ഈ രാശിക്കാര്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ബുധനെ അനുകമ്പയും ഉദാരതയും ഉള്ളവനും ലൗകിക പരിശ്രമങ്ങളില്‍ സഹായിക്കുകയും ജ്ഞാനത്താല്‍ അനുഗ്രഹിക്കുകയും ചെയ്യുന്ന ഗ്രഹമായി കണക്കാക്കുന്നു. ഇന്നത്തെ ദിവസം ചില പ്രദേശങ്ങളില്‍ ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ദിവസം വളരെ ശുഭകരമാണ്, വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് ഒരു വ്യക്തി നിങ്ങളുടെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്, അതേ സമയം നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുകയും വേണം. ഇന്നത്തെ ജോലിഭാരം നിങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തും. വ്യക്തിജീവിതത്തിലും ജോലിയിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഈ സമയത്ത് നിങ്ങളുടെ കുടുംബജീവിതത്തിലും നിങ്ങള്‍ തുല്യ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ശരീര വേദന അനുഭവപ്പെടാം.

ഇടവം

ഇടവം

ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും. ജോലിക്കാര്‍ ഇന്ന് അലസത ഒഴിവാക്കുക. ഇന്ന് ആരെങ്കിലും നിങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചാല്‍ കഴിവിനനുസരിച്ച് അവരെ സഹായിക്കുക. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടിവരും. പങ്കാളിയുടെ പെരുമാറ്റം ഇന്ന് നിങ്ങളെ വിഷാദത്തിലാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കും.

മിഥുനം

മിഥുനം

സാമ്പത്തിക രംഗത്ത് ഇന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചെലവുകള്‍ നിയന്ത്രിക്കുക. ജോലിയില്‍ തെറ്റുകള്‍ വരുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ചെറുകിട വ്യാപാരികള്‍ക്ക് ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷത്തിനായി ഇന്ന് പങ്കാളിക്കായി അല്‍പ സമയം നീക്കിവയ്ക്കുക. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

സന്തോഷം നല്‍കുന്ന ചില വാര്‍ത്തകള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ലഭിച്ചേക്കാം. സുഹൃത്തുക്കളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി മനസ്സ് പങ്കിടുന്നതിലൂടെ നിങ്ങള്‍ക്ക് ജോലിക്കാര്‍ക്ക് നല്ല അനുഭവം ലഭിക്കും. ഇന്ന് സാമ്പത്തിക ഇടപാടുകളൊന്നും ചെയ്യരുത്. കുടുംബത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. സ്വയം ശാന്തത പാലിക്കുന്നതാണ് നല്ലത്. ആരോഗ്യം നന്നായിരിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് മറ്റുള്ളവരുടെ വാക്കുകളില്‍ അമിതമായി വീഴരുത്. നിങ്ങളുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുക. ജോലിഭാരം വര്‍ദ്ധിക്കും. അതേസമയം, വ്യാപാരികള്‍ക്ക് ഇന്ന് അല്‍പം കഠിനമായിരിക്കാം ദിവസം. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിനമായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ന് അസ്ഥി സംബന്ധമായ അസുഖങ്ങള്‍ അലട്ടിയേക്കാം.

കന്നി

കന്നി

ഇന്ന് ജോലിഭാരം വര്‍ദ്ധിക്കും. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിച്ചേക്കാം. ക്ഷമയോടെ പ്രവര്‍ത്തിക്കുക, അല്ലാത്തപക്ഷം അനാവശ്യമായ കുഴപ്പങ്ങളില്‍ അകപ്പെടാം. സാമ്പത്തികം ഇന്ന് നന്നായിരിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. മാതാപിതാക്കളുടെ വാത്സല്യവും പിന്തുണയും ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അലട്ടും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം

തുലാം

നിങ്ങളുടെ വാക്കുകള്‍ ഇന്ന് വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലാകാം. ജോലിക്കാര്‍ ഇന്ന് കഠിനാധ്വാനം ഉപയോഗിച്ച് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിന് ഒരു പുതിയ ദിശ നിങ്ങള്‍ കാണും. കുടുംബ ജീവിതത്തിലെ അവസ്ഥ പ്രതികൂലമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിക്കും ഇന്ന് നിങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമാണ്.

വൃശ്ചികം

വൃശ്ചികം

കുറച്ചുകാലമായി കുടുങ്ങിയ ഒരു പ്രവൃത്തി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് ടെന്‍ഷന്‍ വിട്ടൊഴിയും. മേലുദ്യോഗസ്ഥര്‍ ഇന്ന് നിങ്ങളെ വിശ്വസിച്ച് പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചേക്കാം. പഠനത്തോടുള്ള അശ്രദ്ധ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നു. ഇന്ന് കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് ശ്രദ്ധയയോടെ കൈകാര്യം ചെയ്യുക.

ധനു

ധനു

ജോലിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, പരിചയസമ്പന്നരുടെ ഉപദേശം ഈ സമയത്ത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇപ്പോള്‍ വെല്ലുവിളികളില്‍ തളരാതെ മുന്നോട്ടു പോകേണ്ടതുണ്ട്. ഇന്ന് വിവാഹിതര്‍ക്ക് പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. പ്രയാസകരമായ സമയങ്ങളില്‍ അവര്‍ പിന്തുണയ്ക്കും. സാമ്പത്തികമായി, ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, ചില പുതിയ പദ്ധതികള്‍ പരിഗണിക്കാം. ആരോഗ്യം നല്ലതായിരിക്കും.

മകരം

മകരം

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ഇതുകൂടാതെ, ഇന്ന് നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകും. ചില പ്രധാനപ്പെട്ട ആളുകളുമായി ഇന്ന ബന്ധപ്പെടാനാകും. സാമ്പത്തിക രംഗത്ത് ദിവസം ലാഭകരമാണ്. ഇന്ന് നിങ്ങളുടെ എന്തെങ്കിലും നിക്ഷേപം വരും സമയത്ത് നല്ല നേട്ടങ്ങള്‍ക്ക് കാരണമാകും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ ശാരീരികമായും മാനസികമായും ശക്തനാകും.

കുംഭം

കുംഭം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഇന്ന് അതൊക്കെ നീങ്ങും. നിങ്ങളുടെ ജോലിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ജോലിഭാരം ഭാരം കുറഞ്ഞതിനാല്‍ അധിക സമയം ലഭിക്കും. ഇന്ന് നിങ്ങളുടെ കുടുംബജീവിതത്തിലും ശ്രദ്ധിക്കാന്‍ കഴിയും. ചില സങ്കീര്‍ണ്ണമായ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളുടെ പങ്കാളിയുടെ സഹായം സ്വീകരിക്കം.

മീനം

മീനം

നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടായിരിക്കും. ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തെ നേരിടാന്‍ നിങ്ങള്‍ ചില ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. കുടുംബ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങളുണ്ടാകാം. വീട്ടിലെ ആരുമായെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഇന്നത് നീങ്ങും.

Story first published: Wednesday, May 20, 2020, 6:00 [IST]
X
Desktop Bottom Promotion