For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ ജീവിതം സന്തുഷ്ടമാകുന്ന രാശിക്കാര്‍

|

പലര്‍ക്കും ഇന്ന് സമ്മിശ്രമായ ഫലങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ക്ക് അപ്രതീക്ഷിത നേട്ടം കൈവരുന്നു. അവരെയിന്ന് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ ദിവസവും ഒരുപോലെയാവില്ല എന്നു മനസ്സിലാക്കുക. നാളെ രാശിചക്രത്തിലെ മാറ്റങ്ങള്‍ നല്ലതായി കാണാനാകും. നിങ്ങളുടെ ഇന്ന് എന്താണു നല്‍കുന്നതെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: 2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read: 2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

മേടം

മേടം

അനാവശ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതിരിക്കുക. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണ്ണതകളുണ്ടാവാം. ചെലവുകള്‍ ശ്രദ്ധിക്കുക. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കും. ഓഫീസിലെ അന്തരീക്ഷം നല്ലതായിരിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല അവസരം കൈവരും. നിങ്ങളുടെ ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ ആരോഗ്യവാനായിരിക്കും.

ഇടവം

ഇടവം

സാമ്പത്തിക രംഗത്ത് ഇന്ന് സമ്മിശ്രമായിരിക്കും. പണം സമ്പാദിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഒരു മികച്ച സാമ്പത്തിക പദ്ധതി ഭാവിയില്‍ പ്രയോജനപ്പെടും. വീടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍, നിങ്ങളുടെ കോപം ഒഴിവാക്കണം. പിതാവിന്റെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് സാധാരണമായിരിക്കും. ജോലി സമ്മര്‍ദ്ദം കുറവായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാതിരിക്കുക.

മിഥുനം

മിഥുനം

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങള്‍ അനുകൂലമായിരിക്കും. ബിസിനസ്സുകാര്‍ക്ക് പുതിയതും വലുതുമായ ചില ജോലികള്‍ നേടാനാകും. സ്വകാര്യ ജീവിതം സാധാരണ നിലയിലാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. മാതാപിതാക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

സ്വകാര്യ ജീവിതത്തില്‍ സമ്മര്‍ദ്ദകരമായ ദിവസമായിരിക്കും. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ സ്ഥിതി ഇന്ന് നന്നായിരിക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം മാത്രം പണം ചെലവഴിക്കുക. ഇന്ന് ഓഫീസിലെ അമിത ജോലിഭാരം നിങ്ങളെ അലട്ടും. നിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം

ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ചെറിയ നിക്ഷേപം നടത്താന്‍ ദിവസം അനുകൂലമാണ്. ഇന്ന് വായ്പ നല്‍കുന്നത് ഒഴിവാക്കണം. സ്വകാര്യ ജീവിതം സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ആരോഗ്യം ഇന്ന് നന്നായിരിക്കും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

കന്നി

കന്നി

നിങ്ങള്‍ ആരോഗ്യവാനായിരിക്കാന്‍ ചെറിയ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന ശീലം ഒഴിവാക്കുക. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മതിയായ സമയം ചെലവഴിക്കണം. ജോലിപരമായി ദിവസം സമ്മിശ്രമായിരിക്കും. ബിസിനസുകാര്‍ക്ക് ചില തടസ്സങ്ങളുണ്ടാകാം. മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ നന്നായിരിക്കില്ല. ഇന്ന് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.

തുലാം

തുലാം

വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. സഹോദരങ്ങളുമായുള്ള ആശങ്കകള്‍ ഇന്ന് അവസാനിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാും. ഇന്ന്, ദാമ്പത്യജീവിതം നന്നായിരിക്കും. ഓഫീസിലെ നിങ്ങളുടെ ജോലി സുഗമമായി നടക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. ചില വലിയ ചെലവുകള്‍ നടത്തുമെങ്കിലും വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല.

വൃശ്ചികം

വൃശ്ചികം

ഇന്ന് വളരെക്കാലത്തിനുശേഷം, നിങ്ങള്‍ സ്വയം വിശ്രമിക്കുന്നതായി തോന്നും. പ്രണയിതാക്കള്‍ക്ക് ദിവസം പ്രത്യേകമായിരിക്കും. നിങ്ങളുടെ ബന്ധത്തെ നിങ്ങളുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചേക്കാം. അവിവാഹിതര്‍ക്ക് പ്രണയ നിര്‍ദ്ദേശങ്ങള്‍ നേടാനും കഴിയും. ഇന്ന് വിവാഹിതര്‍ക്കും മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്, സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഓഫീസിലെ പ്രധാനപ്പെട്ട ഒരു ജോലിയും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇന്ന് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ധനു

ധനു

ജോലിയില്‍ വിജയിക്കും. ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ പ്രതിബന്ധങ്ങളെ മറികടക്കും. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും, കഴിയുന്നിടത്തോളം സംയമനം പാലിക്കുക. സാമ്പത്തികം ഇന്ന് നന്നായിരിക്കും. ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില കുഴപ്പമുണ്ടാകും.

മകരം

മകരം

ജോലിസ്ഥലത്ത് ഇന്ന് പ്രധാനമാണ്, ചില വലിയ നേട്ടങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഴിവിനെ വിലമതിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മറ്റൊരാളില്‍ നിന്നും സാമ്പത്തിക സഹായം നേടാന്‍ കഴിയും. പൂര്‍ത്തിയാകാത്ത ചില ജോലികള്‍ പുനരാരംഭിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. മാതാപിതാക്കളുടെ പിന്തുണയും സ്‌നേഹവും ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

കുംഭം

കുംഭം

പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയില്‍ നിന്നും പ്രയോജനം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. പുതുതായി ആരംഭിച്ച ബിസിനസില്‍ നിന്ന് ബിസിനസുകാര്‍ക്ക് വലിയ ലാഭം നേടാന്‍ കഴിയും. നിങ്ങളുടെ സ്വകാര്യ ജീവിതം മികച്ചതായിരിക്കും. വീട്ടില്‍ സന്തോഷം വരും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും.

മീനം

മീനം

ഇന്ന് ചില വെല്ലുവിളികള്‍ നേരിടാം. സ്വയം മാനസികമായി തയ്യാറായിരിക്കുന്നതാണ് നല്ലത്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ലതല്ല. നിങ്ങള്‍ വിവേകപൂര്‍വ്വം ചെലവഴിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി മാത്രം നിങ്ങളുടെ പണം ചെലവഴിക്കുക. ജോലിസ്ഥലത്ത് ചില നല്ല വാര്‍ത്തകള്‍ ഉണ്ടാകും. ഇന്ന് ബിസിനസുകാര്‍ക്ക് പ്രയോജനകരമാകും. സ്തംഭിച്ച ഏത് ഇടപാടും ഇന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

English summary

Daily Horoscope For 20th March 2020

Read your daily horoscope for 20th March 2020 in Malayalam.
Story first published: Thursday, March 19, 2020, 23:46 [IST]
X
Desktop Bottom Promotion