Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ രാശിഫലം; ഇന്ന് ഒരു പുതിയ തുടക്കം ഈ രാശിക്കാര്‍ക്ക്
ഓരോ ദിവസവും ഓരോ തുടക്കമാണ് നമുക്കോരോരുത്തര്‍ക്കും. ഇന്നത്തെ ദിവസം പുതിയ തുടക്കമാണ് ചില രാശിക്ക്. ഓരോ രാശിക്കാരില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

most read: 12 രാശിക്കാരില്‍ 5 രാശിക്കാര്‍ സ്വാര്‍ത്ഥര്‍; ഇവരെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കുക
ഇന്നത്തെ ദിവസം നിങ്ങളെ കാത്ത് എന്താണ് ഇരിക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന നിസ്സാര മാറ്റങ്ങള്‍ പോലും ദിവസത്തിന്റെ പ്രത്യേകതയായി മാറാം. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
നിങ്ങളുടെ ജീവിത്തതില്‍ പുതിയ ഒരു വ്യക്തിക്ക് സ്ഥാനം ലഭിക്കുന്ന ദിവസമാണ് ഇന്ന്. ജോലിയെക്കുറിച്ച് പറയുമ്പോള്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതി വരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഇന്ന് ഓഫീസില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചില നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇതുകൂടാതെ, സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടായിരിക്കും. എങ്കിലും വിശ്രമിക്കുന്നതാണ് നല്ലത്.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ നമ്പര്‍: 7
ഭാഗ്യ സമയം: രാവിലെ 7 മുതല്‍ ഉച്ചക്ക് 1 വരെ

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ക്രിയേറ്റീവ് ആയി ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടേതായ ഏതെങ്കിലും പ്രധാന പ്രശ്‌നം പരിഹരിക്കപ്പെടും കൂടാതെ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതായി. നേട്ടങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ തൊഴിലില്ലാത്തവരും ദീര്‍ഘകാലമായി ഒരു ജോലിക്കായി ശ്രമിക്കുന്നവരുമാണെങ്കില്‍, ഇന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. നിങ്ങളുടെ കണ്ണുകളെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അശ്രദ്ധ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 15
ഭാഗ്യ സമയം: രാവിലെ 7:20 മുതല്‍ 3 വരെ

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ജോലിക്കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. നിങ്ങള്‍ ബിസിനസ് ചെയ്യുകയാണെങ്കില്‍ വളരെയധികം ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അനിയന്ത്രിതമായ കോപം പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് വയറ്റില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭക്ഷണം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പീച്ച്
ഭാഗ്യ നമ്പര്‍: 28
ഭാഗ്യ സമയം: ഉച്ചയ്ക്ക് 12 മുതല്‍ 4:30 വരെ

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കുന്നത് ഒഴിവാക്കുക. ഇത് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരിക്കും. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ചില ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയരുത്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 10
ഭാഗ്യ സമയം: രാവിലെ 4 മുതല്‍ 12:20 വരെ

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്ത് മേഖലയിലും കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഓഫീസിലെ ഉത്തരവാദിത്തങ്ങളുടെ ഭാരം വര്‍ദ്ധിച്ചേക്കാം. വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. പണത്തിന്റെ അഭാവം മൂലം നിര്‍ത്തിവച്ച നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തി ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. പങ്കാളികള്‍ തമ്മില്‍ പരസ്പരം വിശ്വാസം ശക്തിപ്പെടുത്തും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലി ക്ഷീണവും സമ്മര്‍ദ്ദവും നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാം.
ഭാഗ്യ നിറം: നീല
ഭാഗ്യ നമ്പര്‍: 11
ഭാഗ്യ സമയം: 2 PM മുതല്‍ 5:20 PM വരെ

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
ഓഫീസില്‍ നിങ്ങളുടെ രഹസ്യ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കിടരുത്, അത് നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആവശ്യത്തിലധികം ചെലവഴിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 12
ഭാഗ്യ സമയം: രാവിലെ 8 മുതല്‍ 3:15 വരെ

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും മാനസിക സമ്മര്‍ദ്ദം ഉണ്ടായിരിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ നിക്ഷേപം നടത്തരുതെന്ന് നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുകയാണെങ്കില്‍, മികച്ച വിജയം തേടേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍: 29
ഭാഗ്യ സമയം: രാവിലെ 7 മുതല്‍ 6:20 വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വ്യാപാരികള്‍ ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം. അല്പം അശ്രദ്ധ പോലും നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കാം. പങ്കാളിത്തത്തോടെ നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കുന്നുവെങ്കില്‍ രണ്ട് വട്ടം ആലോചിക്കണം. സഹപ്രവര്‍ത്തകരുമായുള്ള ഏകോപനവും മികച്ചതായിരിക്കും. പങ്കാളിയുമായുള്ള പ്രശ്‌നം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതാണ് നല്ലത്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആഗോളതലത്തില്‍ പടരുന്ന ഈ പകര്‍ച്ചവ്യാധി കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 11
ഭാഗ്യ സമയം: 4 PM മുതല്‍ 9:30 PM വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ഇന്ന് നിങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും. പൂര്‍ണ്ണ ധൈര്യത്തോടെ നിങ്ങള്‍ പല വെല്ലുവിളികെളേയും നേരിടും. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് ഓഫീസില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ക്ക് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികാവസ്ഥ മികച്ചതായിരിക്കും. കുടുംബജീവിതം വളരെയധികം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍: 31
ഭാഗ്യ സമയം: 3 PM മുതല്‍ 7 PM വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങള്‍ക്ക് അലസതയും സമ്മര്‍ദ്ദവും അനുഭവപ്പെടാം. ഒരു സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തടി കച്ചവടക്കാര്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ദേഷ്യം നല്ലതുപോലെ നിയന്ത്രിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിലയേറിയ എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, മികച്ച ദിവസമായിരിക്കും.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍: 18
ഭാഗ്യ സമയം: ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7:00 വരെ

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
ഓഫീസില്‍ ധാരാളം ജോലികള്‍ ഉണ്ടാകും, പക്ഷേ നിങ്ങള്‍ ഇക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതുണ്ട്. ബിസിനസ്സിലെ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അത് ഒഴിവാക്കാന്‍ ശ്രമിക്കണം. തിടുക്കത്തില്‍ എടുത്ത തെറ്റായ തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തിലാക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍: 37
ഭാഗ്യ സമയം: രാവിലെ 4:25 മുതല്‍ ഉച്ചക്ക് 1 വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
നിങ്ങള്‍ക്ക് മാനസികമായി നല്ല സുഖം തോന്നും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. ജോലിയെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. തൊഴില്‍ ചെയ്യുന്നവരുടെ ജോലികള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാകും. ഇന്ന് നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ നേട്ടമുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ നമ്പര്‍: 21
ഭാഗ്യ സമയം: രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെ



Click it and Unblock the Notifications