രാശിഫലം: കുടുംബജീവിതം സന്തോഷകരമാകും രാശിക്കാര്‍

സൗരയൂഥത്തിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന സൂര്യനെ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതായി കണക്കാക്കുന്നു. സൂര്യദേവനെ സ്തുതിക്കുന്നതിലൂടെ സൂര്യന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് കഴിയുന്നതാണ്. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി ഞായറാഴ്ച വ്രതം വളരെ ഫലപ്രദമാണ്. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് ഭക്തര്‍ സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, മുടങ്ങിയ ചില ജോലികള്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കാം. ഇന്ന് ചില നെഗറ്റീവ് ചിന്തകള്‍ ഓര്‍മ്മയില്‍ ലരാം. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. വ്യക്തിപരമായ ജീവിതത്തില്‍, ഇന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സമയം ലഭിക്കും.

ഇടവം

ഇടവം

ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പോസിറ്റീവ് എനര്‍ജി വളരുകയും ചെയ്യും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ബിസിനസ്സുകാര്‍ക്കും നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മിഥുനം

മിഥുനം

ജോലിഭാരം വര്‍ദ്ധിക്കുന്നതായി തോന്നും. എന്നിരുന്നാലും, നിങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ഇന്ന് കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി നിങ്ങള്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ചെറിയ കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലമായിരിക്കും. ക്ഷീണം വര്‍ധിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് വ്യാപാരികള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹിതരായവര്‍ക്ക് ദിവസം സമ്മര്‍ദ്ദത്തിലായിരിക്കും. ഇന്ന് നിങ്ങള്‍ക്കിടയില്‍ കലഹമുണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയം അശ്രദ്ധ പാടില്ല.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് നന്നായിരിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഇന്ന് കുറച്ചുകൂടി വര്‍ദ്ധിച്ചേക്കാം. അലസത ഒഴിവാക്കുക. ജോലിയായാലും ബിസിനസ്സ് ആയാലും നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ന് മറ്റുള്ളവരുടെ കാര്യത്തില്‍ വളരെയധികം സംസാരിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ ഇന്ന് നിങ്ങള്‍ കുഴപ്പത്തിലായേക്കാം. മാനസികമായി ചില കുഴപ്പങ്ങള്‍ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി

കന്നി

ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണവുമായി ബന്ധപ്പെട്ട വലിയ ജോലികള്‍ ചെയ്യുന്നതിനുമുമ്പ്, ഇന്ന് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഇന്ന് മാധുര്യം നിലനില്‍ക്കും. വീടിന്റെ അന്തരീക്ഷം മനോഹരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

തുലാം

തുലാം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. എല്ലാ ജോലികളും ശാന്തമായ മനസ്സോടെ ചെയ്യാന്‍ ശ്രമിക്കുക. മറുവശത്ത്, വ്യാപാരികള്‍ അവരുടെ എതിരാളികളുമായി ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് എതിരാളികള്‍ ശക്തരായേക്കാം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ജീവിതത്തില്‍ ഉപകാരപ്രദമാകുന്ന ചിലരെ കാണാനാകും. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ജോലിഭാരം ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. മറുവശത്ത്, വ്യാപാരവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക പരിമിതികള്‍ നേരിടേണ്ടിവന്നേക്കാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങളുടെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യം ഇന്ന് മികച്ചതായിരിക്കും.

ധനു

ധനു

സാമ്പത്തിക പരിമിതി കാരണം മനസ്സ് അസ്വസ്ഥമായിരിക്കും. പണത്തിന്റെ അഭാവം കാരണം, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടാം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെയിരിക്കാന്‍, സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

മകരം

മകരം

ഇന്ന് നിങ്ങളില്‍ പുതിയ ആശയങ്ങള്‍ നിറയും. അത് നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. ഇന്ന് ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ പ്രവൃത്തികള്‍ സുഗമമായി മുന്നോട്ട് പോകും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമായിരിക്കും. വീടിന്റെ അന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ ചില സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരിയല്ല.

കുംഭം

കുംഭം

ബിസിനസ്സ് രംഗത്ത് നല്ല ദിവസം. ഒരു പുതിയ പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സമയം അനുകൂലമാണ്. നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ ആത്മവിശ്വാസവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. അതേസമയം നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് ഏതെങ്കിലും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും.

മീനം

മീനം

ആരോഗ്യം ദുര്‍ബലമായേക്കാം. അതിനാല്‍, നിങ്ങളുടെ ജോലി ശരിയായി ശ്രദ്ധിക്കാന്‍ കഴിയില്ല. ആരോഗ്യം അവഗണിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്ന് ചില ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചേക്കാം. അത്തരം ആളുകളെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് ചെറിയ ചിലവുകള്‍ ഉണ്ടാകാം. കുടുംബജീവിതത്തില്‍ പിരിമുറുക്കം സാധ്യമാണ്. വിവേകത്തോടെയും ക്ഷമയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

Story first published: Sunday, December 20, 2020, 6:00 [IST]
X
Desktop Bottom Promotion