Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ രാശിക്കാര്‍ക്ക് ജോലിയില്‍ കഷ്ടത ഫലം
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു.
വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും വന്നുചേരുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
നിങ്ങളുടെ കരിയറില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്കാവും. നിങ്ങളുടെ കരിയര്‍ ഒരു പുതിയ ദിശയിലേക്ക് നീക്കാവുന്ന ഒരു അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് മന്ദഗതിയിലാകുന്നത് ആശങ്ക സൃഷ്ടിക്കും. ദാമ്പത്യജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ അവഗണിക്കാതിരിക്കുക. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് ക്ഷീണവും ഉറക്കമില്ലായ്മയും നിങ്ങളെ അലട്ടിയേക്കാം.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വളരെ തിരക്കുള്ള ദിവസമായിരിക്കും. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ചെറുകിട വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചതിലും പ്രയോജനം കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. കുടുംബജീവിതത്തില്‍ സ്ഥിതി അല്‍പ്പം സമ്മര്‍ദ്ദത്തിലായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ചര്‍മ്മസംബന്ധമായ അലര്‍ജി പ്രശ്‌നം സൃഷ്ടിച്ചേക്കാം.

മിഥുനം
സാമ്പത്തികമായി ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. എങ്കിലും, വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. നിങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കുറച്ച് സമയം ചെലവഴിക്കുക. ഇന്ന് അനാവശ്യമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്.

കര്‍ക്കിടകം
നിങ്ങളുടെ പങ്കാളിയുമായി ബന്ധത്തില്‍ വിള്ളലുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ജോലിക്കാര്‍ ഇ്‌ന് അവരുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വ്യാപാരികള്‍ക്ക് ഇന്ന് ഏതെങ്കിലും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും. ഇന്ന് ഏതെങ്കിലും വലിയ ഗാര്‍ഹിക പ്രശ്‌നത്തെക്കുറിച്ച് നിങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്നവരുമായി ചര്‍ച്ച നടത്താം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

ചിങ്ങം
നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും. സ്വര്‍ണ്ണം, വെള്ളി ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാകും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇണയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഈ സമയം ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യത്തിലെ ചെറിയ അശ്രദ്ധ പോലും ഒഴിവാക്കുക.

കന്നി
നിങ്ങളുടെ കരിയറിന് പ്രയോജനകരമാകുന്ന ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് പിതാവില്‍ നിന്ന് ലഭിക്കും. ജോലിയില്‍ വളരെക്കാലമായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ ഇന്ന് അതില്‍ വിജയം നേടാനാകും. നിങ്ങളുടെ ജോലി മേലുദ്യോഗസ്ഥരില്‍ മതിപ്പുളവാക്കും. ബിസിനസ്സുകാര്‍ ഈ സമയത്ത് നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യം നന്നായിരിക്കും.

തുലാം
ഉയര്‍ന്ന സമ്മര്‍ദ്ദം കാരണം ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമാകും. നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയും ഒരു പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയുമാണെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യമേറും. ഇന്ന് പണത്തിന്റെ അഭാവം കാരണം, നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ കുടുങ്ങിയേക്കാം.

വൃശ്ചികം
ഇന്ന്, പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ നിരാശരായേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള വഴക്കുകള്‍ ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്‌നം വര്‍ദ്ധിച്ചേക്കാം. വ്യാപാരികള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സമയം കാത്തിരിക്കേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ സംസാരം മയപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇതിനകം രോഗിയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യം കുറയാനിടയുണ്ട്.

ധനു
ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ചില അധിക ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. വ്യാപാരികള്‍ക്ക് ഇന്ന് സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടേണ്ടിവരാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കും. ഇന്ന് അമ്മയില്‍ നിന്ന് ചില നേട്ടങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, എന്നാല്‍ ഇന്ന് വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മകരം
ഇന്ന് നിങ്ങള്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചിന്തയെ പോസിറ്റീവായി നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. പണം സമ്പാദിക്കാനാകും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് തികച്ചും ഊര്‍ജ്ജസ്വലത അനുഭവപ്പെടും.

കുംഭം
ഇന്ന് വ്യാപാരികള്‍ക്ക് ശുഭദിനമായിരിക്കും. നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനം എടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തികം നല്ല നിലയിലായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വിനോദത്തിനായി പണം ചെലവഴിക്കാന്‍ കഴിയും. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. പങ്കാളിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം വളരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

മീനം
ബിസിനസ്സുകാര്‍ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ സമയം ഇതിന് അനുകൂലമാണ്. നിങ്ങള്‍ക്ക് നന്നായി പ്രയോജനം നേടാം. കുട്ടികളുമായി കൂടുതല്‍ കര്‍ശനമായി ഇടപെടുന്നത് ഒഴിവാക്കുക. ചില കാരണങ്ങളാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് അകലുന്നുവെങ്കില്‍ ഇന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക് പുറവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications











