ഇന്ന് കഠിനപ്രയത്‌നം ചെയ്യേണ്ട രാശിക്കാര്‍

ഇന്നത്തെ ദിവത്തില്‍ നേട്ടങ്ങളുടെ കൂട്ടത്തില്‍ മിക്ക രാശിക്കാര്‍ക്കും ചില കഷ്ടതകള്‍ കൂടി കാണുന്നു. മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യവും ദാമ്പത്യജീവിതവും മെച്ചപ്പെടുമെങ്കിലും സാമ്പത്തിക രംഗത്ത് നല്ല ദിവസമല്ല. ഇത്തരം സമ്മിശ്ര ഫലമാണ് പല രാശിക്കാരിലും. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം

മേടം

ജോലിക്കാര്‍ക്ക് ഇന്ന് ശുഭമായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. പ്രമോഷന് സാധ്യതയുണ്ട്. ജീവിതത്തില്‍ പ്രണയം വളരും. നിങ്ങള്‍ വിവാഹിതനും എന്തെങ്കിലും പ്രശ്‌നവും നേരിടുന്നുമുണ്ടെങ്കില്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്രമായിരിക്കും. വരുമാനം നല്ലതാണെങ്കിലും ചെലവുകള്‍ ഉയരും. വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യ കാര്യത്തില്‍ ഇന്ന് ആശങ്കയുണ്ടാകും.

ഇടവം

ഇടവം

ഇന്ന് പണം സമ്പാദിക്കാനുള്ള വഴിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാകും. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിച്ചേക്കില്ല. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള വാദങ്ങള്‍ ഒഴിവാക്കുക. കുട്ടികളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഇന്ന് നിങ്ങളുടെ അമ്മയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു പ്രധാന വ്യക്തിയെ കാണാന്‍ കഴിയും. ഇന്ന് നിങ്ങളുടെ സംഭാഷണത്തിലും സംയമനം പാലിക്കുക.

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും. നല്ല ആരോഗ്യമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, വീട്ടിലെ മുതിര്‍ന്നവരുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കുക. ഇന്ന് സാമ്പത്തിക രംഗത്ത് നല്ല ദിവസമല്ല, അതിനാല്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് ചില പ്രധാന മാറ്റങ്ങള്‍ സാധ്യമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

ജോലിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ നിറയും. ജോലി ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്നവരുടെയും പിന്തുണയോടെ, നിങ്ങളുടെ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിക്കും. ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി നിങ്ങള്‍ ജോലി പൂര്‍ത്തിയാക്കും. ബിസിനസ്സിലും ഉയര്‍ച്ചയുണ്ടാകും. ഇന്ന് ചെലവ് വര്‍ധിക്കന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടാം. ഇന്ന് നിങ്ങളുടെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കരുത്.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ ശ്രദ്ധ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ആയിരിക്കും. പണം നല്ല നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ ബജറ്റ് സന്തുലിതമാകും. ദാമ്പത്യ ജീവിതത്തിന് മികച്ച ദിവസമായിരിക്കും. പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കും. ജോലിസ്ഥലത്ത്, കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായി തുടരും. സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും, ഒപ്പം നിങ്ങള്‍ക്ക് മികച്ച വിജയവും ലഭിക്കും. സാമ്പത്തിക രംഗത്ത്, ദിവസം ശുഭമാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. ബിസിനസ്സുകാര്‍ക്ക് നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ നേരിട്ട തടസ്സങ്ങള്‍ ഇന്ന് നീങ്ങും. നിങ്ങളുടെ കുടുംബത്തിന് മതിയായ സമയം നല്‍കും. ഇന്ന്, സഹോദരന്മാരുമായി ചില അഭിപ്രായ വ്യത്യാസമുണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങള്‍ പരസ്പരം പൂര്‍ണ്ണ പിന്തുണ നല്‍കും. ആരോഗ്യം നന്നായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങളുടെ കരിയറിന് പുതിയ ദിശ ലഭിക്കും. പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലികളില്‍ ഉള്ളവര്‍ക്ക്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങള്‍ സംവാദത്തില്‍ നിന്ന് മാറി നല്ല ദിനം ആസ്വദിക്കും. നിങ്ങള്‍ക്ക് ഇന്ന് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കും. ഇന്ന് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര വ്യത്യാസങ്ങള്‍ വര്‍ധിക്കും. സാമ്പത്തിക രംഗത്ത്, പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കില്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക

വൃശ്ചികം

വൃശ്ചികം

പണത്തിന്റെ സ്ഥിതി ഇന്ന് മെച്ചപ്പെടും. നിങ്ങളുടെ പരിശ്രമത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും, ജോലിയെ മേലുദ്യോഗസ്ഥര്‍ വിലമതിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍, പങ്കാളിയുടെ പെരുമാറ്റത്തില്‍ ചില കയ്പ്പുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ഒരു കാരണവുമില്ലാതെ സങ്കടം തോന്നാം.

ധനു

ധനു

ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. ഇന്ന് ജോലിക്കാര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടും, നിങ്ങളുടെ മേലുദ്യോഗസ്ഥരും നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. ചങ്ങാതിമാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ നേട്ടമുണ്ടാകും. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകള്‍ ഇന്ന് കൂടുതലായിരിക്കാം. ഇന്ന് വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും ഒപ്പം കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വര്‍ധിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മകരം

മകരം

ഇന്ന് നിങ്ങളുടെ എല്ലാ തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കുന്നതാണ് നല്ലത്. തീരുമാനങ്ങള്‍ സ്വന്തമായി എടുക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പരസ്പര ധാരണയും ക്ഷമയും ബന്ധം വിജയകരമാക്കും. ഇന്ന് സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നല്ലതല്ല. പഴയ വായ്പകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജോലിക്കാര്‍ അവരുടെ സര്‍ഗ്ഗാത്മകതയും നൈപുണ്യവും ഉപയോഗിക്കണം. ഇന്ന് നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കുംഭം

കുംഭം

നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നിങ്ങളുടെ ദേഷ്യഭാവം നിങ്ങളെ കുഴപ്പത്തിലാക്കും. പ്രണയ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ഒരു വഴക്കിന് സാധ്യതയുണ്ട്. വിവാഹിതരുടെ ദിവസം സാധാരണമായിരിക്കും. സാമ്പത്തിക രംഗത്ത്, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറയും.

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്താം. ബിസിനസ്സുകാര്‍ക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍, നിങ്ങള്‍ നിങ്ങളുടെ ദേഷ്യം ത്യജിക്കണം. നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടെ പെരുമാറുന്നതാണ് നല്ലത്. പ്രണയ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. സാമ്പത്തിക രംഗത്തും ഇന്ന് വിജയിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും.

Story first published: Monday, April 20, 2020, 6:00 [IST]
X
Desktop Bottom Promotion