For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് കരുതലെടുക്കേണ്ട രാശിക്കാര്‍ ഇവരാണ്

|

പുതിയൊരു മാസത്തിലേക്ക് ചുവടു വയ്ക്കുകയാണ് ഏവരും. രാശിപരമായും പുതിയ മാസം ചില മാറ്റങ്ങള്‍ പലര്‍ക്കും നല്‍കുന്നു. കഴിഞ്ഞ കാലത്തെ കഷ്ടനഷ്ടങ്ങളില്‍ നിന്ന് മാറി നല്ലൊരു നാളേക്കായി പ്രവര്‍ത്തിക്കാം. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

Most read: ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാMost read: ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ

മേടം

മേടം

നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ സ്‌നേഹം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. ഇന്ന് നിങ്ങളുടെ മനസ്സില്‍ ഒരു സംതൃപ്തി അനുഭവപ്പെടും.

ഇടവം

ഇടവം

നിങ്ങളുടെ പിടിവാശി ഇന്ന് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇന്ന് എല്ലാവരോടും സൗമ്യതയോടെ പെരുമാറേണ്ടതുണ്ട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ശരിയായി പെരുമാറുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധങ്ങള്‍ തകരാറിലായേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് തോന്നും. ഇന്ന് ചില പഴയ കടങ്ങള്‍ തിരിച്ചടക്കാനാകും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം

മിഥുനം

അസ്വസ്ഥമായ മനസ്സ് കാരണം, നിങ്ങള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. കുട്ടികളുമായി കൂടുതല്‍ കര്‍ശനമായി ഇടപെടരുത് അല്ലെങ്കില്‍ ഒന്നിനും സമ്മര്‍ദ്ദം ചെലുത്തരുത്. ജോലിക്കാര്‍ക്ക് ഇന്ന് അലസത അനുഭവപ്പെടും. നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണ്ണമായിരിക്കും. വ്യാപാരികള്‍ക്ക് ദിവസം പതിവിലും മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. വിവാഹിതര്‍ക്ക് പങ്കാളിയുമായി അടുപ്പം വര്‍ധിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് മാനസികമായി സുഖം തോന്നില്ല.

കര്‍ക്കിടകം

കര്‍ക്കിടകം

ജോലിക്കാര്‍ക്ക് ഇന്ന് അതൃപ്തി നിറയും. നിങ്ങളുടെ പ്രകടനത്തില്‍ വളരെ ശ്രദ്ധിക്കണം. ബിസിനസുകാര്‍ വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. മറ്റൊരാളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അത് വിവേകപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങളുടെ ആരോഗ്യം കുറച്ച് ദുര്‍ബലമായിരിക്കും.

ചിങ്ങം

ചിങ്ങം

ബിസിനസ്സുകാര്‍ക്ക് ചില നേട്ടങ്ങളുണ്ടാകും. മറുവശത്ത്, ഇന്ന് ജോലിചെയ്യുന്ന ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ അശ്രദ്ധയുടെ നിങ്ങളം താളം തെറ്റിക്കും. വ്യക്തിജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ഇന്ന് ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

കന്നി

കന്നി

ഇന്ന് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കുകയും എല്ലാ ജോലികളും നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ഇത് ഉടന്‍ പുരോഗതിയിലേക്ക് നയിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ജീവിത പങ്കാളിയുമായി അടുപ്പം വര്‍ദ്ധിക്കും. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് ചെറിയ പരിശ്രമം കൊണ്ട് പണം സമ്പാദിക്കാന്‍ കഴിയും. ഇന്ന് ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തി നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്ന് ആര്‍ക്കെങ്കിലും പ്രണയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ദിവസം നല്ലതാണ്. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പ്രശംസ ലഭിക്കും. വീടിന്റെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധപ്പെടരുത്, പ്രത്യേകിച്ചും നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ സ്വയം ശ്രദ്ധിക്കുക.

വൃശ്ചികം

വൃശ്ചികം

പ്രണയ ജീവിതത്തില്‍ ചില പൊരുത്തക്കേടുകളുണ്ടാകും. വിവാഹിതര്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക, അല്ലാത്തപക്ഷം നിങ്ങള്‍ക്കിടയില്‍ ഒരു വലിയ തര്‍ക്കമുണ്ടാകാം. സാമ്പത്തികം നല്ല നിലയിലാകും. കുടുംബജീവിതം സാധാരണമായിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്. നിങ്ങള്‍ക്ക് നല്ല സുഖം തോന്നും.

Most read:വൃശ്ചികം രാശി; അനുകൂല നേട്ടങ്ങള്‍ മുന്നില്‍Most read:വൃശ്ചികം രാശി; അനുകൂല നേട്ടങ്ങള്‍ മുന്നില്‍

ധനു

ധനു

വൈവാഹിക ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. അനാവശ്യമായി വാദിക്കുന്നതിലൂടെ നിങ്ങളുടെ മാനസിക സമാധാനം തകരും. ഇന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാകും. ഇന്ന് അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തികമായി, ചില മെച്ചപ്പെടലുകള്‍ ഇന്ന് സാധ്യമാണ്.

മകരം

മകരം

തൊഴിലന്വേഷകര്‍ക്ക് ഇന്ന് എന്തെങ്കിലും പുതിയ വാര്‍ത്ത ലഭിക്കും. ഇന്ന് പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ മതിയായ സമയം ലഭിക്കും.

Most read:ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാMost read:ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാ

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദങ്ങളെല്ലാം മറന്ന് കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കും. നിങ്ങളുടെ മാതാപിതാക്കളുമായി ചില പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാം. ജോലിക്കാര്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വ്യാപാരികള്‍ക്ക് ദിവസം പ്രധാനമാകും. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യകാര്യങ്ങള്‍ സമ്മിശ്രമായി തുടരാന്‍ സാധ്യതയുണ്ട്.

മീനം

മീനം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ വിവേകപൂര്‍വ്വം ഉണ്ടാക്കുകയാണെങ്കില്‍, പ്രതീക്ഷിച്ച ഫലം ലഭിക്കും. നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം കൂടുതല്‍ റൊമാന്റിക് ആയിരിക്കും. പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കുകയും ചെയ്യും. കുടുംബത്തില്‍ സമാധാനമുണ്ടാകും, ഒപ്പം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണരും. ഇന്ന് ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും.

English summary

Daily Horoscope For 1st May 2020

Read your daily horoscope for 1st May 2020 in Malayalam.
Story first published: Thursday, April 30, 2020, 21:09 [IST]
X
Desktop Bottom Promotion