Latest Updates
-
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ
ജോലിയില്‍ മാറ്റം, ആത്മീയ താത്പര്യം വര്‍ധിക്കും: നിങ്ങളുടെ ഇന്ന്
ഗണപതി, ദുര്‍ഗ, കാളി, ഹനുമാന് എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുത്രന് ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
ഇന്ന് പ്രണയപരമായി നിങ്ങളില്‍ സമ്മര്‍ദ്ദം നിറയും. ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി പൊരുത്തക്കേട് നിലനില്ക്കും. ഏകാന്തത നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്. കഴിയുമെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്നത്തെ അധിക ജോലിഭാരം നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തും. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതാണ്.

ഇടവം
നിങ്ങള്‍ക്ക് ഇന്ന് മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. ജോലിയില്‍ ചില മാറ്റങ്ങള്‍ സാധ്യമാണ്. നിങ്ങള്‍ തൊഴില്‍രഹിതനും ജോലി അന്വേഷിക്കുന്നവനുമാണെങ്കില്, ഇന്ന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നന്നായി നിയന്ത്രിക്കുക. ആരോഗ്യം മെച്ചപ്പെടും.

മിഥുനം
ഇന്ന് നിങ്ങളെ പലതരം ആശങ്കകള്‍ വലയം ചെയ്യും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധ ചെലുത്തുക. ദിവസത്തിന്റെ രണ്ടാം പകുതുയില്‍ കുട്ടികളുമായി സമയം ചെലവഴിക്കുന്നതിലൂടെ, നിങ്ങളുടെ സമ്മര്‍ദ്ദം വളരെ കുറയും. പണം നല്ല നിലയിലായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഒരു പുതിയ ബിസിനസ്സ് പ്ലാനില്‍ പ്രവര്‍ത്തിക്കാന്‍ ദിവസം നല്ലതാണ്.

കര്‍ക്കിടകം
പണത്തിന്റെ അവസ്ഥ ഇന്ന് കുറയാന്‍ സാധ്യതയുണ്ട്. പെട്ടെന്നു പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. ഇന്ന് നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടും. മാനസിക പിരിമുറുക്കം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജീവിത പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യവും ഇന്ന് നല്ലതായിരിക്കും.

ചിങ്ങം
ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് ഒരു നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കാനും കഴിയും. ഇതുകൂടാതെ, വ്യാപാരികള്‍ക്കും ദിവസം ശുഭമാണ്. ബിസിനസ്സിലെ വര്‍ദ്ധനവ് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

കന്നി
കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായേക്കാം. കുടുംബത്തില്‍ നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. മറുവശത്ത്, ഇന്ന് നിങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുറച്ച് സമ്മര്‍ദ്ദത്തിലാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ സ്നേഹം വര്‍ദ്ധിപ്പിക്കും. ഇന്ന് നിങ്ങള്‍ ആത്മീയതയില്‍ കൂടുതല്‍ ശ്രദ്ധിക്കും. ജോലിയില്‍ ദിവസം സമ്മിശ്രമായിരിക്കും.

തുലാം
ഇന്ന് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി സമയം ചെലവഴിക്കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്നേഹവും ലഭിക്കും. കൂടാതെ, പിതാവിന്റെ സഹായത്തോടെ സാമ്പത്തിക നേട്ടങ്ങളും സാധ്യമാണ്. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ ബന്ധത്തില്‍ സ്നേഹം വളരും. ജോലിയില്‍ കഠിനാധ്വാനം ചെയ്യും.

വൃശ്ചികം
ഇന്ന്, നിങ്ങളുടെ മനസ്സ് വിനോദത്തിനായി ആഗ്രഹിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പര സ്നേഹവും അടുപ്പവും കൊണ്ട് നിങ്ങള്‍ക്ക് മാനസിക സന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഇന്ന് സാമ്പത്തിക രംഗത്ത് ശുഭദിനമാണ്. നിങ്ങള്‍ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ സമയം ഇതിന് അനുകൂലമാണ്.

ധനു
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്യും. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. നിങ്ങളുടെ മാനസിക അസ്വസ്ഥതകള്‍ നീങ്ങും. സാമ്പത്തിക രംഗത്ത്, ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ പെട്ടെന്ന് എല്ലാം ശരിയാകും. ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ അശ്രദ്ധമായ മനോഭാവം ഒഴിവാക്കുക.

മകരം
ചെലവ് വര്‍ദ്ധിക്കുന്നത് കാരണം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ചില പഴയ തര്‍ക്കങ്ങള്‍ ഉര്ന്നുവന്നേക്കാം. കുടുംബപ്രശ്നങ്ങള്‍ നിങ്ങളുടെ മാനസികസന്തോഷം ഇല്ലാതാക്കിയേക്കാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ജോലിയെയും മോശമായി ബാധിക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇന്ന് യാത്ര ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യം കുറയാനിടയുണ്ട്.

കുംഭം
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം അനുകൂലമാണ്. ഏതെങ്കിലും മത്സരപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെങ്കില്‍ ഗുരുക്കന്മാരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ അപൂര്‍ണ്ണമായിരിക്കും. നിങ്ങളുടെ തിരക്കേറിയ ദിനചര്യ കാരണം, പങ്കാളിക്ക് മതിയായ സമയം നല്കാന് നിങ്ങള്‍ക്ക് കഴിയില്ല. അടുത്തിടെയുള്ള ബിസിനസ്സ് തീരുമാനങ്ങളില്‍ നിന്ന് പ്രയോജനം നേടാനാകും.

മീനം
നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഇത് നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അധിക ജോലിഭാരം വരുത്തി സ്വയം തളരരുത്. നിങ്ങളുടെ ആരോഗ്യവും പ്രധാനമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ദാമ്പത്യ ജീവിതത്തിലെ അവസ്ഥകള്‍ സമ്മര്ദ്ദപൂരിതമായിരിക്കും. ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക രംഗത്ത്, ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച അവസരം കൈവരാം.



Click it and Unblock the Notifications