For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക രംഗത്ത് ഭാഗ്യം ഇവര്‍ക്ക്

|

പുതിയ മാസത്തിന്റെ തുടക്കത്തില്‍ രാശിചക്രം പലര്‍ക്കും നല്ല നേട്ടങ്ങള്‍ നല്‍കുന്നു. പലര്‍ക്കും സാമ്പത്തികമായും ദാമ്പത്യമായും നേട്ടങ്ങള്‍ ലഭിക്കുന്നു. ചില രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട് ഇന്നത്തെ ദിവസത്തില്‍. ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിലൂടെ എല്ലാ വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടാന്‍ കഴിയും. ചിലര്‍ക്ക് വളരെക്കാലമായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങളുടെ ജോലി ഇന്ന് പൂര്‍ത്തിയാകും. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്

മേടം

മേടം

ഇന്ന് ബിസിനസിനെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പ്രതിസന്ധി മറികടക്കാന്‍ നിങ്ങള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശവും ഉപദേശവും ആവശ്യമായി വന്നേക്കാം. ജോലികള്‍ സുഗമമായി നടക്കും. പണം ശക്തമായി തുടരും. ചില ചാരിറ്റി പ്രവര്‍ത്തനം ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. സമ്മര്‍ദ്ദം കുറയ്ക്കുക, മാനസികമായും ശാരീരികമായും മെച്ചപ്പെടും.

ഇടവം

ഇടവം

വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം കൂടും. മാനസിക സമ്മര്‍ദ്ദം നിങ്ങളെ ശാരീരികമായി ബാധിക്കും. സാമ്പത്തികമായി സമ്മിശ്ര ഫലമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുക. കുടുംബ ബന്ധം സന്തോഷകരമാകും.

മിഥുനം

മിഥുനം

ബിസിനസസുകാര്‍ ഇന്ന് ജോലിയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായുള്ള പെരുമാറ്റം മോശമാകും. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ സാധ്യമാണ്. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. അമിതമായി ചെലവഴിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ലതല്ല.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമാകും. ഇന്ന് നിങ്ങളുടെ ഭൂരിഭാഗം സമയവും ഭക്തിമാര്‍ഗത്തിലായിരിക്കും. ഇന്ന് പണത്തെക്കുറിച്ച് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. കുടുംബത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാകും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രധാനപ്പെട്ട ചില ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. ബിസിനസ്സുകാര്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും.

most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ജോലിക്കാര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥരുടെ മുന്നില്‍ ചിന്താപൂര്‍വ്വം പെരുമാറുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് നിരാശ തോന്നും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പ്രതീക്ഷ അനുസരിച്ച് പിന്തുണ ലഭിക്കില്ല. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായ ദിവസമല്ല.

കന്നി

കന്നി

പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിച്ചേക്കാം. വിവാഹിതര്‍ക്കും ദിവസം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി മികച്ച ധാരണയുണ്ടാകും. കുടുംബവുമായുള്ള ബന്ധവും മികച്ചതായിരിക്കും. ജോലിസ്ഥലത്ത് ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകാം. ബിസിനസ്സുകാര്‍ക്ക് ഇന്ന് നിക്ഷേപം നടത്താന്‍ നല്ല ദിവസമല്ല. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണ്.

തുലാം

തുലാം

ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനാകും. ജോലി സമ്മര്‍ദ്ദം നീങ്ങും. പ്രണയിതാക്കള്‍ക്കും ഇന്ന് മികച്ച ദിവസമായിരിക്കും. ജോലിപരമായി ഒരു സമ്മിശ്ര ദിവസമായിരിക്കും. പക്ഷേ നിങ്ങളുടെ കഠിനാധ്വാനവും ആത്മവിശ്വാസവും ഉപയോഗിച്ച് എല്ലാം കൈകാര്യം ചെയ്യും. ഗാര്‍ഹിക ചെലവുകള്‍ അല്പം വര്‍ദ്ധിച്ചേക്കാം, ഇത് നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. മറ്റുള്ളവരെ വിശ്വസിച്ച് ഒരു തീരുമാനങ്ങളും എടുക്കരുത്. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും. പുതിയ പ്രധാനപ്പെട്ട ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനാകും. ദിവസത്തിന്റെ രണ്ടാം പകുതി ചില ഉറ്റസുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് നിങ്ങളുടെ ഹൃദയം തുറക്കാന്‍ പറ്റിയ ദിവസമാണ്. വവിവാഹിതര്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാനാകും. പണത്തിന്റെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Most red:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most red:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

ധനു

ധനു

ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ സമയത്തിനായി കാത്തിരിക്കണം. ഇന്ന്, മാതാപിതാക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു വലിയ നേട്ടം ലഭിക്കും. സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള സ്‌നേഹം നിലനില്‍ക്കും. ഇന്ന് വിവാഹിതര്‍ക്ക് നല്ല ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉന്മേഷദായകനുമാകും.

മകരം

മകരം

പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭം ലഭിക്കും. ജോലിക്കാരുടെ കഠിനാധ്വാനവും സത്യസന്ധതയും വിലമതിക്കപ്പെടും. ദമ്പതികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ബന്ധം കൂടുതല്‍ തളിര്‍ക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശക്തിയായി തുടരാന്‍ നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

കുംഭം

കുംഭം

കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്തുള്ള ആനന്ദകരമായ ദിവസമായിരിക്കും. പ്രണയ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ വരാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ കോപത്തേക്കാള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭമായിരിക്കും. നിങ്ങളുടെ ഏതെങ്കിലും പദ്ധതിയുടെ ഫലം പ്രതീക്ഷിച്ചപോലെ ലഭിക്കും. ഇന്ന്, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ല മാറ്റം സാധ്യമാണ്. ജോലി, ബിസിനസ്സ് എന്നിവയില്‍ നിങ്ങളുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന കഴിവ് പുറത്തെടുക്കാന്‍ ഇത് ശരിയായ സമയമാണ്.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

മീനം

മീനം

കുടുംബജീവിതത്തിലെ അവസ്ഥ പ്രതികൂലമായിരിക്കും. വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ആരോഗ്യവും കുറയുകയും ചെയ്യും. ഉദര പ്രശ്‌നമുണ്ടെങ്കില്‍, ഇന്ന് ഭക്ഷണം ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ഇന്ന് നിങ്ങളുടെ ഏതൊരു സാമ്പത്തിക ശ്രമവും വിജയിക്കും. ജോലികള്‍ ഇന്ന് സാധാരണ നിലയിലാകും.

English summary

Daily Horoscope For 1st April 2020

Read your daily horoscope for 1st April 2020 in Malayalam.
Story first published: Tuesday, March 31, 2020, 21:31 [IST]
X
Desktop Bottom Promotion