For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് പണത്തോട് പൊരുതേണ്ട രാശിക്കാര്‍ ഇവര്‍

|

ഇന്നത്തെ ദിവസം ചില രാശിക്കാരുടെ മോശം സമയം നിങ്ങളെ പരീക്ഷിച്ചേക്കാം. എന്നാല്‍, ക്രിയാത്മക ചിന്തകളോടും ധൈര്യത്തോടും നിശ്ചയദാര്‍ ഢ്യത്തോടും കൂടി നിങ്ങള്‍ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിയാന്‍ നിങ്ങളുടെ രാശിഫലം വായിക്കൂ. നിങ്ങളുടെ സാമ്പത്തികം, കുടുംബം, ബിസിനസ്സ്, വൈവാഹിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്നത്തെ രാശിഫലത്തിലൂടെ വായിക്കാം.

Most read: ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read: ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

മേടം

മേടം

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില ആഗ്രഹങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. അതേസമയം, വ്യാപാരികള്‍ ഇന്ന് ജാഗ്രത പാലിക്കേണ്ടതുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കപ്പെടരുത്. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പണം നന്നായിരിക്കും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്, നിങ്ങള്‍ ആരാധനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

ഇടവം

ഇടവം

നിങ്ങളുടെ മനസ്സില്‍ ഒരു കുഴപ്പമുണ്ടെങ്കിലോ എന്തെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടെങ്കിലോ, അടുപ്പമുള്ളവരുമായി അത് പങ്കു വയ്ക്കുക. സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. ജോലി ചെയ്യുന്നവര്‍ ഇന്ന് ജാഗ്രത പാലിക്കുക, ചെറിയ തെറ്റിന് കനത്ത വില നല്‍കേണ്ടി വരാം. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഇടവം രാശിയിലെ സ്ത്രീകള്‍ തികച്ചും വിശ്വസ്തര്‍Most read:ഇടവം രാശിയിലെ സ്ത്രീകള്‍ തികച്ചും വിശ്വസ്തര്‍

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവിറ്റി അനുഭവപ്പെടും. നിങ്ങളുടെ ജോലികള്‍ സുഗമമായി നടക്കും. ബിസിനസ്സുകാര്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങളുണ്ടാകാം. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകള്‍ അവസാനിക്കും. ഇന്ന് വരുമാനം ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. നിങ്ങളുടെ ബജറ്റും സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രമിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. പനി, തലവേദന എന്നിവ അലട്ടാം. സാമ്പത്തികമായി, ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ചെറിയ ചിലവുകള്‍ ഉണ്ടായേക്കാം, കുടുംബജീവിതത്തിലെ അവസ്ഥകള്‍ ഇന്ന് സമ്മര്‍ദ്ദമായിരിക്കും. ഏതെങ്കിലും സ്വത്ത് തര്‍ക്കം ഉണ്ടായേക്കാം. ഇന്ന് സഹോദരങ്ങളുമായി ചില തര്‍ക്കങ്ങളുണ്ടായേക്കാം.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ കലാരംഗത്ത് ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് വിജയം കാണാം. ജോലിക്കാര്‍ക്ക് ജോലിഭാരം ഇന്ന് കൂടുതലായിരിക്കുമെങ്കിലും, കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും. വ്യാപാരികളുടെ സാമ്പത്തിക അവസ്ഥയില്‍ കുറച്ച് പുരോഗതി ഉണ്ടാകും. ബിസിനസ്സ് ഇടപാട് നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വയറ്റിലെ അസ്വസ്ഥതകള്‍ ശ്രദ്ധിക്കുക.

Most read:ചിങ്ങം രാശി: ഈ വീഴ്ചകള്‍ കരുതിയിരിക്കുകMost read:ചിങ്ങം രാശി: ഈ വീഴ്ചകള്‍ കരുതിയിരിക്കുക

കന്നി

കന്നി

സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. നിങ്ങള്‍ വേണ്ട പോലെ വിനിയോഗിക്കുക. ജോലിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടും. വ്യാപാരികളുടെ ആശങ്കയും ഇന്ന് മറികടക്കാന്‍ കഴിയും. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഇന്ന് വരുന്ന കുഴപ്പങ്ങള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം. വീട്ടിലെ ഒരു അംഗവുമായി തര്‍ക്കമുണ്ടാകാം.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. നിങ്ങളുടെ മനസ്സില്‍ ധാരാളം ആശങ്കകള്‍ ഉണ്ടാകും, ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് ഉത്സാഹം അനുഭവപ്പെടില്ല. നിങ്ങളുടെ മോശം സമയം നിങ്ങളെ പരീക്ഷിക്കുകയാകാം. ക്രിയാത്മക ചിന്തകളോടും ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ട് പോവുക. ചെലവഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തില്‍ ശ്രദ്ധ പുലര്‍ത്തുക. കുടുംബജീവിതം സാധാരണമായിരിക്കും. ഇന്ന് നിങ്ങളുടെ ജോലിയില്‍ വളരെ തിരക്കിലായിരിക്കാം.

Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ദേഷ്യം നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങളെ അകറ്റിയേക്കാം. വീട്ടിലായാലും പുറത്തായാലും ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കണം. ജോലിക്കാര്‍ മേലുദ്യോഗസ്ഥരുടെ വാക്കുകള്‍ അവഗണിക്കുന്നതില്‍ തെറ്റ് വരുത്തരുത്. ഇന്ന് വ്യാപാരികള്‍ക്ക് നല്ല ദിവസമല്ല. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് കടം വാങ്ങുകയോ വായ്പ നല്‍കുകയോ ചെയ്യരുത്.

ധനു

ധനു

അടുത്തിടെ നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ തിടുക്കപ്പെടാതിരിക്കുക, വിജയം പതുക്കെ വരും. ജീവനക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധവും നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മകരം

മകരം

ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. ജോലിക്കാര്‍ നിങ്ങളുടെ ജോലി വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക, അല്ലെങ്കില്‍ ഒരു കുഴപ്പമുണ്ടാകാം. വ്യാപാരികളും ഇന്ന് ശ്രദ്ധിക്കുക. ഇന്ന് ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുത്, അല്ലാത്തപക്ഷം നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ചെലവ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കിയേക്കാം.

Most read:ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌Most read:ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

കുംഭം

കുംഭം

നിങ്ങളുടെ ദിവസത്തിന്റെ തുടക്കം വളരെ മികച്ചതായിരിക്കും. രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. വീട്ടിലെ അംഗങ്ങളുമായി അകല്‍ച്ചയുണ്ടെങ്കില്‍ നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. പണം നല്ല നിലയിലായിരിക്കും. നിങ്ങള്‍ കൂടുതല്‍ ചെലവഴിച്ചാലും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

മീനം

മീനം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. ഇതിനായി നിങ്ങള്‍ സ്വയം തയ്യാറാകുന്നതാണ് നല്ലത്. വ്യാപാരികളുടെ എല്ലാ പ്രശ്‌നങ്ങളും നീക്കംചെയ്യപ്പെടും. സാമ്പത്തിക രംഗത്ത്, ദിവസം സാധാരണമായിരിക്കും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടേക്കാം. ഇന്ന് വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

English summary

Daily Horoscope For 19th May 2020

Read your daily horoscope for 19th May 2020 in Malayalam.
Story first published: Monday, May 18, 2020, 20:48 [IST]
X
Desktop Bottom Promotion