For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കുന്ന രാശിക്കാര്‍

|

ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും സമ്മിശ്രമായാണ് കാണുന്നത്. എന്നാല്‍ ചുരുക്കം രാശിക്കാരെ ഇന്നത്തെ രാശിചക്രം നന്നായി അനുഗ്രഹിക്കുന്നു. അത്തരക്കാരുടെ സാമ്പത്തിക സ്ഥിതിയും ദാമ്പത്യ ജീവിതവും ജോലിയും എല്ലാം നന്നായി വരും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതാണ് ദിവസം. ചെറിയ വെല്ലുവിളികള്‍ ഇന്ന് നിങ്ങളുടെ വഴിയിലുണ്ടെങ്കില്‍ നിങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും ക്ഷമയുടെയും ശക്തിയില്‍ നിങ്ങള്‍ക്ക് അവ എളുപ്പത്തില്‍ നേരിടാന്‍ കഴിയും. നാളെ ഉചിതമായ മാറ്റമുണ്ടാകും. ഇന്നത്തെ ദിവസം എങ്ങനെയെന്ന് കൃത്യമായി അറിയാന്‍ രാശിഫലം വായിക്കൂ.

Most read: 2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read: 2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

മേടം

മേടം

പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തുക. ഓഫീസില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. ബിസിനസുകാര്‍ക്ക് എന്തെങ്കിലും വിചിത്രമായ സാഹചര്യം നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ഇന്ന് വീട്ടിലേക്ക് ചില അതിഥികള്‍ വന്നേക്കാം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം

ഇടവം

ജോലിസ്ഥലത്ത് ദിവസം നല്ലതായിരിക്കില്ല. നിങ്ങള്‍ക്ക് അലസത അനുഭവപ്പെടും. മേലുദ്യോഗസ്ഥരുടെ ദേഷ്യത്തിന് ഇരയാവാതിരിക്കുക. നിങ്ങള്‍ ആരോഗ്യവാനായിരിക്കാന്‍ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുമുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ഇന്ന് അവരോടൊപ്പം സമയം ചെലവഴിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ വിനോദത്തിനുള്ള മാനസികാവസ്ഥയിലായിരിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെടും. പ്രതീക്ഷയില്ലാത്ത ഇടത്തുനിന്ന് പെട്ടെന്ന് സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. ബിസിനസുകാര്‍ പാര്‍ട്ണര്‍മാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുട്ടിയുടെ ഭാഗത്തുനിന്ന് സന്തോഷം വരും. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ ആരോഗ്യത്തിന് ഇന്ന് മുന്‍ഗണന നല്‍കുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളുടെ ചിന്തകള്‍ ആരുമായും പങ്കിടരുത്. സ്വകാര്യ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങളുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ജോലിപരമായി നിങ്ങള്‍ ഇന്ന് കഠിനാധ്വാനം ചെയ്യും.

Most read:ഐശ്വര്യത്തിനായി ദിവസവും ആരെ ആരാധിക്കണംMost read:ഐശ്വര്യത്തിനായി ദിവസവും ആരെ ആരാധിക്കണം

ചിങ്ങം

ചിങ്ങം

ജോലിസ്ഥലത്ത്, നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് സമയം ശരിയല്ല. പുതിയ ജോലിമാറ്റം ആഗ്രഹിക്കുന്നത് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്. സാമ്പത്തിക രംഗത്ത്, ദിവസം സാധാരണമായിരിക്കും. ഇന്ന് നിക്ഷേപിക്കുന്നത് ഒഴിവാക്കുക. അമിത ചെലവ് കുറക്കുക. കുടുംബാംഗങ്ങളില്‍ നിന്ന് സ്‌നേഹവും പിന്തുണയും ലഭിക്കും, അതുവഴി പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തും.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് തൃപ്തികരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധത്തിലെ പിരിമുറുക്കം ഇന്ന് അവസാനിക്കും. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരോട് സംസാരിക്കുന്നത് നല്ല ദിവസമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായി മികച്ച ധാരണയുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലങ്ങളായിരിക്കും. ജോലിസ്ഥലത്ത് ഇന്ന് അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഉടന്‍ മികച്ച ഫലങ്ങള്‍ നല്‍കും.

തുലാം

തുലാം

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടും. വ്യക്തിജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ അമ്മയുടെ അനുഗ്രഹം ലഭിക്കും. പ്രണയ ജീവിതത്തില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ദമ്പതികള്‍ ഇന്ന് അനാവശ്യമായ സംവാദങ്ങള്‍ ഒഴിവാക്കുക. സമ്മര്‍ദ്ദമില്ലാതെ ഇന്ന് ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധവും മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും, പണം ലഭിക്കും. ആരോഗ്യം ഇന്ന് നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

പണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും.ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ഇന്ന് അല്‍പ്പം ക്ഷീണം അനുഭവപ്പെടാം. ജോലിയില്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണ ഇന്ന് നീങ്ങും. ഇന്ന് മനസ്സ് അസ്വസ്ഥമാവുകയും അതുവഴി നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

ധനു

ധനു

ഇന്ന് നിങ്ങളെ നിരവധി പ്രശ്‌നങ്ങളാല്‍ വലയം ചെയ്യും. ഗാര്‍ഹിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ഇന്ന് നിങ്ങള്‍ മാനസികമായി വളരെ ദുര്‍ബലമായിരിക്കും. വീട്ടിലോ ഓഫീസിലോ, ഇന്നത്തെ സ്ഥിതി കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങള്‍ക്ക് പണം ഉപയോഗിക്കാമെങ്കിലും ശരിയായ ഫലങ്ങള്‍ ലഭിച്ചേക്കില്ല. അനാവശ്യവുമായ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഇന്ന് സ്വയം കോപം നിയന്ത്രിക്കുക.

മകരം

മകരം

ഇന്ന് നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുള്ളവരെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക. ജോലിപരമായി ഒരു പ്രധാന ദിവസമായിരിക്കും. ഉയര്‍ന്ന സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. പ്രണയ ജീവിതത്തില്‍ ഇന്ന് ചില നിരാശകള്‍ ഉണ്ടായേക്കാം. ഇന്ന് നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ മോശമായിരിക്കും.

കുംഭം

കുംഭം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ലതായിരിക്കും. എല്ലാ ജോലികളും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ചെയ്യും. വളരെക്കാലത്തിനു ശേഷം സന്തോഷം നല്‍കുന്ന എന്തെങ്കിലും ചെയ്യും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. ഇന്ന് പണത്തെക്കുറിച്ച് ഒരു പ്രശ്‌നവുമില്ല. ബിസിനസ്സുകാര്‍ക്ക് പുതിയ ജോലിയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടാം. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും.

മീനം

മീനം

ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ ജോലിഭാരം വര്‍ധിക്കും. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സമയം ലഭിക്കില്ല. നിങ്ങള്‍ ഇന്ന് ഒരു സുപ്രധാന തീരുമാനം എടുക്കുന്നെങ്കില്‍ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ല. പണത്തിന്റെ കാര്യത്തില്‍ നല്ല ദിവസമായിരിക്കും. ഇന്ന് ചെലവ് കുറവായിരിക്കും. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. ഇന്ന് മാനസിക അസ്വസ്ഥതകള്‍ ആരോഗ്യത്തെ ബാധിക്കും.

English summary

Daily Horoscope For 19th March 2020

Read your daily horoscope for 19th March 2020 in Malayalam.
Story first published: Wednesday, March 18, 2020, 23:31 [IST]
X
Desktop Bottom Promotion