For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം; 12 രാശിയുടേയും മാറ്റവും മികച്ച സമയവും

|

ഇന്നത്തെ രാശിഫലം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മിഥുനമാസത്തിലെ സമ്പൂര്‍ണഫലം; അശ്വതി മുതല്‍ രേവതി വരെ അറിയാംമിഥുനമാസത്തിലെ സമ്പൂര്‍ണഫലം; അശ്വതി മുതല്‍ രേവതി വരെ അറിയാം

Daily Horoscope For 19th June 2021

എല്ലാ ദിവസവും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില്‍ വലിയ പുരോഗതിയും നേട്ടങ്ങളും ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. ബിസിനസ്സിലൂടെ ആളുകള്‍ക്ക് ലാഭം നേടാന്‍ സസാധിക്കുന്നുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടായിരിക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകും. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിനമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം പലപ്പോഴും പരാജയപ്പെട്ടേക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ബിപി വളരെയധികം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 19

ഭാഗ്യ സമയം: രാവിലെ 6 മുതല്‍ ഉച്ചക്ക് 1 വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇന്ന് കുടുംബത്തില്‍ മനസമാധാനം ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. ഏത് കാര്യത്തേയും വളരെയധികം ആത്മസംയമനത്തോടെ നേരിടേണ്ടതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് ആവശ്യത്തിലധികം ചെലവ് ഉണ്ടാകാം. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ചിന്തിക്കാതെ ഒരു കാര്യവും ചെയ്യരുത്. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 8

ഭാഗ്യ സമയം: 12:55 PM മുതല്‍ 7 PM വരെ

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ദാമ്പത്യ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില കുഴപ്പങ്ങള്‍ സംഭവിക്കും. മറ്റുള്ളവരുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. നിങ്ങളുടെ ജീവിതത്തിലെ ഏത് പ്രശ്‌നവും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങള്‍ക്കിടയിലെ എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാവുന്നുണ്ട്. വ്യക്തിപരമായ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികം വളരെയധികം ശ്രദ്ധിക്കണം. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വഴിയില്‍ അവസാനിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉച്ചക്ക് ശേഷം നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഉത്കണ്ഠയും ക്ഷീണവും കാരണം ഇന്ന് നിങ്ങളുടെ ആരോഗ്യം ദുര്‍ബലമാകും.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 30

ഭാഗ്യ സമയം: പുലര്‍ച്ചെ 4:10 മുതല്‍ 3:50 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനങ്ങളുണ്ടായിരിക്കും. നിങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരുമായി ഒത്തു ചേര്‍ന്നുള്ള ജോലി എപ്പോഴും മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ജോലി ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കും. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. പരസ്പരം നിങ്ങളുടെ വിശ്വാസവും വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ഇന്ന് വളരെ മികച്ച ദിവസമായിരിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 36

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2:55 വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഓഫീസ് ജോലി തലവേദനയുണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഏത് കാര്യവും കൃത്യമായി ചെയ്യുന്നതിന് നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ജോലികളൊന്നും ഇന്ന് പകുതിക്ക് വെച്ച് ഒഴിവാക്കരുത്. നിങ്ങളുടെ വീടിന്റെ നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പെരുമാറ്റത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന നിങ്ങളുടെ ശീലം കാരണം, പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാവുന്നതാണ്. പണത്തിന്റെ കാര്യത്തില്‍ മികച്ചഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 8

നല്ല സമയം: വൈകുന്നേരം 4:35 മുതല്‍ 9:20 വരെ

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അല്‍പ്പം വര്‍ദ്ധിച്ചേക്കാം. ശമ്പളം ലഭിക്കുന്നതിലെ കാലതാമസം കാരണം പലപ്പോഴും നിങ്ങളെ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ക്ഷമയോടെ കാത്തിരിക്കുന്നതാണ് നല്ലത്, ഉടന്‍ തന്നെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും. ചെറുകിട വ്യാപാരികള്‍ക്ക് ഇന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം:മഞ്ഞ

ഭാഗ്യ നമ്പര്‍: 17

ഭാഗ്യ സമയം: 6 PM മുതല്‍ 10:20 PM വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

ഇന്ന് മനസ്സ് അനാവശ്യമായി വിഷമിക്കുന്നു. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടാവണം എന്നില്ല. ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം ഒഴിവാക്കുക. നിങ്ങളുടെ പെരുമാറ്റം സൂക്ഷിക്കണം അല്ലെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കുടുംബജീവിതത്തിലെ സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: 12:20 PM മുതല്‍ 4 PM വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

നിങ്ങള്‍ ഒരു ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍ അത് പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായിരിക്കും. ജോലിക്കാരാണെങ്കില്‍ ഇന്ന് നിങ്ങളുടെ ജോലി ഉപേക്ഷിക്കാനുള്ള ചിന്തയും നിങ്ങളുടെ മനസ്സില്‍ വന്നേക്കാം. എന്ത് തീരുമാനവും വിവേകത്തോടെ എടുക്കുക. ടിവിയില്‍ നിന്നും മൊബൈലില്‍ നിന്നും അകലം പാലിക്കുക. ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. വീടിന്റെ അന്തരീക്ഷം കലുഷിതമായിരിക്കും. അച്ഛനുമായുള്ള ബന്ധം വഷളായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ സമയം: 1:55 PM മുതല്‍ 7 PM വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ചില കാരണങ്ങളാല്‍ നിങ്ങളുടെ ഏതെങ്കിലും ജോലി പാതിയില്‍ കുടുങ്ങുകയാണെങ്കില്‍, ടീം ലീഡിന്റേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ, നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാകും. പണം വളരെയധികം ശ്രദ്ധിച്ച് ചിലവാക്കണം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ ശാരീരികമായും മാനസികമായും വളരെ ശക്തരാകും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യം വളരെക്കാലമായി ശരിയായില്ലെങ്കില്‍, അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഉടനെ തന്നെ ഒരു നല്ല ഡോക്ടറെ സമീപിക്കണം അല്ലെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു വിദേശ കമ്പനിയില്‍ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു മികച്ച അവസരം ഉണ്ടായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ ജോലി മികച്ചതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 28

ഭാഗ്യ സമയം: രാവിലെ 11 മുതല്‍ ഉച്ചക്ക് 1 വരെ

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഒന്നാമതായി, നിങ്ങളുടെ ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഓഫീസിലെ ജോലിഭാരം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഇന്ന് ഓവര്‍ടൈം ജോലി ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ എല്ലാ വിധത്തലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറരുത്. വിനോദത്തിനൊപ്പം, നിങ്ങളുടെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. മുതിര്‍ന്നവരുടെ ഉപദേശം അവഗണിക്കരുത്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇന്ന് വിശ്രമിക്കാന്‍ മതിയായ സമയം ലഭിച്ചേക്കില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ സമയം: രാവിലെ 9:40 മുതല്‍ 12:25 വരെ

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ലക്ഷ്മി ദേവിയുടെ ആരാധനയോടെ വേണം നിങ്ങളുടെ ഈ ദിവസം ആരംഭിക്കേണ്ടത്. നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസില്‍ ലാഭത്തിന്റെ സാധ്യതയുണ്ട്. നിങ്ങള്‍ ഏത് തീരുമാനവും വിവേകപൂര്‍വ്വം എടുക്കണം. ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വളരെയധികം സങ്കടപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് നിങ്ങള്‍ തിടുക്കവും പരിഭ്രാന്തിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വാഹനം ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ വളരെ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 22

ഭാഗ്യ സമയം: 5 PM മുതല്‍ 9 PM വരെ

English summary

Daily Horoscope For 19th June 2021

Read your daily horoscope for 19th June 2021 in Malayalam.
Story first published: Friday, June 18, 2021, 19:39 [IST]
X
Desktop Bottom Promotion