For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ നേട്ടം ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം മിക്കവര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കുന്നതായി കാണുന്നു. രാശിപരമായി മെച്ചമുള്ളവര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച, മനസമാധാനം, കുടുംബപരമായി സ്‌നേഹബന്ധം എന്നിവയുണ്ടാവും. മകരം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ആരെയെങ്കിലും കാണാനാവും. കുംഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടമുണ്ടാകും. ധനു രാശിക്കാര്‍ക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിനം എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്

മേടം രാശി

മേടം രാശി

ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ പണം തടസമാകും. ആവശ്യമുള്ള സമയത്ത് ആരുടെയും സഹായം നേടാന്‍ കഴിയില്ല. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. കുടുംബവുമായുള്ള ബന്ധം ശക്തമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രത്യേക ലാഭം ലഭിക്കില്ല. ജോലിക്കാര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ പങ്കാളിയുമായി ഇന്ന് നല്ല ദിനം ആസ്വദിക്കും. നിങ്ങളുടെ സ്‌നേഹം വര്‍ധിക്കും. പ്രണയ ജീവിതത്തില്‍ പങ്കാളിയുമായി ഉണ്ടായ വിള്ളല്‍ ഇന്ന് അവസാനിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ജോലിക്കാര്‍ മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കുക.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തികം ഇന്ന് സാധാരണമായിരിക്കും. പണത്തിന്റെ ആനുകൂല്യം നേടാന്‍ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ നിങ്ങള്‍ക്ക് ഒരു പദ്ധതി തയ്യാറാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ലതല്ല. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയും. ഓഫീസില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഭാവിയില്‍ മികച്ച വിജയം നേടിത്തരും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ദമ്പതികള്‍ക്ക് നിങ്ങളുടെ ഇണയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. വിദ്യാഭ്യാസ രംഗത്ത് അവരുടെ നേട്ടം നിങ്ങള്‍ക്ക് അഭിമാനമുണ്ടാക്കും. ജോലിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ബിസ്സിനസ്സുകാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ആളുകളെ നിങ്ങള്‍ കാണും. പണത്തിന്റെ നില ശക്തമാകും.

Most read: സകല പാപവും നീക്കും ശിവരാത്രി വ്രതം

ചിങ്ങം രാശി

ചിങ്ങം രാശി

പണത്തെക്കുറിച്ച് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം ഒരു വലിയ പ്രശ്‌നമുണ്ടാക്കാം. ഓഫീസില്‍ ജോലിക്കാര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലി ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ കോപത്തിനു കാരണമായേക്കാം. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. എങ്കിലും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കില്ല. ബിസ്സിനസ്സുകാര്‍ക്ക് ഇന്ന് പെട്ടെന്ന് ഒരു മികച്ച അവസരം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

കന്നി രാശി

കന്നി രാശി

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്ക് പ്രാധാന്യം നല്‍കുക. പരസ്പരം സമയം ചെലവഴിക്കുക. ഓഫീസില്‍ ഇന്ന് ജോലിഭാരം ഉണ്ടായേക്കാം. നിങ്ങളുടെ നിശ്ചിത പ്ലാന്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സാമ്പത്തികം നന്നായിരിക്കില്ല. നിങ്ങളുടെ പാഴ്‌ചെലവ് നിയന്ത്രിക്കുകയാണെങ്കില്‍ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താം. ആരോഗ്യം ഇന്ന് നന്നായിരിക്കും. ജോലിയില്‍ മതിയായ വിശ്രമം എടുക്കുക.

തുലാം രാശി

തുലാം രാശി

ദരിദ്രരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ ഒരു അംഗവുമായി ചെറിയ കലഹമുണ്ടാകാം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. ആരോഗ്യവും ശ്രദ്ധിക്കണം. ജോലിയ്ക്കും കുടുംബ ഉത്തരവാദിത്തങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കുക. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന ചര്‍ച്ച നടത്താം. വിവാഹത്തിന് പദ്ധതിയിടാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജോലിസ്ഥലത്ത് നിരാശ തോന്നും. ബിസിനസ്സ് ആയാലും നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കില്ല. ജോലിക്കാര്‍ ജോലി ചെയ്യുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വ്യാപാരികള്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കു. കുടുംബജീവിതത്തില്‍ പെട്ടെന്ന് ഒരു പഴയ പ്രശ്‌നം വരും. സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് സഹോദരന്മാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. സംവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

l

ധനു രാശി

ധനു രാശി

കുറച്ച് ദിവസമായി ഉണ്ടായ ആരോഗ്യസ്ഥിതിയിലെ ആശങ്ക ഇന്നകലും. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാകും. ഓഫീസിലെ നിങ്ങളുടെ ജോലിയില്‍ വേഗത ഉണ്ടാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. വ്യക്തിജീവിതത്തില്‍ പങ്കാളിയുമായി നിങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ടാകാം. അത്തരം സാഹചര്യത്തില്‍ പ്രശ്‌നം രമ്യമായി തീര്‍ക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന് അധികം ചെലവഴിക്കരുത്.

മകരം രാശി

മകരം രാശി

നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. ഇന്ന് കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയും. പ്രണയ ജീവിതത്തില്‍ ഇന്ന് നല്ല നേട്ടങ്ങളുണ്ടാവും. പ്രധാനപ്പെട്ട ആരെയെങ്കിലും കാണാനാവും. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. വളരെയധികം ചെലവഴിക്കും. ഇന്ന് ജോലിയുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വയാത്ര നടത്തേണ്ടിവരാം.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന ജോലികള്‍ ഇന്ന് പുനരാരംഭിക്കാനാകും. ജോലിക്കാര്‍ ഓഫീസിലെ ജോലികളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തും. ജോലികള്‍ വിജയകരമായി പൂര്‍ത്തിയാകും. നിങ്ങളുടെ കഠിനാധ്വാനം മേലുദ്യോഗസ്ഥര്‍ പ്രശംസിക്കും. ദിവസം വ്യാപാരികള്‍ക്ക് ലാഭകരമായിരിക്കും. ഇന്ന് ചില പുതിയ ആളുകളുമായി ബന്ധപ്പെടാന്‍ കഴിയും. അതിന്റെ ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാകും. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ സഹായിക്കാന്‍ കഴിയും.

മീനം രാശി

മീനം രാശി

സാമ്പത്തിക രംഗത്ത് നല്ല ദിവസമാണ്. ഇന്ന് നിങ്ങളെ സഹായിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരാം. എന്നാല്‍ നിങ്ങള്‍ ആവശ്യത്തിലധികം കടം വാങ്ങാതിരിക്കുക. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. എല്ലാവരില്‍ നിന്നും സ്‌നേഹവും പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് ദിവസം സമ്മിശ്രമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിഭാരം ഏറും. ഇന്ന് ആരോഗ്യം നന്നായിരിക്കും.

English summary

Daily Horoscope For 19th February 2020

Read your daily horoscope for 19th February 2020 in Malayalam.
Story first published: Wednesday, February 19, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X