രാശിഫലത്തിൽ ദാരിദ്ര്യം വെല്ലുവിളിയാവുന്ന രാശി

ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് ഉള്ളത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പ്രായശ്ചിത്തവും പരിഹാരവും ആയി മുന്നോട്ട് പോവുന്നുണ്ട്. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നും എന്തൊക്കെയാണ് ഇന്നത്തെ നേട്ടങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്.

ഇന്നത്തെ രാശിഫലം നിങ്ങൾക്ക് വേണ്ടി നൽകുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ഫലങ്ങൾ വരുന്നത്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസമാണ്. നിങ്ങൾക്ക് വളരെ ഊർജ്ജസ്വലത അനുഭവപ്പെടുന്ന ഒരു ദിവസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ജോലിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത തകർന്നടിയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മേലുദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും മോശം ഇടപെടലുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവർക്കുള്ള ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം. സാമ്പത്തിക പ്രതിസന്ധികൾക്ക് ഉള്ള സാധ്യതയുണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രത്യേകിച്ചും മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല വൈകുന്നേരത്തോടെ നിങ്ങൾ കൂടുതൽ സമ്പന്നരാകാൻ സാധ്യതയുണ്ട്. നിങ്ങൾ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലും, നിങ്ങളുടെ കഴിവ് മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കും. പുതിയ പങ്കാളിത്തത്തിലും സംയുക്ത സംരംഭങ്ങളിലും ഏർപ്പെടാൻ ബിസിനസുകാർക്ക് സാധിക്കുന്നുണ്ട്. പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിനുള്ള വളരെ നല്ല ദിവസമാണിത്.

 മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ദൈനം ദിനചര്യകൾ കുറക്കുന്നതിനും നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സന്തോഷത്തോടെ സമയം ചെലവഴിക്കാനും കഴിയുന്നുണ്ട്. വിനോദത്തിന് വേണ്ടി നിങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്. പെട്ടെന്ന് ഒരു യാത്ര ആരംഭിക്കാനും നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങളുടെ സ്ഥലത്ത് വരുന്ന അതിഥികളുടെ എണ്ണം വർദ്ധിക്കും. കുടുംബത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി

കർക്കിടകം രാശി

മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിന് പകരം നിങ്ങളുടെ ജീവിതത്തിനും ഇഷ്ടങ്ങൾക്കും മുൻഗണന നൽകുന്നതിന് ശ്രദ്ധിക്കണം. നിങ്ങൾ പലപ്പോഴും ഇന്നത്തെ ദിവസത്തെ വിനോദത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. സാമ്പത്തികം നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. വിനോദത്തിന് വേണ്ടി സമയം മാറ്റി വെക്കുമ്പോൾ അത് വളരെയധികം ശ്രദ്ധയോടെ വേണം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ആരോഗ്യപരമായ പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ആശുപത്രി കയറുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും വളരെ നൈസ് ആയി പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ ചെറിയ തടസ്സങ്ങൾക്കുള്ള സാധ്യതയുണ്ട്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇന്നത്തെ ദിവസം. ജോലിയാണ് ഏറ്റവും മികച്ചത് എന്ന രീതിയിലായിരിക്കും ഇന്നത്തെ ദിവസം. മാനസികമായ അസ്വസ്ഥതകൾ ചെറിയ രീതിയിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രാത്രി സമയത്ത് വളരെയധികം ശ്രദ്ധ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

തുലാം രാശി

തുലാം രാശി

വളരെയധികം വിനോദത്തിന് വേണ്ടി ചിലവഴിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നതിനും അതിന് വേണ്ടി ശുഭപ്രതീക്ഷകൾ നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. നഷ്ടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ അൽപം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിലെ ആകെത്തുക എന്ന് പറയുന്നത് ഇന്നത്തെ ദിവസമാണ്. സാമ്പത്തികം വരവനുസരിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ ദാരിദ്ര്യത്തിലേക്ക് എത്തുന്നുണ്ട്. വളരെയധികം ശ്രദ്ധയോടെ വേണം പണം ചിലവഴിക്കുന്നതിന്.

ധനു രാശി

ധനു രാശി

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. വിവാഹത്തിന്‍റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം ആവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ധനു രാശിക്കാർക്ക് പണം ചിലവാക്കുമ്പോഴും അൽപം ശ്രദ്ധ വേണം. ഓരോ ദിവസത്തേയും നേട്ടങ്ങൾ അനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാവുന്നുണ്ട്.

മകരം രാശി

മകരം രാശി

ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് നേട്ടങ്ങളുടേതാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ആശങ്കകൾ വേണ്ട. എന്തിനേയും ധൈര്യത്തോടെ നേരിടുന്നതിന് സാധിക്കുന്നുണ്ട്. മറ്റുള്ളവരുമായി മത്സരിക്കുന്നതിന് ശ്രമിക്കരുത്. പലപ്പോഴും പരാജയങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം.

 കുംഭം രാശി

കുംഭം രാശി

ഇഷ്ടഭക്ഷണ സമൃദ്ധി ഇന്നത്തെ ദിവസം കുംഭം രാശിക്കാർക്ക് ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എങ്കിലും ബോസിൽ നിന്ന് ചെറിയ രീതിയിലുള്ള മോശം പെരുമാറ്റങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസത്തിൽ നേട്ടങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കും. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും ഇന്നത്തെ ദിവസം.

മീനം രാശി

മീനം രാശി

മീനം രാശിക്കാർക്ക് ഇന്ന് വളരെയധികം ആത്മവിശ്വാസം വർദ്ധിക്കുന്ന ഒരു ദിവസമാണ്. ചെയ്യുന്ന ഓരോ കാര്യവും വിജയത്തിലേക്ക് എത്തുന്നുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ ശ്രമിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എല്ലാ ദിവസത്തില്‍ നിന്നും അൽപം വ്യത്യസ്തമായ ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികം നല്ല നിലയിൽ ആയിരിക്കും.

Story first published: Thursday, December 19, 2019, 5:15 [IST]
X
Desktop Bottom Promotion