Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രാശിഫലം: ഈ രാശിക്കാര്‍ക്ക് ചെലവേറിയ ദിവസം
സൗരയൂഥത്തിന്റെ നടുവിലായാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. അത് എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ശക്തിയുള്ളതാണ്. സൂര്യന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ സൂര്യദേവനെ സ്തുതിക്കേണ്ടത് വളരെ പ്രധാനമാണ്. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി നിങ്ങളെ ഞായറാഴ്ച വ്രതം സഹായിക്കും. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് ഭക്തര്‍ സൂര്യനെ സ്തുതിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ജോലി ചെയ്യുന്നവര്‍ നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക. ഇന്ന് പണത്തിന്റെ കാര്യത്തില്‍ വലിയ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങള്‍ തിടുക്കത്തില്‍ എടുക്കാതിരിക്കുക. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.

ഇടവം
ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസമല്ല. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനം അനുസരിച്ച് നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെന്ന് തോന്നും. അത്തരമൊരു സാഹചര്യത്തില്‍ നിരാശനാവരുത്, സമയം വരുമ്പോള്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. ബിസിനസ്സില്‍ വലിയ നിക്ഷേപത്തിന് സമയം ഉചിതമല്ല. ഇന്ന് നിങ്ങള്‍ ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ഇണയുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്.

മിഥുനം
കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം നിലനില്‍ക്കും. വീടിന്റെ അന്തരീക്ഷം സന്തോഷകരമായിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നും. അധ്വാനിക്കുന്നവര്‍ക്ക് ഇന്ന് മികച്ച ഒരു അവസരം നേടാന്‍ കഴിയും, അതുവഴി നിങ്ങളുടെ കരിയര്‍ ഒരു പുതിയ ദിശയിലേക്ക് നീങ്ങും. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇന്ന് അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ ചെലവേറിയതായിരിക്കും. ചെലവ് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും.

കര്‍ക്കിടകം
വീട്ടിലെ ആരെങ്കിലുമായുള്ള തെറ്റിദ്ധാരണ കാരണം വീട്ടന്തരീക്ഷം ശരിയായിരിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അമിതമായ സമ്മര്‍ദ്ദം അവരുടെ ആരോഗ്യത്തിന് പ്രശ്‌നമാകും. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. മറുവശത്ത്, ബിസിനസ്സില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. നിങ്ങള്‍ വളരെ സന്തുഷ്ടരാകും ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. പണം നല്ല നിലയിലായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം
സന്തോഷത്തിനൊപ്പം ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികളും നേരിടേണ്ടിവരും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ ആത്മവിശ്വാസത്തോടെ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ധൈര്യത്തോടെ നേരിടും. മറുവശത്ത്, നിങ്ങള്‍ പൂര്‍ണ്ണ ആവേശത്തോടെ സന്തോഷത്തിന്റെ നിമിഷങ്ങളും ആസ്വദിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെയധികം പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല, പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള അകല്‍ച്ചകള്‍ നീക്കാന്‍ അനുയോജ്യമായ ദിവസമാണ് ഇന്ന്.

കന്നി
ജോലി അല്ലെങ്കില്‍ ബിസിനസ്സില്‍ നിങ്ങള്‍ പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ പ്രവര്‍ത്തി ആരംഭിക്കണമെങ്കില്‍ ഇന്ന് അതിന് അനുകൂലമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, ഈ ദിവസം നിങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് കുടുങ്ങിയേക്കാം. ഈ സമയത്ത് നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. സഹോദരങ്ങളില്‍ നിന്ന് നല്ല വാര്‍ത്ത ലഭിക്കും. ആരോഗ്യം നന്നായിരിക്കും.

തുലാം
ഇന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ജോലിഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലി മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കില്‍ നന്നായിരിക്കും. വ്യാപാരികള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വീടിന്റെ അന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും.

വൃശ്ചികം
ഇന്ന് നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും, അത് മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ കഴിവിനാല്‍ ഇന്ന് മികച്ച വിജയം നേടാന്‍ കഴിയും. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. ഇണയില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം സാധ്യമാണ്.

ധനു
ഇന്ന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. നിങ്ങള്‍ സ്വയം ശാന്തത പാലിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വ്യാപാരികള്‍ എതിരാളികളെ കരുതിയിരിക്കുക. ഇന്ന് നിങ്ങള്‍ക്ക് ചില തടസങ്ങള്‍ വന്നേക്കാം. പണത്തിന്റെ അവസ്ഥ നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നം സൃഷ്ടിക്കും. പെട്ടെന്ന് ഒരു വലിയ ചെലവുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ വന്നേക്കാം.

മകരം
ഇന്ന് കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നിങ്ങളുടെ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. ഇന്ന് നിങ്ങളുടെ മുന്‍ഗണന കുടുംബത്തിനായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണ് ഇന്ന്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് ചില ഉപദേശങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വശത്തെ ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കുംഭം
പണത്തിന്റെ കാര്യത്തില്‍, ദിവസം നല്ലതാണെങ്കിലും ഇടപാടുകളില്‍ നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തണമെങ്കില്‍, ഈ ദിവസം ഇതിന് നല്ലതാണ്. പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് മാതാപിതാക്കള്‍ നിങ്ങളോട് സന്തുഷ്ടരായിരിക്കില്ല. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍, പങ്കാളിയുടെ മനസ്ഥിതി കൂടി മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

മീനം
ഇന്ന്, നിങ്ങളുടെ എല്ലാ ശ്രദ്ധയും നിങ്ങളുടെ ജോലിയില്‍ ആയിരിക്കും. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്ത ജോലികള്‍ കൈകാര്യം ചെയ്യേണ്ടിവരാം. പണത്തിന്റെ കാര്യത്തില്‍ ദിവസം ശുഭകരമായിരിക്കും. പണം നേടാന്‍ ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങള്‍ക്ക് കുടുംബവുമായി നല്ല സമയം ചെലവഴിക്കാനാകും. ഇന്ന് ഏതെങ്കിലും മതസ്ഥലമോ അല്ലെങ്കില്‍ ബന്ധുവീടോ സന്ദര്‍ശിക്കാനാകും. പങ്കാളിയുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ചങ്ങാതിമാരുടെ സഹായത്തോടെ, ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.



Click it and Unblock the Notifications











