Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം
ഈ രാശിക്കാര്‍ ഇന്ന് കടം വാങ്ങാതിരിക്കുക
തിങ്കളാഴ്ച ദിവസം പരമേശ്വരനായി സമര്‍പ്പിച്ചിരിക്കുന്നു. ആളുകള്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഇന്ന് പലരും ചന്ദ്രദേവനെയും ആരാധിക്കുന്നു. അവിവാഹിതരായ സ്ത്രീകള്‍ നല്ല ഭര്ത്താക്കന്മാരെ നേടുന്നതിനായി ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ രാശിഫലത്തില്‍ സമ്മിശ്രമായാണ് പലര്‍ക്കും ദിവസം കടന്നു പോകുന്നത്. നിലവിലെ സാഹചര്യം നിങ്ങളുടെ താല്പ്പര്യത്തിലല്ലാ പോകുന്നതെങ്കിലും ഉടന്‍ തന്നെ ചില നല്ല അവസരങ്ങള്‍ നിങ്ങളുടെ കൈകളില്‍ വന്നേക്കാം, അതിനാല്‍ പോസിറ്റീവ് ചിന്തകളുമായി മുന്നോട്ട് പോകുക. ഇന്നത്തെ ദിവസം ഓരോരുത്തര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് കടം വാങ്ങുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ജോലിയില്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും ഒപ്പം നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും ശക്തിപ്പെടും. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

ഇടവം
നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് ഒരു പ്രധാന ചുമതല പൂര്‍ത്തിയാക്കുന്നതിനുള്ള ദിവസമായിരിക്കും. വ്യാപാരികളുടെ ദിവസം പ്രയോജനകരമാകും. പണം നന്നായിരിക്കും. ഇന്ന് ഏതെങ്കിലും തരത്തിലുള്ള ധാര്‍ഷ്ട്യം ഒഴിവാക്കുക. ഇന്ന് നടുവേദന സംബന്ധമായ അസുഖങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകും.

മിഥുനം
ഇന്ന് അലസത ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ നേരിടുകയാണെങ്കില്‍ അത് വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതും വലുതുമായ ചില ജോലികള്‍ ചെയ്യാന്‍ കഴിയും. ഇത് നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. സാമ്പത്തിക രംഗത്ത്, ദിവസം മികച്ചതായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഒരു പണവും നിക്ഷേപിക്കുന്നത് ശരിയല്ല.

കര്‍ക്കിടകം
ജോലി സമ്മര്‍ദ്ദം ഇന്ന് വര്‍ദ്ധിച്ചേക്കാം. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. മറുവശത്ത്, ജീവിത പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. നിങ്ങള്‍ സ്വയം ശാന്തത പാലിക്കുന്നതാണ് നല്ലത്. ഇന്ന് മനസില്‍ പലതരം ചിന്തകള്‍ അലട്ടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കാം.

ചിങ്ങം
ഇന്ന് പെട്ടെന്ന് നിങ്ങള്‍ക്ക് ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത്, ദിവസം പ്രയോജനകരമാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തില്‍ വിജയം നേടാനാകും. ജോലി സമ്മര്‍ദ്ദം ഇന്ന് കുറയും. മുടങ്ങിയ ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബജീവിതം സന്തുഷ്ടമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഏതെങ്കിലും മൂന്നാം വ്യക്തിയെ ഇടപെടാന്‍ അനുവദിക്കരുത്. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്ക്കും. ആരോഗ്യം നന്നായിരിക്കും.

കന്നി
ഇന്ന് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. നിങ്ങളുടെ വീട്ടില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താം. നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് മേലുദ്യോഗസ്ഥര്‍ നിങ്ങളോട് കോപപ്പെട്ടേക്കാം. ജോലികള്‍ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. ഇന്ന് പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും.

തുലാം
ചെറിയ കാര്യങ്ങളില്‍ മനസിലിട്ട് പെരുക്കുന്ന ഇന്നത്തെ ശീലം ദിവസത്തെ നശിപ്പിക്കും. നിങ്ങളുടെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യാപാരികള്‍ക്ക് ഇന്ന് ചില നഷ്ടമുണ്ടാകാം. മാനസിക സമ്മര്‍ദ്ദവും നിങ്ങളെ ശാരീരികമായി ദുര്‍ബലമാക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
ഇന്ന് ചില അപ്രതീക്ഷിത ഉറവിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ആശങ്കകള്‍ മറികടക്കും. കുറച്ച് ദിവസങ്ങളായി നിങ്ങളെ അലട്ടിയിരുന്ന ജോലിഭാരം ഇന്ന് വിട്ടൊഴിയും. അത് നിങ്ങള്‍ക്കു ദിവസത്തില്‍ മതിയായ സമയം നല്‍കും. മരുന്ന് വ്യാപാരികള്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് വ്യക്തിഗത ജീവിതത്തില്‍ ഒരു പ്രശ്നമുണ്ടാകാം. കുടുംബ ഐക്യം അസ്വസ്ഥമാകാം. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

ധനു
ഇന്ന് നിങ്ങള്‍ പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കും. ഓഫീസ് ജോലിക്കാര്‍ ജോലിയില്‍ ഇന്ന് യാതൊരുവിധ അശ്രദ്ധയും കാണിക്കരുത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭമുണ്ടാക്കാനുള്ള നല്ലൊരു അവസരം ലഭിക്കും. ചില സാമ്പത്തിക പരിഷ്കാരങ്ങള്‍ സാധ്യമാണ്. ദാമ്പത്യജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാകും. ആരോഗ്യ നന്നായിരിക്കും.

മകരം
ജോലികളില്‍ തടസ്സങ്ങളുണ്ടാകും, പ്രത്യേകിച്ചും വ്യാപാരികള്‍ ചില പദ്ധതികളില്‍ കുടുങ്ങും. ഇന്ന് സാമ്പത്തിക നഷ്ടവും സാധ്യമാണ്. ഇതുകൂടാതെ, നിങ്ങളുടെ ശത്രുക്കളും ഇന്ന് സജീവമാകും. നിങ്ങള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കാരണത്താല്‍ നിങ്ങള്‍ ഇന്ന് വീടിന് പുറത്ത് പോകേണ്ടിവന്നാല്‍, ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ദുഷ്കരമായ സമയങ്ങളില്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

കുംഭം
കുംഭം രാശിക്കാരായ വ്യാപാരികള്‍ക്ക് ഇന്ന് ശുഭദിനമായിരിക്കും. നിങ്ങളുടെ കൈയില്‍ ഒരു സുവര്‍ണ്ണാവസരം ലഭിച്ചേക്കാം. ഇലക്ട്രോണിക് ബിസിനസ്സില്‍ ഉള്ളവര്‍ക്ക് ചില ലാഭം പ്രതീക്ഷിക്കാം. മറുവശത്ത്, പ്രൊഫഷണല്‍ ജോലിക്കാര്‍ ഇന്ന് ജാഗ്രത പാലിക്കേണ്ടതുമണ്ട്. സാമ്പത്തികമായി ദിവസം അനുകൂലമാണ്. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, അമിതവണ്ണമുള്ളവര്‍ ജാഗ്രത പുലര്‍ത്തുക. ഇതുകൂടാതെ, നിങ്ങളുടെ പിതാവിന്റെ ആരോഗ്യവും ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മറുവശത്ത്, സ്വകാര്യ ജോലികളില്‍ ജോലി ചെയ്യുന്നവരോട് ചില ആശങ്കകള്‍ ഉണ്ടാകാം. സാമ്പത്തിക രംഗത്ത്, ദിവസം മികച്ചതായിരിക്കും. കുടുംബജീവിതത്തില്‍, നിങ്ങളുടെ മാതാപിതാക്കളുടെ വിമര്‍ശനം നേരിടേണ്ടി വന്നേക്കാം.



Click it and Unblock the Notifications