തൊഴില്‍ അഭിവൃദ്ധി ഈ രാശിക്കാര്‍ക്ക്

ഇന്നത്തെ ദിവസം സമ്മിശ്രമായാണ് പല രാശിക്കാരിലും കാണുന്നത്. ചിലര്‍ക്ക് ഇന്ന് മിക്ക കാര്യങ്ങളും തിരിച്ചടികളുടേതായി കാണുന്നു. അത്തരക്കാര്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. എന്നാല്‍ ഇന്നത്തെ കഷ്ടതകളില്‍ വിഷമിക്കാതെ നാളത്തെ നല്ല നേട്ടങ്ങള്‍ക്കായി കാത്തിരിക്കുക. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം

മേടം

ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമായിരിക്കും. നിങ്ങള്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കില്‍ ഇന്ന് ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സ്വകാര്യ ജീവിതം സന്തോഷകരമാകും. മാതാപിതാക്കള്‍ നിങ്ങളെ പിന്തുണയ്ക്കും. പങ്കാളിയുമായി യോജിപ്പുണ്ടാകും. പ്രണയ ജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുടെ തെറ്റായ മനോഭാവം നിങ്ങള്‍ക്കിടയില്‍ വിള്ളലിന് കാരണമാകും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് ചില സന്തോഷവാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ മിക്ക ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. മാനസികമായി നിങ്ങള്‍ ശക്തനാകും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. ഓഫീസ് ജോലികള്‍ വര്‍ധിക്കുമെങ്കിലും കൃത്യ സമയത്ത് പൂര്‍ത്തിയാക്കും. നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന് ബിസിനസ്സ് വളര്‍ത്താനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ ഉടനടി തീരുമാനമെടുക്കരുത്. ദാമ്പത്യ ജീവിതം നന്നായിരിക്കും.

മിഥുനം

മിഥുനം

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക സഹായം ലഭിക്കും. പഴയ കടങ്ങള്‍ തിരിച്ചടക്കാനാകും. സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് മറ്റൊരാളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഫീസില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇണയുമായുള്ള ബന്ധത്തില്‍ സ്‌നേഹവും മാധുര്യവും നിലനില്‍ക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ജോലി സ്ഥലത്ത് ഇന്ന് മികച്ച ദിവസമായിരിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ മുടങ്ങിയ ജോലി ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്, ഒരു വലിയ സാമ്പത്തിക നേട്ടം ലഭിക്കും. സാമ്പത്തികമായി വലിയൊരു തീരുമാനം എടുക്കാം. പുതിയ ബിസിനസ്സ് നിക്ഷേപങ്ങളില്‍ നിങ്ങളുടെ പിതാവിന്റെ അഭിപ്രായം പരിഗണിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ ജോലികളെല്ലാം തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. സാമ്പത്തിക രംഗത്ത് ദിവസം ശുഭമാണ്. പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരം ലഭിക്കും. നിങ്ങള്‍ക്ക് ജോലിമാറ്റം സാധ്യമാണ്. തൊഴിലില്ലാത്തവര്‍ക്കും ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

കന്നി

കന്നി

സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും. മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരം സാമ്പത്തിക തീരുമാനങ്ങള്‍ ഒഴിവാക്കുക. നിക്ഷേപം നടത്തണമെങ്കില്‍ ശ്രദ്ധിച്ചുമതി. നിങ്ങളുടെ പങ്കാളിയുമായി ഒരു മികച്ച സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തനാകും. പിതാവിന്റെ അനുഗ്രഹമുണ്ടാകും. ഓഫീസില്‍, നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പക്ഷേ നിങ്ങളുടെ എതിരാളികളെ ശ്രദ്ധിക്കുക. ഇന്ന് ബിസിനസുകാര്‍ക്ക് വളരെ ഗുണകരമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് നല്ലതായിരിക്കും.

തുലാം

തുലാം

ഗാര്‍ഹിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. കുടുംബ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ കഠിനമായി പോരാടേണ്ടിവരും. ബിസിനസുകാര്‍ക്ക് ഇന്ന് ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് ദുര്‍ബലമാകും.

വൃശ്ചികം

വൃശ്ചികം

മുന്‍കാലങ്ങളിലെ തെറ്റായ തീരുമാനങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. സാമ്പത്തിക രംഗത്തും ദിവസം നല്ലതല്ല, വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. ഏതെങ്കിലും പുതിയ നിക്ഷേപം നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. ഇന്ന് ഓഫീസില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. മാനസിക സമ്മര്‍ദ്ദം അനുഭവിക്കും. പല നെഗറ്റീവ് ചിന്തകളും ഇന്ന് നിങ്ങളുടെ മനസ്സിലേക്ക് വരാം. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.

ധനു

ധനു

ഇന്ന് നിങ്ങള്‍ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിക്കും. സാമ്പത്തിക ആനുകൂല്യം വഴുതിപ്പോകും. നിങ്ങളുടെ പല പദ്ധതികളും തടസ്സപ്പെട്ടേക്കാം. സ്വകാര്യ ജീവിതം സാധാരണമായിരിക്കും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മേലുദ്യോഗസ്ഥര്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മകരം

മകരം

ഓഫീസ് അന്തരീക്ഷം വഷളാകും. സഹപ്രവര്‍ത്തകരുമായി വാക്കേറ്റം ഒഴിവാക്കുക. ഇന്ന് സാമ്പത്തിക രംഗത്ത് ലാഭകരമായ ദിവസമായിരിക്കും. ഈ ദിവസം നിക്ഷേപത്തിന് ശുഭകരമായിരിക്കും. സ്വകാര്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ സ്‌നേഹം വര്‍ധിക്കും. ഇന്ന് ചില നിയമപരമായ തടസ്സങ്ങള്‍ ഉണ്ടാകാം. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ്. അധ്യാപകരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും. ആരോഗ്യം നന്നായിരിക്കും.

കുംഭം

കുംഭം

ജോലിപരമായി ഇന്ന് ശുഭമായിരിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങള്‍ നേടുന്നതില്‍ വിജയിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ നിങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക. ആരോഗ്യം ഇന്ന് നന്നായിരിക്കും.

മീനം

മീനം

ജോലിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ഓഫീസിലെ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാനാകും. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സില്‍ പുതിയ എന്തെങ്കിലും ചെയ്യുന്നതിന് ദിവസം നല്ലതാണ്. പാര്‍ട്‌നര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഇണയുടെ സ്‌നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Story first published: Wednesday, March 18, 2020, 5:00 [IST]
X
Desktop Bottom Promotion