For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം; ഇന്ന് ആറ് രാശിക്ക് ഫലങ്ങള്‍ അല്‍പം മോശം

|

ഓരോ ദിവസവും രാശി മാറുന്നതിന് അനുസരിച്ച് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഓരോ ദിവസവും എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

Daily Horoscope For 18th June 2021

most read: മിഥുനമാസത്തിലെ സമ്പൂര്‍ണഫലം; അശ്വതി മുതല്‍ രേവതി വരെ അറിയാം

എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് വരെ രാശി കാരണമാകുന്നുണ്ട്. 12 രാശിക്കും ഇന്നത്തെ ഫലം എന്താണെന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ജോലിസ്ഥലത്ത് എല്ലാവരോടും ഒരുപോലെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായുള്ള അനാവശ്യ വാദങ്ങള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം ഇന്ന് നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ധനകാര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. ഒരു കാരണവശാലും നിങ്ങള്‍ പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം സാധാരണ നിലയിലായിരിക്കും. കുടുംബത്തിലെ ഇളയ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, പങ്കാളിയൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകാം. ചെവിയുടെ ആരോഗ്യം അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 17

നല്ല സമയം: 12:20 PM മുതല്‍ 9:05 PM വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

നിങ്ങള്‍ എന്ത് ബിസിനസ് ചെയ്യുകയാണെങ്കിലും വളരെയധികം ശ്രദ്ധിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്പം അശ്രദ്ധ പോലും പലപ്പോഴും നാശത്തിന് കാരണമാകും. ഇന്ന് ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ ഒരു വലിയ നേട്ടത്തിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും ഉണ്ടാകും. സൗഹൃദത്തിന് പ്രാധാന്യം നല്‍കും. ഒരു ഉറ്റ ചങ്ങാതിയില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല ഉപദേശങ്ങളും ലഭിക്കും. പകര്‍ച്ചവ്യാധിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 7

ഭാഗ്യ സമയം: 7 PM മുതല്‍ 9:25 PM വരെ

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടായിരിക്കും. അതിന് പരിഹാരം കാണുന്നതിന് എപ്പോഴും മുതിര്‍ന്നവരുടെയും അധ്യാപകരുടെയും സഹായം സ്വീകരിക്കണം. ഈ സമയത്ത്, പഠനത്തോടുള്ള അശ്രദ്ധ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഓഫീസില്‍ വളരെ ശ്രദ്ധയോടെ പെരുമാറണം. ചെറിയ അശ്രദ്ധ പോലും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക്ക ചെറിയ നഷ്ടങ്ങള്‍ സംഭവിക്കുന്നു. നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ പ്രശ്‌നമുണ്ടെങ്കില്‍, അത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 12

നല്ല സമയം: വൈകുന്നേരം 6:20 മുതല്‍ 8:20 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

ഇന്ന് ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും, പ്രത്യേകിച്ചും നിങ്ങളുടെ കഴിവുകള്‍ എല്ലാം തന്നെ പുറത്ത് വരുന്ന ദിവസമായിരിക്കും. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യേണ്ടിവരാം. നിങ്ങളുടെ യാത്ര സാമ്പത്തികമായി വളരെ ഗുണം ചെയ്യുന്നു. കുടുംബ ജീവിതത്തില്‍ സാധാരണ അവസ്ഥയായിരിക്കും. പങ്കാളിയോടൊപ്പമുള്ള സമയം മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശരീരത്തില്‍ പലഭാഗത്തായി വേദന അനുഭവപ്പെടും.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 37

ഭാഗ്യ സമയം: 12:30 PM മുതല്‍ 7:55 PM വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

യാതൊരു വിധത്തിലുള്ള പദ്ധതിയും ഇല്ലാതെ ജോലി ആരംഭിക്കുന്നത് റിസ്‌കാണ്.വലിയ ലാഭമുണ്ടാക്കാന്‍ തിരക്കുകൂട്ടരുത്. ഇത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ശാന്തമായ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ദേഷ്യപ്പെടുന്നത് ഒഴിവാക്കുക, അല്ലെങ്കില്‍ നഷ്ടം നിങ്ങളുടേതായിരിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതാക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിലധികം ചെലവഴിക്കുന്നത് ഒഴിവാക്കുക.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: 2:30 PM മുതല്‍ 5:30 PM വരെ

 കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി രാശിക്കാര്‍ക്ക് ഇന്ന് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് വളരെ മികച്ച സമയമായിരിക്കും. ഇതുകൂടാതെ, ധനകാര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം സമ്മര്‍ദ്ദം ഉണ്ടാവുന്നു. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ശ്രമം നടത്തുകയാണെങ്കില്‍ അത് പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ ശാരീരികമായും മാനസികമായും വളരെ ശക്തരായിരിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 39

ഭാഗ്യ സമയം: 4 PM മുതല്‍ 8 PM വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

ഇന്ന് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഓഫീസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വെല്ലുവിളികള്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ നല്ല യോജിപ്പുണ്ടാകും, പ്രത്യേകിച്ച് സഹോദരങ്ങളുമായുള്ള ബന്ധം പ്രശ്‌നത്തിലാവും. ഇന്ന് വളരെ രസകരമായ ദിവസമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണം. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ ഒരു രോഗമുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ സമയം: 3 PM മുതല്‍ 7 PM വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനാകും. ഇതുകൂടാതെ, വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. പ്രമോഷന്റെ കാര്യത്തില്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നത് എപ്പോഴും ഓര്‍മ്മയില്‍ വെക്കണം. ഇതുകൂടാതെ, നിങ്ങള്‍ അനാവശ്യ യാത്രകളും ഒഴിവാക്കേണ്ടിവരും. പണത്തിന്റെ കാര്യത്തില്‍ ഹൃദയം പറയുന്നത് കേള്‍ക്കണം. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ആസ്ത്മ രോഗികള്‍ അതീവശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: രാവിലെ 11:30 മുതല്‍ 2 വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

വീട്ടിലായാലും ജോലിസ്ഥലമായാലും ഉത്തരവാദിത്വം വര്‍ദ്ധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. വളരെയധികം വിഷമിക്കുന്നത് ഒഴിവാക്കുകയും ശാന്തമായ മനസ്സോടെ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും വേണം. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നിങ്ങള്‍ക്ക് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. ചിന്തിക്കാതെ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ അബദ്ധമായിരിക്കും. ഇതുകൂടാതെ, പണത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്. ആരോഗ്യത്തോടെയിരിക്കാന്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനൊപ്പം യോഗയും ധ്യാനവും ചെയ്യണം.

ഭാഗ്യ നിറം: ഇളം മഞ്ഞ

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: പുലര്‍ച്ചെ 4:40 മുതല്‍ 3 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശിക്കാര്‍ക്ക് തെറ്റായ വിവരങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വയം എടുക്കുക. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് നല്ലൊരു അവസരം ലഭിക്കുമെങ്കിലും ലാഭം വളരെ മോശമായിരിക്കും. വരും ദിവസങ്ങളില്‍ ജോലി സമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിച്ചേക്കാം. വഴക്കുകളില്‍ നിന്ന് മാറിനില്‍ക്കുക. ആരോഗ്യത്തില്‍ പുരോഗതി സാധ്യമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുടെ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 2

ഭാഗ്യ സമയം: വൈകുന്നേരം 4:30 മുതല്‍ 10 വരെ

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം നേടാന്‍ മികച്ച അവസരം ലഭിക്കുന്ന ദിവസമാണ്. നിങ്ങളുടെ പഴയ കോണ്‍ടാക്റ്റുകളുടെ സഹായത്തോടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് വിദേശത്ത് ജോലി ചെയ്യുകയാണെങ്കില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ ഒരു വലിയ കുതിപ്പ് ഉണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 13

ഭാഗ്യ സമയം: രാവിലെ 10:10 മുതല്‍ 12:25 വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ നിങ്ങളുടെ മനസമാധാനം കളയും. കുട്ടികളുടെ ധാര്‍ഷ്ട്യ സ്വഭാവം നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ഏത് ജോലിയും ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് വലിയ ആശ്വാസം പല കാര്യങ്ങളിലും ലഭിക്കുന്നു. ജോലി ക്ഷീണം എന്നിവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണത്തില്‍ ഒരു കാരണവശാലും അശ്രദ്ധരാവരുത്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ സമയം: രാവിലെ 7:55 മുതല്‍ 6:30 വരെ

English summary

Daily Horoscope For 18th June 2021

Read your daily horoscope for 18th June 2021 in Malayalam.
Story first published: Thursday, June 17, 2021, 19:11 [IST]
X
Desktop Bottom Promotion