Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
വ്യക്തിജീവിതത്തില്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം വിഷ്ണു, ശ്രീരാമന്, ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തില്‍ ഐശ്വര്യം വരുത്തുമെന്ന് കരുതപ്പെടുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നല്കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും. തണുത്ത വെള്ളം, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. അല്ലെങ്കില്‍ പ്രശ്നം വര്‍ദ്ധിച്ചേക്കാം. ഇന്ന് സാമ്പത്തിക ഇടപാടുകള്‍ ചിന്താപൂര്‍വ്വം ചെയ്യുക. അധ്വാനിക്കുന്നവരുടെ ദിവസം സാധാരണമായിരിക്കും. അതേസമയം, പങ്കാളിത്തത്തോടെ ചെയ്യുന്ന ഏത് പ്രവൃത്തിയില്‍ നിന്നും വ്യാപാരികള്‍ക്ക് നല്ല നേട്ടം നേടാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പ്രശ്നങ്ങള്‍ കുടുംബത്തിന്റെ സഹായത്തോടെ നീക്കംചെയ്യപ്പെടും. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും.

ഇടവം
നിങ്ങള്‍ ഇന്ന് വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇന്ന് നിങ്ങളുടെ മുഴുവന്‍ സമയവും കുടുംബവുമായി ചെലവഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടാതിരിക്കുക. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, വളരെയധികം കോപിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യം മോശമാകാം.

മിഥുനം
ഇന്ന് നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് ഇന്ന് വിജയം ലഭിക്കും. പെട്ടെന്നുള്ള പണംവരവ് കാരണം നിങ്ങളുടെ ചില സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടും. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യം മോശമാകുന്നതിനാല്‍ നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം
ബിസിനസ്സുകാര്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും ഒപ്പം നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ കൃത്യതയോടെ പൂര്‍ത്തിയാകും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കുറച്ച് അവസരം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് ഒരു നല്ല ദിവസമായിരിക്കും.

ചിങ്ങം
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ സമയം നന്നായി ഉപയോഗിക്കണം. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. ചില നിയമതടസങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. നിങ്ങളുടെ കുടുങ്ങിയ ജോലി വീണ്ടും ആരംഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ചങ്ങാതിമാരുമായുള്ള സഹകരണം വഷളായേക്കാം. ഇന്ന് കുടുംബജീവിതത്തില്‍ കലഹമുണ്ടാകാം. ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സമ്മര്‍ദ്ദം ഒഴിവാക്കാനോ ഇന്ന് ദേഷ്യം അകറ്റാനോ നിര്‍ദ്ദേശിക്കുന്നു.

തുലാം
സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, ഇന്ന് നിങ്ങള്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്ന് ജോലിചെയ്യുന്നവര്‍ ജോലിയില്‍ മുഴുവന്‍ ശ്രദ്ധയും കാണിക്കേണ്ടതുണ്ട്. ഇന്ന് ബിസിനസുകാര്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ചെറിയ ഗുണങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് പുറം സംബന്ധമായ ചില പ്രശ്നമുണ്ടാകാം.

വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ഫലമായിരിക്കും. ഇന്ന് ജോലി സമ്മര്‍ദ്ദം കുറവായിരിക്കും. വ്യാപാരികള്‍ ഈ സമയത്ത് എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം സാധ്യമാണ്. ഇന്ന് നിങ്ങള്‍ക്ക് വീട്ടിലെ ഒരു അംഗവുമായി തര്‍ക്കമുണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക.

ധനു
ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് അനുഭവപ്പെടും. തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ക്ക് ആരെയെങ്കിലും സഹായിക്കാനാകും. പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിന് സമയം അനുകൂലമല്ല. വ്യാപാരികള്‍ തിടുക്കത്തില്‍ ഒരു പ്രവര്‍ത്തിയും ഏറ്റെടുക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ശാരീരികമായി നിങ്ങള്‍ക്ക് സുഖം തോന്നും.

മകരം
നിങ്ങള്‍ ഇന്ന് ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ധാരണയിലും കാര്യക്ഷമതയിലും നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടനാകും. ദിവസം വ്യാപാരികള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും. വലിയ വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. വീട്ടില്‍ നിന്ന് അകന്ന് താമസിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ നിങ്ങളുടെ കുടുംബവുമായി സമയം ചെലവഴിക്കാനുള്ള അവസരം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

കുംഭം
ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടാം. നിങ്ങളുടെ ബുദ്ധിയും കഠിനാധ്വാനവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇന്ന് പിതാവില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. നിങ്ങള്‍ക്ക് പുതുമ അനുഭവപ്പെടും.

മീനം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പഴയ കടം തിരിച്ചടയ്ക്കാന്‍ കഴിയും. കുടുങ്ങിയ ജോലികള്‍ പുനരാരംഭിക്കാന്‍ ദിവസം നല്ലതാണ്. ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ എല്ലാവര്ക്കും വെളിപ്പെടുത്തും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാം. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.



Click it and Unblock the Notifications
