For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യജീവിതം സന്തോഷകരമാകുന്നത് ഇവര്‍ക്ക്

|

നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് കാണുന്നുണ്ട്. കര്‍ക്കിടക രാശിക്കാര്‍ക്ക് മിക്ക ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സാമ്പത്തികമായി വളരെ ഭാഗ്യകരമായ ദിവസമാണ്. അതുപോലെ ധനു രാശിക്കാരായ ബിസിനസ്സുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. പുതിയ ബിസിനസ്സിനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുപോലെ തന്നെ ഇന്ന് അല്‍പം കരുതലെടുക്കേണ്ട രാശിക്കാരുമുണ്ട്. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ഗ്രഹണം: ക്ഷേത്രങ്ങള്‍ അടക്കുന്നതെന്തിന്‌

മേടം രാശി

മേടം രാശി

സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വീട്ടിലായാലും ഓഫീസിലായാലും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നമുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കാരണം ചെറിയ സമ്മര്‍ദ്ദം അനുഭവപ്പെടും. നിങ്ങളുടെ കോപം മറ്റുള്ളവരില്‍ തീര്‍ക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുമെങ്കിലും കാര്യമായ വിജയമുണ്ടാകില്ല. ഇടപഴകുന്ന ആളുകളെ അല്‍പമൊന്ന് ശ്രദ്ധിക്കുക.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങള്‍ക്ക് വലിയ ആശങ്കകളില്‍ നിന്ന് മുക്തി നേടാനാകും. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചേക്കാം. തീര്‍പ്പാക്കാത്ത ചില കേസുകള്‍ ഇന്ന് പരിഹരിക്കും. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം അനുകൂലമാകും. ജോലിസ്ഥലത്ത് റിസ്‌ക് എടുക്കുകയോ തിടുക്കത്തില്‍ തീരുമാനമെടുക്കുകയോ ചെയ്യരുത്. ബിസിനസ്സിലെ വെല്ലുവിളികളെ അതിജീവിച്ച് വിജയം കണ്ടെത്തും. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകും. അവരോടുള്ള സംഭാഷണത്തില്‍ മിതത്വം പാലിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

മിഥുനം രാശി

മിഥുനം രാശി

ദാമ്പത്യജീവിതം ആനന്ദകരമായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ യോജിപ്പുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു വിനോദയാത്രയ്ക്ക് പോകാം. ജോലിപരമായി കഠിനമായ ദിവസമായിരിക്കും. ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സമ്മര്‍ദ്ദം വരുത്തും. എങ്കിലും മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് സാധാരണ ദിവസമാണിന്ന്. നിങ്ങള്‍ക്ക് പ്രത്യേക ലാഭം നേടാന്‍ കഴിയില്ല. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ ചില കഠിനമായ തീരുമാനങ്ങള്‍ എടുക്കണം. ആരോഗ്യം ഇന്ന് മികച്ചതാകില്ല. മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വളരെക്കാലമായി മുടങ്ങിയ ചില ജോലികള്‍ ഇന്ന് തടസ്സമില്ലാതെ പൂര്‍ത്തിയാകും. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. സ്വകാര്യജീവിതം സ്‌നേഹവും സന്തോഷവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാ ജോലികളും ഉത്സാഹത്തോടെ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മനസുഖം തോന്നും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനില്‍ക്കും. സാമ്പത്തികമായി ദിനം മെച്ചമുള്ളതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങളുടെ കോപം നിയന്ത്രിക്കുക. മാതാപിതാക്കളോട് മാന്യമായി പെരുമാറുക. അവരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളുക. നിങ്ങളുടെ ഓഫീസ് അന്തരീക്ഷം ഇന്ന് ടെന്‍ഷന്‍ നിറഞ്ഞതായിരിക്കും. മേലധികാരികളുടെ മാനസികാവസ്ഥ മോശമായിരിക്കാം. ജോലിയില്‍ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ബജറ്റ് അറിഞ്ഞ് ചെലവഴിക്കും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ദിവസം നല്ലതല്ല. നിങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ അതൃപ്തരായിരിക്കും.

കന്നി രാശി

കന്നി രാശി

ആര്‍ക്കെങ്കിലും വാക്കുകള്‍ നല്‍കുന്നത് ആലോചിച്ച് നല്‍കുക. ദിവസം മുഴുവന്‍ നല്ല മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. യാത്രയ്ക്കും വിനോദത്തിനുമായി പണം ചെലവഴിക്കാനാകും. വ്യക്തിപരമായ ജീവിതത്തില്‍ സമാധാനമുണ്ടാകും. ബന്ധുക്കളുമായുള്ള നല്ല ബന്ധം നിങ്ങളുടെ വീട്ടന്തരീക്ഷം മികച്ചതാക്കും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. ജോലിക്കാര്‍ക്ക് ദിവസം വളരെ പ്രധാനമായിരിക്കും. നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും.

തുലാം രാശി

തുലാം രാശി

ഇന്ന് പലതരം നെഗറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് വരാം. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. അമിതമായ കോപം പാടില്ല. മേലുദ്യോഗസ്ഥരുമായോ സഹപ്രവര്‍ത്തകരുമായോ തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഇത് നിങ്ങളുടെ ജോലിയെ ബാധിക്കും. ബിസിനസ്സുകാര്‍ ഇന്ന് അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ ബിസിനസിന് സമയം അനുകൂലമല്ല. നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. പിതാവിന്റെ ആരോഗ്യം മോശമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. ചിന്തിക്കാതെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. തൊഴില്‍രഹിതര്‍ക്ക് ഇന്ന് മികച്ച വാര്‍ത്ത ലഭിക്കും. ഇന്ന് ബിസിനസുകാര്‍ക്കും നല്ല ദിവസമായിരിക്കും. ആരെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചാല്‍ ചെയ്തു നല്‍കുക.

ധനു രാശി

ധനു രാശി

നിങ്ങളുടെ ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. സഹപ്രവര്‍ത്തരും ഇന്ന് നല്ല മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്കും മികച്ച ദിവസമാണിന്ന്. ഏത് വലിയ ഇടപാടിനും ദിവസം അനുകൂലമാണ്. നിങ്ങളുടെ ആരോഗ്യവും വളരെ മികച്ചതായിരിക്കും. സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള സ്‌നേഹവും ബന്ധവും വര്‍ദ്ധിക്കും. പങ്കാളിയുമൊത്തുള്ള യാത്രയ്ക്ക് ദിവസം നല്ലതാണ്. സാമ്പത്തികമായും ദിവസം മെച്ചമുള്ളതാണ്. ദൈനംദിന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.

മകരം രാശി

മകരം രാശി

ഇന്ന് നിങ്ങളുടെ ഭാഗ്യം ശക്തമായിരിക്കും. മിക്കതിലും നല്ല ഫലങ്ങള്‍ ലഭിക്കും. ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. പ്രണയജീവിതത്തില്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കും. അവിവാഹിതര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയെ കണ്ടെത്തും. സാമ്പത്തിക രംഗത്ത് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ശ്രമിക്കുക.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക. ജോലിപരമായി ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രോജക്റ്റുകളില്‍ വിജയം നേടുന്നതിന് നിര്‍ണായക നടപടി കൈക്കൊള്ളേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ കഴിവുകള്‍ കണ്ടറിഞ്ഞ് മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് പുതിയ പദവി നല്‍കും. ജോലിയില്‍ കഠിനാധ്വാനം ചെയ്യുക. സാമ്പത്തികമായി പ്രയോജനം ലഭിക്കും. പണം നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പുതിയ പ്രോപ്പര്‍ട്ടി വാങ്ങുക. ഭാവിയില്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും.

മീനം രാശി

മീനം രാശി

നിങ്ങളുടെ കോപം നിയന്ത്രിക്കുക. മാതാപിതാക്കളോട് മാന്യമായി പെരുമാറുക. അവര്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയാല്‍ നിങ്ങളുടെ നന്മയ്ക്കാണെന്ന് കരുതുക. ജോലിപരമായി ഇന്ന് നിങ്ങളുടെ ഓഫീസ് പരിതസ്ഥിതിയില്‍ പിരിമുറുക്കം ഉണ്ടാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ വളരെ മോശമായിരിക്കാനും. അവര്‍ക്ക് നിങ്ങളുടെ ജോലിയെ നിരീക്ഷിക്കും. അത്തരമൊരു സാഹചര്യത്തില്‍ ജോലിയിലെ നിങ്ങളുടെ അശ്രദ്ധ ഒഴിവാക്കുക. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. നിങ്ങളുടെ ബന്ധം കുടുംബം എതിര്‍ത്തേക്കാം.

English summary

Daily Horoscope For 18th January 2020

Read your daily horoscope for 18th January 2020 in Malayalam.
Story first published: Saturday, January 18, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X