രാശിഫലം: ഇന്നത്തെ നിങ്ങളുടെ ദിവസം ഇങ്ങനെ

ഗണപതി, ദുര്‍ഗ, കാളി, ഹനുമാന്‍ എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുത്രന്‍ ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു.

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ കോപവും ദേഷ്യവും അനുഭവപ്പെടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. മറുവശത്ത്, ബിസിനസ്സുകാര്‍ ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ പിതാവുമായി ഒരു പ്രധാന കാര്യം ചര്‍ച്ച ചെയ്യാം. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ഒരു വലിയ അവസരം നേടാന്‍ കഴിയും, അത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. എന്നിരുന്നാലും, ഈ സമയത്ത് അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക.

മിഥുനം

മിഥുനം

നിങ്ങളുടെ ശ്രമങ്ങളും കഠിനാധ്വാനവും തുടരുക, ഉടന്‍ തന്നെ നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കും. വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതുണ്ട്. സാമ്പത്തികം ഇന്ന് സാധാരണയേക്കാള്‍ മികച്ചതായിരിക്കും. വലിയ തുക ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് പേശികളില്‍ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങള്‍ ജോലിയില്‍ ഒരു പ്രധാന പ്രോജക്റ്റിന് നേതൃത്വം നല്‍കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. വ്യാപാരികള്‍ക്ക് ഏത് വലിയ ഇടപാടും സ്ഥിരീകരിക്കാന്‍ കഴിയും. ഇന്ന്, പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വളരും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും. പങ്കാളിയുടെ പൂര്‍ണ്ണ ലഭിക്കും. ആരോഗ്യം സാധാരണമായിരിക്കും.

ചിങ്ങം

ചിങ്ങം

ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, പ്രത്യേകിച്ചും നിങ്ങള്‍ക്ക് തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍. ജോലിസ്ഥലത്ത്, ദിവസം നല്ലതാണ്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ മികച്ച പ്രകടനത്തിന് പ്രശംസ ലഭിക്കും. മേലുദ്യോഗസ്ഥര്‍ സന്തുഷ്ടനാകും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. എന്നിരുന്നാലും, ജോലിയില്‍ തിരക്കായതിനാല്‍, ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കില്ല. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും.

കന്നി

കന്നി

ജോലിയില്‍ വിജയം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് കുടുംബവുമൊത്തുള്ള ഒരു രസകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ പണവുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഏത് വിട്ടുമാറാത്ത വേദനയില്‍ നിന്നും നിങ്ങള്‍ക്ക് ഇന്ന് ആശ്വാസം ലഭിക്കും.

തുലാം

തുലാം

പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം സാധാരണമായിരിക്കും. മറുവശത്ത്, വ്യാപാരികള്‍ക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിക്ഷേപം നടത്താന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ തീരുമാനം ശ്രദ്ധാപൂര്‍വ്വം എടുക്കുക.

വൃശ്ചികം

വൃശ്ചികം

പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് നന്ന്. പഴയ കാര്യങ്ങളെല്ലാം മറന്ന് നിങ്ങളുടെ ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ഇന്ന് പൂര്‍ണ്ണ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വ്യാപാരികള്‍ക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ മരം ബിസിനസ്സ് നടത്തുകയാണെങ്കില്‍ നേട്ടം പ്രതീക്ഷിക്കാം. ഇന്ന് സാമ്പത്തിക രംഗത്ത് ചെലവേറിയതായിരിക്കും. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട് ഇന്ന് പ്രശ്‌നമുണ്ടാകില്ല. ഇന്ന് നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും സുഖം തോന്നും.

ധനു

ധനു

ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുള്ള ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചേക്കാം, അത് വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പുരോഗതിയുടെ പാത തുറക്കും. മറുവശത്ത്, മരുന്ന് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെയധികം ഗുണം ചെയ്യും. കുടുംബബന്ധത്തില്‍ ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്. പിതാവിന്റെ ആരോഗ്യം കുറയുന്നത് ആശങ്ക സൃഷ്ടിക്കും.

മകരം

മകരം

അനാവശ്യമായി വീട് വിട്ടിറങ്ങുന്നത് ഒഴിവാക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ജോലിക്കാര്‍ക്ക് ഇന്ന് പ്രധാന ചുമതല കൈവരും. അതേസമയം, ബിസിനസുകാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത്, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇന്ന് ക്ഷീണവും ബലഹീനതയും അനുഭവപ്പെടും. വളരെയധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കുകയും സ്വയം വിശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്.

കുംഭം

കുംഭം

കലാരംഗത്ത് പ്രവര്‍ത്തുക്കുന്നവര്‍ക്ക് ഇന്ന് ദിവസം ശുഭമായിരിക്കും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കില്ല. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം ശരിയല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കണം. ഇന്ന് നിങ്ങള്‍ സാമ്പത്തികമായി ശക്തരായി തുടരും. ആരോഗ്യവും അനുകൂലമായിരിക്കും.

മീനം

മീനം

വ്യാപാരികള്‍ക്ക് ഇന്ന് വളരെക്കാലമായി കുടുങ്ങിയ ഒരു പ്രോജക്റ്റ് വീണ്ടും ആരംഭിക്കാം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ മികച്ച ദിവസങ്ങളിലൊന്നായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

Story first published: Tuesday, August 18, 2020, 6:00 [IST]
X
Desktop Bottom Promotion