For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം

|

സൂര്യദേവന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും അനുയോജ്യ ദിവസമായി ഞായറാഴ്ച ദിനം കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ സൂര്യന്റെ അനുയോജ്യ സ്ഥാനം ഒരാളില്‍ നല്ല ആരോഗ്യം, നയിക്കാനുള്ള ഗുണം, പ്രശസ്തി, ജനപ്രിയത എന്നിവ വന്നുചേരാന്‍ സഹായകമാകുന്നു. സൂര്യനെ പ്രീതിപ്പെടുത്താനായി വിശ്വാസികള്‍ ഞായറാഴ്ച വ്രതം നോല്‍ക്കുന്നു. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ബിസിനസ്സ് യാത്ര പ്രയോജനകരമാകും. യുവാക്കള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട വിജയം ലഭിക്കും. പഴയ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സാമ്പത്തികം ഗുണം ചെയ്യും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. കുടുംബ പിന്തുണ ലഭിക്കും. ഒരു സുഹൃത്തിനെ കണ്ടുമുട്ടാനാകും. ബിസിനസ്സ് പുരോഗമിക്കും.

ഇടവം

ഇടവം

ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ചില പ്രവൃത്തികള്‍ അപൂര്‍ണമായി തുടരും. ഇടപാടുകളില്‍ തിടുക്കപ്പെടരുത്. അജ്ഞാതരെ വിശ്വസിക്കരുത്. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ഭക്ഷണം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും.

Most read: ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

മിഥുനം

മിഥുനം

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം നിലനില്‍ക്കും. ബിസിനസ്സ് അവസ്ഥകള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ സന്തോഷവാനായിരിക്കും. നിക്ഷേപം ഗുണം ചെയ്യും. ജോലിസ്ഥലത്ത് മറ്റുള്ളവരെ പിന്തുണയ്ക്കും. ചില തടസ്സങ്ങള്‍ മറികടക്കാനാകും. ഇന്ന് സമ്മര്‍ദ്ദം കുറവായിരിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ബിസിനസ്സ് കാര്യങ്ങള്‍ പരിഹരിക്കും. ജോലിയുടെ നില മികച്ചതായിരിക്കും. എതിരാളികള്‍ ശാന്തമായി തുടരും. ഇന്ന് നിങ്ങളുടെ മിക്കവാറും എല്ലാ ജോലികളും പൂര്‍ത്തിയാകും. ഭൗതിക സൗകര്യത്തിനായി ചിലവ് ഉണ്ടാകാം. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ഇന്ന് ഒരു യാത്ര പോകാനാകും. കൃത്യസമയത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ചിങ്ങം

ചിങ്ങം

ഇന്ന് ദുഷ്ട പ്രവണതകളുള്ള ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. മറ്റൊരാളുമായി തര്‍ക്കമുണ്ടാകാം. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക് ഇന്ന് ഉത്കണ്ഠയിലും സമ്മര്‍ദ്ദവും വരാം. അടിയന്തിര ജോലിയൊന്നുമില്ലെങ്കില്‍ യാത്രകള്‍ മാറ്റിവയ്ക്കുക. ബന്ധുക്കളെ കണ്ടുമുട്ടുന്നത് ഗുണം ചെയ്യും. വളരെയധികം റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുക.

Most read: Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും

കന്നി

കന്നി

മത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടാം. ആത്മീയതയിലേക്ക് പ്രവണത വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. ബിസിനസ്സ് ലാഭകരമായിരിക്കും. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ശത്രുക്കള്‍ ശാന്തമായി തുടരും. നിങ്ങളുടെ കഴിവുകളിലൂടെ ജോലികള്‍ പൂര്‍ത്തിയാക്കും.

തുലാം

തുലാം

ബിസിനസ്സ് പുരോഗമിക്കും. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ആളുകള്‍ നിങ്ങളുടെ പദ്ധതിയെ വിലമതിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും. കുടുംബ ആശങ്കകള്‍ നിലനില്‍ക്കും. പണം ലാഭിക്കാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും.

വൃശ്ചികം

വൃശ്ചികം

സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ആരുടേയും വാക്കുകളില്‍ വീഴാതിരിക്കുക. ആഭ്യന്തര കാര്യങ്ങളില്‍ പിരിമുറുക്കം തുടരും. വളരെയധികം റിസ്‌ക് എടുക്കരുത്. ആരോഗ്യം നന്നായിരിക്കും. ഇന്ന് ചെലവുകള്‍ വര്‍ധിച്ചേക്കാം. പ്രായമായവരെ പരിപാലിക്കുക. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത കണ്ടെത്തും.

Most read: മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം

ധനു

ധനു

വരുമാനം വര്‍ദ്ധിക്കും. ബിസിനസ്സ് അവസ്ഥകള്‍ അനുകൂലമായിരിക്കും. സമ്മര്‍ദ്ദം നീങ്ങും. നിക്ഷേപം ഗുണം ചെയ്യും. അജ്ഞാതരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. എതിരാളികളില്‍ നിന്ന് മാറിനില്‍ക്കുക. ചില മതസ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ചങ്ങാതിമാരെ കാണും.

മകരം

മകരം

നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. പുതിയ ജോലികള്‍ ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടാകും. ബിസിനസില്‍ ലാഭമുണ്ടാകും. ഭൗതിക വിഭവങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹം വളരും. പണം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും. പഴയ ചങ്ങാതിമാരെ കാണാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ദരിദ്രരെ സഹായിക്കാന്‍ ശ്രമിക്കുക. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക.

Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ചങ്ങാതിമാരെ സഹായിക്കാന്‍ കഴിയും. ജീവിത പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങും. ആരോഗ്യം മെച്ചപ്പെടും. സന്തോഷവാനായിരിക്കും. കുട്ടികളുമായി സമയം ചെലവഴിക്കും.

മീനം

മീനം

പുതിയ ജോലിയുടെ ഉത്തരവാദിത്തം വന്നേക്കാം. ബിസിനസ്സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. പണം ഗുണം ചെയ്യും. എല്ലാ ജോലികളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പ്രബുദ്ധനായ ഒരാളുടെ മാര്‍ഗനിര്‍ദേശം ലഭിക്കും. ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവും ആയിരിക്കും. പെട്ടെന്ന് ലാഭമുണ്ടാകും. കൃത്യസമയത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സുഹൃത്തുക്കളെ കാണാനാകും.

Most read: Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍

English summary

Daily Horoscope For 18th April 2021

Read your daily horoscope for 18th April 2021 in Malayalam.
Story first published: Sunday, April 18, 2021, 6:00 [IST]
X