Latest Updates
-
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും!
ഇന്നത്തെ രാശിഫലം; നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും വന്നുചേരുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആവശ്യമുള്ള സമയങ്ങളില്‍ സുഹൃത്തുക്കളുടെ പിന്തുണ ലഭ്യമാകില്ല. നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം ശ്രമിക്കുന്നത് നന്നായിരിക്കും. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ ഏതെങ്കിലും സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ പ്രശ്നമുണ്ടെങ്കില്‍, ഇന്നത് നീക്കംചെയ്യപ്പെടാം.

ഇടവം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. പുറത്ത് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. നിങ്ങള്‍ക്ക് മതിയായ വിശ്രമവും ആവശ്യമാണ്. ജോലിയില്‍ നിങ്ങളുടെ പ്രകടനം മികച്ചതാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തനുമാകും. വ്യക്തിജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സഹോദരനുമായോ സഹോദരിയുമായോ ഉള്ള ബന്ധത്തിലെ നീരസങ്ങള്‍ നീക്കം ചെയ്യപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം നിലനില്ക്കും.

മിഥുനം
അനാവശ്യമായ സംവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. അല്ലാത്തപക്ഷം വഴക്കുകള്‍ കാരണം നിങ്ങളുടെ മാനസിക സമാധാനം നഷ്ടപ്പെടും. ഓഫീസിലെ നിങ്ങളുടെ ജോലികള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് ഏതെങ്കിലും പുതിയ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വളരെയധികം പ്രവര്‍ത്തിക്കേണ്ടിവരും. പക്ഷേ പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കും. ഇന്ന് സാമ്പത്തിക രംഗത്തെ സമ്മിശ്ര ദിനമായിരിക്കും.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. എങ്കിലും, നിങ്ങളുടെ ഇണയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കുട്ടിയുടെ ഭാഗത്തുനിന്ന് സന്തോഷം വരും. അവരുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ഇന്ന് അതില്‍ പുരോഗതി കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. യാത്രയ്ക്ക് ദിവസം ശുഭമാണ്. ഇന്നത്തെ യാത്ര പ്രയോജനകരമാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും, മാനസിക സമാധാനം അനുഭവപ്പെടും.

ചിങ്ങം
ഇന്ന് നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. ഒരു ചെറിയ പ്രശ്നം പോലും ഈ സമയം അവഗണിക്കാതിരിക്കുക. ജോലിയില്‍ നിങ്ങള്‍ക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. പ്രത്യേകിച്ച് ബിസിനസ്സുകാര്‍ക്ക് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. സാമ്പത്തിക കാര്യത്തില്‍ ദിവസം നല്ലതാണ്.

കന്നി
ഇന്ന് നിങ്ങളുടെ ഭാഗ്യം ശക്തമായിരിക്കും, മിക്ക ജോലികളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ നിങ്ങള്‍ പെട്ടെന്ന് ഒരു വലിയ തീരുമാനം എടുക്കേണ്ട ഒരു സാഹചര്യം ഉണ്ടാകാം. ജീവിതപങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങളുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ഇന്ന് സാമ്പത്തിക രംഗത്ത് മികച്ച ദിവസമായിരിക്കും. പിതാവിന് സാമ്പത്തികമായി പ്രയോജനം നേടാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

തുലാം
ഇന്ന് വ്യാപാരികള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും. അടുത്തിടെ ഒരു പുതിയ ഉത്തരവാദിത്തം നല്കിയിട്ടുണ്ടെങ്കില് കൃത്യസമയത്ത് നിറവേറ്റാന്‍ കഴിയും. ജോലിയില്‍ നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. കുടുംബജീവിതത്തില്‍ ഇന്ന് നിങ്ങള്‍ ഏതെങ്കിലും ഗാര്‍ഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. ഇന്ന് ഒരു സുപ്രധാന തീരുമാനം എടുക്കാനാകും. അവിവാഹിതര്‍ക്ക് പുതിയ ബന്ധങ്ങള്‍ സാധ്യമാണ്.

വൃശ്ചികം
കുട്ടികളില്‍ നിന്ന് ഇന്ന് സന്തോഷം വരാം. അവരുടെ പുരോഗതിയില്‍ മനസ്സ് സന്തോഷിക്കും. ജോലിസ്ഥലത്ത്, ദിവസം നല്ല ഫലങ്ങള്‍ നല്‍കും. ബിസിനസ്സുകാര്‍ അവരുടെ എതിരാളികളെ കരുതിയിരിക്കുക. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, പ്രത്യേകിച്ച് നിങ്ങളുടെ മൂത്ത സഹോദരനുമായുള്ള ബന്ധത്തില്‍ പുരോഗതി കാണും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും. ഇന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല.

ധനു
നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെടുന്നത് നിങ്ങളെ വളരെയധികം നിരാശപ്പെടുത്തിയേക്കാം. സാമ്പത്തിക പരിമിതി കാരണം പ്രശ്നങ്ങളും ഉണ്ടാകാം. പണത്തിനായി നിങ്ങള്‍ ഒരു ദീര്‍ഘകാല പദ്ധതി തയ്യാറാക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും ആനുകൂല്യം ലഭിക്കും. ജോലിയില്‍ ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പിന്തുണക്കായി ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി ജോലി ചെയ്യുക. നിങ്ങളുടെ ശാരീരിക ആരോഗ്യവും മികച്ചതായിരിക്കും.

മകരം
ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിജയമുണ്ടാകാന്‍ സാധ്യതയുണ്ട്. മറുവശത്ത്, കോപപ്പെടുന്ന സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. സ്വയം ദോഷം ചെയ്യുന്ന ഒരു ജോലിയും ചെയ്യരുത്. വ്യാപാരികള്‍ക്ക് ലാഭം നേടാനുള്ള അവസരം ലഭിച്ചേക്കാം. സാമ്പത്തിക പ്രശ്നം കാരണം കുടുങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ, നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

കുംഭം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാകും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. കൂടാതെ സമ്പാദ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ ദിവസം സാധാരണമായിരിക്കും. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. കുടുംബ ജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ സാധ്യമാണ്. വീടിന്റെ അന്തരീക്ഷം കലുഷിതമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും, അശ്രദ്ധരാകരുത്.

മീനം
സാമ്പത്തിക കാര്യത്തില്‍ നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഒപ്പം നിങ്ങള്‍ക്ക് സുഖപ്രദമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനും കഴിയും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികളില്‍ ശ്രദ്ധിക്കുക. വ്യാപാരികള്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും ഈ സമയം എടുക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. നിങ്ങളുടെ ഇണയുമായി കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. ആരോഗ്യം നന്നായിരിക്കും.



Click it and Unblock the Notifications