For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ ഇന്ന് പണം കടം കൊടുക്കരുത്

|

ആഴ്ചയുടെ തുടക്കത്തില്‍ മിക്ക രാശിക്കാര്‍ക്കും നല്ല നേട്ടങ്ങള്‍ വന്നുചേരുന്നതായി കാണുന്നു. മിക്ക രംഗത്തും സ്ഥിതി അനുകൂലമായിരിക്കും. കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യും, അത് നിങ്ങള്‍ക്ക് ശരിയായ ഫലം നല്‍കും. ചുരുക്കം ചില കോട്ടങ്ങളും നിങ്ങളുടെ വഴിയില്‍ വന്നേക്കാം. ഇത് നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ശാന്തമായ മനസ്സോടെയും നല്ല ആസൂത്രണത്തിലൂടെയും എല്ലാം മറികടക്കാന്‍ ശ്രമിക്കുക. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ഇന്ന് നിങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കും ഒപ്പം നിങ്ങളുടെ ദിവസം പരമാവധി ആസ്വദിക്കുകയും ചെയ്യും. ബിസിനസ്സുകാര്‍ക്ക് ചില വലിയ ബിസിനസ്സ് സൗഹൃദങ്ങള്‍ ഉണ്ടാക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലൂടെ നിങ്ങളുടെ ആശങ്ക ഇന്ന് നീങ്ങും. വ്യക്തിജീവിതത്തില്‍ ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. നിങ്ങളുടെ കുടുംബത്തോടൊപ്പം ശാന്തമായ ഒരു ദിവസം ചെലവഴിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇന്ന് നിങ്ങളുടെ സംസാരവും പെരുമാറ്റവും സന്തുലിതമാക്കണം. കോപവും കയ്‌പേറിയ വാക്കുകളും നിങ്ങളുടെ ജോലികളെ നശിപ്പിക്കും. വ്യാപാരികള്‍ക്ക് ഇന്ന് പ്രയോജനം ലഭിച്ചേക്കും. പണം നന്നായിരിക്കും. കുടുംബജീവിതത്തില്‍ ഇന്ന് വീട്ടില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ സഹോദരനുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം.

Most read: ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വേവലാതി ആഴമേറിയതാണ്. ചെലവ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കുറയാന്‍ കാരണമാകുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തില്‍ പല നെഗറ്റീവ് ചിന്തകളും നിങ്ങളുടെ മനസ്സിലേക്ക് വരാം. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്‌നേഹവും പിന്തുണയും നിങ്ങളെ ശക്തിപ്പെടുത്തും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

ഈ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനമായിരിക്കും. വിചിത്രമായ സാഹചര്യങ്ങളില്‍ പോലും നിങ്ങള്‍ ധാരണ കാണിക്കും. ദിവസം വ്യാപാരികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ശരിയായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് നിങ്ങളെ വിഷമിപ്പിക്കാം. കുടുംബജീവിതം സാധാരണമായിരിക്കും. കുടുംബത്തില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

നിങ്ങള്‍ മേധാവിയായ ഒരു പ്രധാന പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ക്കിടയില്‍ ചില തര്‍ക്കമുണ്ടാകാം. വ്യാപാരികള്‍ക്ക് കുറച്ച് ആശ്വാസം ലഭിച്ചേക്കാം. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. സഹോദരങ്ങളുമായി യോജിപ്പുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല ദിവസമായിരിക്കും. ആരോഗ്യം നന്നായിരിക്കും.

Most read: ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

ഇന്ന് നിങ്ങള്‍ ജോലിയിലും വ്യക്തിജീവിതത്തിലും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് പെട്ടെന്ന് ജോലിഭാരം വര്‍ദ്ധിച്ചേക്കാം. എങ്കിലും നിങ്ങളുടെ ധാരണയോടെ കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും. അതേസമയം, വ്യാപാരികളുടെ കഠിനാധ്വാനം ഇന്ന് വിജയിക്കും. പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ ശരിയായ സമയമാണിത്. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

ഇന്ന് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുകയും കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാവുകയും ചെയ്യും. പണം നന്നായിരിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വ്യാപാരികള്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തോടെ തുടങ്ങുന്ന പ്രവര്‍ത്തികള്‍ വിജയം കാണാനാകും. ദാമ്പത്യ ജീവിതം ആനന്ദകരമാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. നിങ്ങളുടെ ചില പ്രധാനപ്പെട്ട പ്രവര്‍ത്തികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ ഇന്ന് ചില മാറ്റം കാണാം. ജോലി ചെയ്യുന്നവര്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ജീവിതപങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, രാത്രി വൈകി ഉറങ്ങുന്ന ശീലം മാറ്റുക.

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ഇന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍, മുതിര്‍ന്നവരുമായി ആലോചിച്ച് പരിഹാരം തേടുക. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ കൃത്യസമയത്ത് പൂര്‍ത്തിയാകും. ബിസിനസുകാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ബിസിനസ്സ് കാര്യങ്ങളില്‍ ആരെയും അധികം വിശ്വസിക്കരുത്. പങ്കാളിയുടെ മോശം ആരോഗ്യം ഇന്നു നിങ്ങളുടെ ആശങ്കയാകും. ഇന്ന് പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. ഇന്ന് എന്തെങ്കിലും അപകടകരമായ ജോലി ചെയ്യുന്നത് ഒഴിവാക്കുക.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇടയില്‍ വളരെക്കാലമായി തുടരുന്ന തെറ്റിദ്ധാരണകള്‍ ഇന്ന് അവസാനിച്ചേക്കാം. ഇന്ന് നിങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ടില്‍ അകപ്പെടുകയാണെങ്കില്‍, അത്തരമൊരു സമയത്ത് നിങ്ങള്‍ ക്ഷമയോടും ബുദ്ധിയോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക വശങ്ങള്‍ ശക്തിപ്പെടുത്തും.

Most read: മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

പണത്തിന്റെ കാര്യത്തില്‍, ദിവസം ശുഭമാണ്. പെട്ടെന്ന് ഏതെങ്കിലും സാമ്പത്തിക നേട്ടം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഇത് മാത്രമല്ല, പഴയ സാമ്പത്തിക തര്‍ക്കങ്ങളും ഇന്ന് അവസാനിച്ചേക്കാം. ഇന്ന്, നിങ്ങളുടെ പിതാവ് നിങ്ങളോട് വിയോജിപ്പ് കാണിക്കാം. ദാമ്പത്യജീവിതത്തിലും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ഇന്ന് പ്രയോജനകരമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

ഇന്ന് ചില ആളുകള്‍ അവരുടെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിങ്ങളെ ഉള്‍പ്പെടുത്തി നിങ്ങളുടെ ദിവസത്തെ നശിപ്പിച്ചേക്കാം. അത്തരം ആളുകളുമായി ബുദ്ധിപൂര്‍വ്വം ഇടപെടുക. ജോലിക്കാര്‍ക്ക് ഇന്ന് ചില നിരാശകള്‍ ഉണ്ടായേക്കാം. പക്ഷേ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ല, നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും ഉണ്ടാകും. സാമ്പത്തിക തീരുമാനങ്ങളില്‍ ശ്രദ്ധിക്കുക. ആരോഗ്യത്തോടെയിരിക്കാന്‍, നല്ല ഭക്ഷണവും മതിയായ വിശ്രമവും എടുക്കുക.

English summary

Daily Horoscope For 17th May 2020

Read your daily horoscope for 17th May 2020 in Malayalam.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X