For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിയുടേയും സമ്പൂര്‍ണ ദിവസഫലം; മേടം മുതല്‍ മീനം വരെ അറിയാം

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ ഫലമാണ്. ഇന്ന് വ്യാഴാഴ്ചയാണ്. ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട രാശിഫലം എന്തൊക്കെയെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് അതീവശ്രദ്ധ നല്‍കേണ്ടതെന്നും നമുക്ക് നോക്കാവുന്നതാണ്.

Daily Horoscope For 17th June 2021

ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം; 12 രാശിയുടേയും വരുംവരായ്കകളറിയാംഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം; 12 രാശിയുടേയും വരുംവരായ്കകളറിയാം

മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിയുടേയും സമ്പൂര്‍ണ ഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18)

ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുക. ഇതുകൂടാതെ, നിങ്ങള്‍ക്ക് ലഭിക്കുന്ന ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുക. അനാവശ്യമായ കാര്യങ്ങളില്‍ നിങ്ങളുടെ സമയം പാഴാക്കുന്നത് ഒഴിവാക്കുക. ഗതാഗതവുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വലിയ ആശ്വാസം ലഭിക്കും. ചില കാരണങ്ങളാല്‍ നിങ്ങളുടെ പ്രധാനപ്പെട്ട ഏതെങ്കിലും പ്രവൃത്തി മുടങ്ങിക്കിടക്കുകയാണെങ്കില്‍ അത് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിച്ചേക്കാം. വ്യക്തിപരമായ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീട്ടിലെ ഏതെങ്കിലും ഒരാളുടെ ആരോഗ്യം മോശമാകുന്നതിനാല്‍ നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. അത്തരമൊരു സാഹചര്യത്തില്‍, അശ്രദ്ധമായിരിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനാവശ്യ ചിലവുകള്‍ ഉണ്ടായിരിക്കും.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: വൈകുന്നേരം 6 മുതല്‍ 9:15 വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഒരു കാര്യത്തിനും മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്, അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വലിയ വഞ്ചന നിങ്ങള്‍ക്ക് സംഭവിക്കാം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു വിനോദയാത്രയ്ക്ക് പോകാനുള്ള അവസരവുമുണ്ട്. എന്നിരുന്നാലും, പടരുന്ന ഈ ആഗോള പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, പൂര്‍ണ്ണ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 15

നല്ല സമയം: ഉച്ചക്ക് 2:15 മുതല്‍ 10:10 വരെ

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാവും. നിങ്ങള്‍ ഇതുപോലെ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. പെട്ടെന്ന് ഒരു വലിയ മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും സാമ്പത്തിക പ്രശ്നങ്ങള്‍ പലപ്പോഴും ഇതിന് തടസ്സം നില്‍ക്കുകയും ചെയ്യാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 31

ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ രാത്രി 8 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

നിങ്ങള്‍ ടാര്‍ഗെറ്റ് അടിസ്ഥാനമാക്കിയുള്ള ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ടാര്‍ഗെറ്റ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ധാരാളം പണം ചിലവാക്കുന്ന ഒരു ദിവസമായിരിക്കും അവര്‍ക്ക് ഇന്ന്. എന്നിരുന്നാലും ചിന്തിക്കാതെ ചിലവാക്കുന്നത് ശ്രദ്ധിക്കണം. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പഴകിയ ഭക്ഷണം ഒഴിവാക്കുക.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ സമയം: രാവിലെ 6:45 മുതല്‍ 4:25 വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ഓഫീസിലെ സഹപ്രവര്‍ത്തകരുമാുള്ള നിങ്ങളുടെ പെരുമാറ്റം നന്നായി ശ്രദ്ധിക്കണം. അനാവശ്യ വര്‍ത്തമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലാത്ത പക്ഷം തെറ്റുകള്‍ വര്‍ദ്ധിക്കുന്നതിനും പ്രശ്‌നങ്ങളുണ്ടാവുന്നതിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ജോലിഭാരം ഉയര്‍ന്നതും സമയം കുറവായിരിക്കുന്നതും ഇവരെ പ്രശ്‌നത്തിലാക്കുന്നു. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതമായിരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ചും നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ പരാതി ഉണ്ടെങ്കില്‍, നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുക, അതുപോലെ തന്നെ വളരെയധികം സമ്മര്‍ദ്ദം അരുത്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ സമയം: വൈകുന്നേരം 4:05 മുതല്‍ 9 വരെ

 കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഇന്ന് വലിയ നഷ്ടം നേരിടേണ്ടിവരും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ക്ക് ഓഫീസില്‍ ശക്തമായ സ്ഥാനം ലഭിക്കും. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ശ്രദ്ധയോടെ വേണം എല്ലാവരോടും പെരുമാറുന്നതിന്. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാം. അശ്രദ്ധ പാടില്ല. നിങ്ങള്‍ ഉടന്‍ തന്നെ ഒരു നല്ല ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരം നിങ്ങള്‍ക്ക് ലഭിക്കും.നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 2

ഭാഗ്യ സമയം: രാവിലെ 8:40 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പര്യം കുറച്ചുകൂടി വര്‍ദ്ധിച്ചേക്കാം. പാവപ്പെട്ടവരെ നിങ്ങള്‍ സഹായിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. അത് ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും ഉണ്ടാകും. ഇന്ന് ജീവിത പങ്കാളി ഒരു റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടേക്കാം. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. എന്നിരുന്നാലും, വേഗത്തില്‍ പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: 1:30 PM മുതല്‍ 7 PM വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഓഫീസിലെ ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതായി ഉണ്ടായിരിക്കും. സാമ്പത്തിക നഷ്ടത്തിന് ശക്തമായ സാധ്യതയുണ്ട്. കയ്യില്‍ വന്ന ചില വലിയ ജോലികള്‍ പലപ്പോഴും നഷ്ടപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. കുടുംബജീവിതത്തിലെ അവസ്ഥ പ്രതികൂലമായിരിക്കും. നിങ്ങള്‍ വളരെ ക്ഷമയോടെ പ്രവര്‍ത്തിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു പഴയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഇരുണ്ട പിങ്ക്

ഭാഗ്യ നമ്പര്‍: 4

ഭാഗ്യ സമയം: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ഓഫീസിലെ ജോലിഭാരം ഇന്ന് അല്‍പ്പം കൂടുതലായിരിക്കും, പക്ഷേ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കാരണം ഇതിന്റെ ഫലം നിങ്ങള്‍ക്ക് ഉടനേ തന്നെ ലഭിക്കുന്നു. ഇതുകൂടാതെ, നിങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉപദേശം പിന്തുടരേണ്ടതുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ അടുത്തിടെ ഒരു ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് ചില നല്ല മാറ്റങ്ങള്‍ സാധ്യമാണ്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 38

ഭാഗ്യ സമയം: രാവിലെ 7:55 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കണം. നഷ്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഓഹരിവിപണിയില്‍ ഇന്ന് നല്ല ദിവസമല്ല. തൊഴിലന്വേഷകര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ഓഫീസിലെ നിങ്ങളുടെ ചെറിയ തെറ്റ് നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും. ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 19

ഭാഗ്യ സമയം: 1:30 മുതല്‍ 4 PM വരെ

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ഒരു വലിയ സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങളുടെ നേട്ടങ്ങളില്‍ പിതാവ് വളരെ അഭിമാനിക്കും. നിങ്ങള്‍ക്ക് ഏത് കാര്യത്തിനും കൂടപ്പിറപ്പുകളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതിയ ജോലി അടുത്തായാണ് കിട്ടിയതെങ്കില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. പങ്കാളിയുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ ധൂര്‍ത്ത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് നടുവേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദിവസവും നേരിയ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1:20 വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും, നിങ്ങള്‍ക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. അശ്രദ്ധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമല്ല. പണം സമ്പാദിക്കാനുള്ള ഏതൊരു നല്ല അവസരവും നിങ്ങളുടെ കൈയ്യില്‍ നിന്ന് വഴുതിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 29

ഭാഗ്യ സമയം: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ

: വൈകുന്നേരം 30 ഓടെ

English summary

Daily Horoscope For 17th June 2021

Read your daily horoscope for 17th June 2021 in Malayalam.
Story first published: Wednesday, June 16, 2021, 23:28 [IST]
X
Desktop Bottom Promotion