Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
ഇന്നത്തെ രാശിഫലം; നേട്ടങ്ങള്‍ ഇവര്‍ക്ക്
സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ മാറ്റം വരുത്തണമെങ്കില്‍ അല്ലെങ്കില്‍ സ്വന്തമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായേക്കാം. സാമ്പത്തികം മികച്ചതായിരിക്കില്ല. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഇന്ന് ഒഴിവാക്കുക.

ഇടവം
വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് അല്പം നേട്ടമുണ്ടാകും. നിങ്ങള്‍ മെഡിസിന് ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നല്ല നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.

മിഥുനം
സാമ്പത്തികം സമ്മിശ്രമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ചിന്തയോടെ മുന്നേറുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് യാത്ര ചെയ്യേണ്ടിവരാം. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം നിലനില്ക്കും. വിവാഹിതര്‍ക്ക് ഒരു റൊമാന്റിക് ദിനമായിരിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച്, ഇന്ന് നടുവേദന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍, തിടുക്കം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. നിങ്ങളുടെ വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകലും.

ചിങ്ങം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ഇതുകൂടാതെ, ഇന്ന് മാതാവില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി
നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ വരാന്‍ അനുവദിക്കരുത്. ജോലിക്കാര്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മേലുദ്യോഗസ്ഥര്‍ നിങ്ങളോട് കോപപ്പെട്ടേക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ വലിയ ഇടപാട് കുടുങ്ങിയേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. പണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

തുലാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറയും. ഉദര സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടാം. ഇന്ന് ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം മേലുദ്യോഗസ്ഥരില്‍ മതിപ്പുളവാക്കും. ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും.

വൃശ്ചികം
വീടോ ഓഫീസോ, ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരു ഭാരമായി കണക്കാക്കരുത്. മേലുദ്യോഗസ്ഥരുമായും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധയോടെ മതി. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. വിവാഹിതര്‍ക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിക്കും. ഈ സമയം നിങ്ങളുടെ ദിനചര്യയില്‍ മാറ്റം വരുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

ധനു
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇന്ന് നേട്ടമുണ്ടാകും. മറുവശത്ത്, നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കണമെങ്കില്‍ നിങ്ങളുടെ വഴിയില്‍ ചില തടസ്സങ്ങളുണ്ട്. വീടിന്റെ അന്തരീക്ഷം ഇന്ന് വഷളായേക്കാം. പങ്കാളിയുടെ മോശം മനോഭാവം നിങ്ങള്‍ക്കിടയില്‍ വഴക്കിന് കാരണമായേക്കാം.

മകരം
നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുക. വീട്ടിലെ വേണ്ടപ്പെട്ടവരുടെയും നിങ്ങളുടെ കുട്ടിയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്കാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. ജോലിഭാരം കുറയും, സമ്മര്‍ദ്ദം അകലും. സ്വര്‍ണ്ണവും വെള്ളിയും കച്ചവടം ചെയ്യുന്നവര്‍ക്ക് ഇന്ന് ലാഭം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സന്ധിവേദന നിങ്ങളെ അലട്ടിയേക്കാം.

കുംഭം
ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഒരു പുതിയ ജോലിക്കായി ശ്രമിക്കുന്ന ആളുകള്‍ക്ക് വിജയസാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം കൈവരും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ ദിവസമായിരിക്കും.

മീനം
സോഫ്റ്റ്വെയര് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് തിരക്കുള്ള ദിവസമായിരുന്നു. ഈ സമയം നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗര്‍ഭിണികള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ബലഹീനത അനുഭവപ്പെടാം.



Click it and Unblock the Notifications