അപ്രതീക്ഷിത സന്തോഷവാർത്ത തേടിയെത്തും ഇവരെ

ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ഇന്നത്തെ ദിവസം നല്ലതായും ചീത്തയായും വരുന്നത് എന്ന് നോക്കാം.

Daily Horoscope Prediction For 17th December 2019 In Malayalam

ഇന്നത്തെ രാശിഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം ആർക്കൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

വിവാഹിതരായവർക്ക് ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ജോലിയിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. സഹായത്തിന് വേണ്ടി പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. കുടുംബ കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ഉത്തരവാദിത്വത്തോടെ പല കാര്യങ്ങളും ചെയ്യേണ്ടതാണ്. സാമ്പത്തികം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങള്‍ ഉണ്ടാവുന്നതിന് ഉള്ള സാധ്യതയുണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായി സന്തോഷവാർത്ത് തേടിയെത്തുന്നുണ്ട്. എന്തിനെക്കുറിച്ച് എന്നുള്ളത് പലപ്പോഴും പലർക്കും അറിയാത്ത തരത്തിലായിരിക്കും. എങ്കിലും സന്തോഷം തേടിയെത്തുന്ന ഒരു അവസ്ഥയായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. സഹോദരങ്ങളുമായി ബന്ധം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അനുകൂലമായ ദിവസമാണെങ്കിൽ പോലും അൽപം ശ്രദ്ധിക്കണം. ചിലവ് നിയന്ത്രിക്കുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കണം. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യങ്ങൾ മനസമാധാനക്കേട് ഉണ്ടാക്കുന്നുണ്ട്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ അത് മാനസിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.

 കർക്കിടകം രാശി

കർക്കിടകം രാശി

അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ആരോഗ്യം അൽപം ശ്രദ്ധിക്കണം. പഴയ കാല സുഹൃത്തുക്കളുമായി ഉണ്ടാവുന്ന സന്തോഷം ഇന്നത്തെ ദിവസം ഇവർക്ക് സ്പെഷ്യലായിരിക്കും. ചെറിയ ചില മാനസിക വിഷമങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. കര്‍ക്കിടകം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് പല കാര്യങ്ങൾക്കും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും അപ്രതീക്ഷിത അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. കുടുംബത്തേക്കാൾ ജോലിക്ക് പ്രാധാന്യം നൽകുന്നുണ്ട്. ആരോഗ്യപരമായി ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ സമാധാനം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി

കന്നി രാശി

അപ്രതീക്ഷിതമായി നേട്ടങ്ങൾ ഇവരെ കാത്തിരിക്കുന്നുണ്ട്. വിവാഹിതരായവർക്ക് അൽപം ശ്രദ്ധ വേണം. സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. ഇന്ന് പൂർത്തീകരിക്കുന്നതിനുള്ള ജോലി പിന്നത്തേക്ക് മാറ്റി വെക്കരുത്. കാരണം അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ ജോലിയിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം വൈകുന്നേരം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി

തുലാം രാശി

ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങൾ. അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നഷ്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ അതീവ ശ്രദ്ധ അത്യാവശ്യമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും നിങ്ങൾക്ക് ആശുപത്രിയിൽ തുടരുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. പുതി. ആശയങ്ങൾക്കുള്ള സാധ്യതയെ തള്ളിക്കളയാൻ സാധിക്കുകയില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

മാനസിക സമ്മർദ്ദങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സത്യ സന്ധ്യത അൽപം വെല്ലുവിളിയാവുന്ന പ്രശ്നങ്ങളാണ് ഇന്നത്തെ ദിവസം. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. തോല്‍വി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കുകയില്ല. ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ അൽപം നേട്ടം ഉണ്ടാക്കുമെങ്കിലും ചെറിയ രീതിയിൽ ഉള്ള മനസമാധാനക്കേട് ഉണ്ടാക്കുന്നു.

 ധനു രാശി

ധനു രാശി

ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികം ശ്രദ്ധിക്കണം. ജോലിയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ജോലിസ്ഥലത്ത് ഉണ്ടാവുന്നുണ്ട്. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. സഹപ്രവർത്തകരില്‍ നിസ്സഹകരണം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

മകരം രാശി

മകരം രാശി

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. അപകട സാധ്യത ഇവരിൽ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാഹനമോടിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. വിവാഹ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികം തൃപ്തികരമായിരിക്കും.

 കുംഭം രാശി

കുംഭം രാശി

കുട്ടികൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള ഭാഗ്യമുണ്ട്. പിരിമുറുക്കത്തിലൂടെയായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കടന്നു പോവുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

പങ്കാളിയില്‍ നിന്ന് പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. പലപ്പോഴും വിലപ്പെട്ടത് നഷ്ടപ്പെട്ട് പോവുന്നതിന് ഉള്ള സാധ്യതയുണ്ട്. മനസ്സില്‍ പലപ്പോഴും വിഷമങ്ങൾ വിടാതെ നിൽക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യമായ വഴക്കുകൾ ശ്രദ്ധിക്കണം. മറ്റുള്ളവരുമായി ആശയ വിനിമയം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ അൽപം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്,

X
Desktop Bottom Promotion