Just In
- 2 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 2 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 3 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 3 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഇന്നത്തെ രാശിഫലം; 12 രാശിയില്‍ ഈ 3 രാശിക്കാര്‍ക്ക് അപ്രതീക്ഷിത പണലാഭം
ഓരോ ദിവസത്തേയും രാശിഫലം ഓരോ വിധത്തിലുള്ള ഫലങ്ങളാണ് നല്‍കുന്നത്. 12 രാശിയിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
ജീവിതത്തില്‍ എന്തുകൊണ്ട് വിജയിക്കുന്നില്ല; 12 രാശിയിലും വിജയവും പരാജയവും
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. രാശിഫലപ്രകാരം ഇന്നുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഓരോ രാശിക്കാരുടേയും ഫലങ്ങള്‍ നോക്കാം.
മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ഓഫീസിലെ ഒരു പ്രധാന പ്രോജക്റ്റില്‍ പങ്കെടുക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നും ചില നല്ല ഉപദേശങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇവരില്‍ പലപ്പോഴും അപ്രതീക്ഷിതമായി പോസിറ്റീവ് വാര്‍ത്തകള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ ഒരിക്കലും അതിന് വേണ്ടി തിരക്ക് കൂട്ടരുത്. ഏത് തീരുമാനവും വളരെയധികം വിവേകത്തോടെ എടുക്കുക. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും.
ഭാഗ്യ നിറം: കടും ചുവപ്പ്
ഭാഗ്യ നമ്പര്‍: 12
ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ
ഇടവം (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കില്ല. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍. നിങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുകയാണെങ്കില്‍, പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് തടസ്സങ്ങള്‍ ആയിരിക്കും നേരിടേണ്ടി വരുന്നത്. എങ്കിലും ഉടനേ തന്നെ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ്സില്‍ ചില നല്ല മാറ്റങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വീട്ടിലെ അംഗങ്ങളുമായി മതിയായ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കുന്ന ദിവസമാണ്. എന്നാല്‍ ഇവര്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ നമ്പര്‍: 11
ഭാഗ്യ സമയം: 5 PM മുതല്‍ 10 PM വരെ
മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
ഓഫീസിലെ ഏറ്റവും ചെറിയ ജോലി പോലും ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതിന് ശ്രമിക്കുക. നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ഉടനേ തന്നെ അതില്‍ മാപ്പ് പറയേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങള്ക്കുണ്ടാവുന്നതിന് സാധ്യതയുണ്ട്. പേപ്പര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മൂത്ത സഹോദരനുമായോ പിതാവുമായോ ഉള്ള ബന്ധം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ ബജറ്റിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 10
ഭാഗ്യ സമയം: ഉച്ചയ്ക്ക് 12 മുതല്‍ 6:30 വരെ
കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പല കാര്യങ്ങള്‍ക്കും അവസാന തീരുമാനം എടുക്കുന്നതിന് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്നത്തെ ദിവസം. വ്യക്തിപരമായ ജീവിതത്തില്‍ ചില പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം അല്പം വഷളായേക്കാം. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ വളരെയധികം പണിപ്പെടേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, ഇന്ന് നിങ്ങള്‍ വായ്പ നല്‍കുന്നത് ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് മികച്ച ഒരു ദിവസമായിരിക്കും എന്നുള്ളതാണ് സത്യം.
ഭാഗ്യ നിറം: ഇരുണ്ട നീല
ഭാഗ്യ നമ്പര്‍: 37
ഭാഗ്യ സമയം: 12:30 PM മുതല്‍ 7:55 PM വരെ
ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുന്നതാണ് നല്ലത്. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി എന്തെങ്കിലും തരത്തിലുള്ള തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന ആളുകള്‍ അല്പം ശ്രദ്ധിച്ച് വേണം ഇന്നത്തെ ദിവസം ജോലി ചെയ്യേണ്ടത്. ഇവര്‍ക്ക് അല്പം ജോലിഭാരം കൂടുതലായിരിക്കും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നിരുന്നാലും, നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് ലാഭം നേടുന്നതിന് കഠിന പരിശ്രമം അത്യാവശ്യമാണ്. നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ നമ്പര്‍: 5
ഭാഗ്യ സമയം: 2:30 PM മുതല്‍ 5:30 PM വരെ
കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാരായ നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ബിസിനസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടിയ ലാഭം പലപ്പോഴും വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഓഫീസില്‍, നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതുകൂടാതെ, സഹപ്രവര്‍ത്തകരുടെ ജോലിയില്‍ നിങ്ങള്‍ ഇടപെടാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കിയേക്കാം. കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തമായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില് നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ആസ്ത്മ രോഗികള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍: 39
ഭാഗ്യ സമയം: 4 PM മുതല്‍ 8 PM വരെ
തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും കഠിനാധ്വാനം നടത്തിയിട്ടും നിങ്ങള്‍ക്ക് മികച്ച വിജയം ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി രീതിയില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ടാര്‍ഗറ്റ് പലപ്പോഴും നേടാന്‍ കഴിയാതെ വരുന്നതും കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ തിടുക്കപ്പെട്ട് ഒരു ജോലിയും ചെയ്യാതിരിക്കണം എന്നുള്ളതാണ് ഇന്നത്തെ ശ്രദ്ധേയമായ കാര്യം. പണവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടാകാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. അതേസമയം, നിങ്ങളുടെ വീടിന്റെ ഐക്യവും അസ്വസ്ഥമാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ശക്തിയില്ലായ്മ അനുഭവപ്പെടാം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 20
ഭാഗ്യ സമയം: രാവിലെ 7:55 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ
വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
ഉയര്‍ന്ന ശമ്പളമുള്ള വൃശ്ചികം രാശിക്കാര്‍ ഇന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, പ്രത്യേകിച്ചും നിങ്ങള്‍ എല്ലാ ദിവസവും വൈകി ഓഫീസിലെത്തുന്നവരാണെങ്കില്. ഇതിലൂടെ നിങ്ങളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് സാധ്യത വളരെ ഏറെയാണ്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങള്‍ക്ക് ഇന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കുകയില്ല. നിങ്ങള്‍ക്ക് വീട്ടിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ കാര്യത്തില്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് ഒരാളെ സഹായിക്കാനുള്ള അവസരവും ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍: 13
ഭാഗ്യ സമയം: രാവിലെ 10:10 മുതല്‍ 12:25 വരെ
ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ ഇത് വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നുണ്ട്. ഇന്ന് സാമ്പത്തിക രംഗത്തെ ചെലവേറിയ ദിവസമായിരിക്കും. അപ്രതീക്ഷിതമായി ഇവര്‍ക്ക് ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്.
പണവുമായി ബന്ധപ്പെട്ട ഒരു ഇടപാടും ചെയ്യരുത്. ചെറുകിട ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഇവരുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ജോലി ചെയ്യുന്നവരുടെ ദിവസം സാധാരണമായിരിക്കും. നിങ്ങള്‍ ജോലിയില്‍ നിന്ന് മാറുന്നതിന് പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മതിയായ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 2
ഭാഗ്യ സമയം: വൈകുന്നേരം 4:30 മുതല്‍ 10 വരെ
മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബോസിന് മുന്നില്‍ വളരെയധികം ശ്രദ്ധയോടെ സംസാരിക്കുന്നതിനും പെരുമാറുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ദേഷ്യപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ചില പേപ്പര്‍വര്‍ക്കുകള്‍ കാരണം, നിങ്ങളുടെ ജോലി പലപ്പോഴും പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കാം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനമാണ്, അതിനാല്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ ചിന്തിച്ച് സംസാരിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ പുരോഗതി സാധ്യമാണ്. വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍: 9
ഭാഗ്യ സമയം: പുലര്‍ച്ചെ 4:40 മുതല്‍ 3 വരെ
കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലി ചെയ്യുന്നവരാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ സ്ഥാനഭ്രംശം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. പലരിലും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്ത് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബജറ്റ് അനുസരിച്ച് ചെലവഴിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ ഇന്ന് വായ്പ നല്‍കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ നമ്പര്‍: 9
ഭാഗ്യ സമയം :: 11: 30 രാവിലെ 2 മുതല്‍ 2 വരെ
മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാരില്‍ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, അത് വീടിന്റെ അന്തരീക്ഷം കൂടുതല്‍ മികച്ചതാക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹവും മറ്റ് കുടുംബാംഗങ്ങളുടെ സ്നേഹവും ലഭിക്കും. പങ്കാളി നിങ്ങള്‍ക്കായി സമയം മാറ്റി വെക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മികച്ച സമയമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ചെറിയ പുരോഗതി ഉണ്ടായിരിക്കും.നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയാണെങ്കില്‍, ഇന്ന് മികച്ച ദിവസമായിരിക്കും, പക്ഷേ നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യണം.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍: 14
ഭാഗ്യ സമയം: ഉച്ചക്ക് 1 മുതല്‍ 3 വരെ