Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ?
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
ഇന്ന് പല രാശിക്കാര്‍ക്കും നല്ല ഫലങ്ങളാണ് രാശിഫലത്തില്‍ കാണുന്നത്. എങ്കിലും, ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. കഷ്ടതകള്‍ നിറയുന്നവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ മനസ്സിലാക്കണം, എല്ലാ ദിവസവും ഒരുപോലെയല്ല. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നാളെ നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം ലഭിക്കും. അതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ഇന്നത്തെ ദിവസം ഓരോ രാശിക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

മേടം
നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും ഇന്ന്.. പെട്ടെന്നുള്ള പണ നേട്ടത്തിനുള്ള സാധ്യതയുണ്ട്. പഴയ തര്‍ക്കങ്ങള്‍ തീര്‍ക്കാനാകും. സഹപ്രവര്‍ത്തകര്‍ നിങ്ങളെ വിലമതിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

ഇടവം
ഇന്ന് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. പഴയ ഒരു സുഹൃത്തിനെ ഇന്ന് കാണാനാകും. ബിസിനസ്സ് സംബന്ധമായി ഇന്ന് സാധാരണ ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ ഇന്ന് സൂക്ഷിക്കേണ്ടതുണ്ട്.

മിഥുനം
ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആരുമായെങ്കിലും ഇന്ന് അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പിരിമുറുക്കമുണ്ടാകും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പ്രായമായ ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം വഷളായേക്കാം. ഇന്ന് ചെലവ് കൂടുതലായിരിക്കും. ബന്ധുക്കളില്‍ നിന്ന് ചില നല്ല വാര്‍ത്ത ലഭിക്കും. യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സംസാരം ഇന്ന് ശ്രദ്ധിക്കുക.

കര്‍ക്കിടകം
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ ഇന്ന് ഏത് പ്രശ്നവും പരിഹരിക്കും. ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. ജോലിയില്‍ ചില കൈമാറ്റങ്ങള്‍ ഉണ്ടായേക്കാം. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടിവരാം. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും.

ചിങ്ങം
ജോലി മാറ്റാന്‍ നിങ്ങള്‍ക്ക് ചിന്തിച്ചേക്കാം. ജീവിതപങ്കാളിയുടെ സഹായത്തോടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കും. ബിസിനസ്സില്‍ അവസ്ഥ സാധാരണമായിരിക്കും. വായ്പാ തുക തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ആളുകളുമായി കൂടിക്കാഴ്ച നടത്തും. അപരിചിതമായ ആളുകളെ സൂക്ഷിക്കുക. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അലസത കാണിക്കാതിരിക്കുക. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. തര്‍ക്കങ്ങളില്‍ നിന്ന് ഇന്ന് വിട്ടുനില്‍ക്കുക.

കന്നി
ഇന്ന് നിങ്ങള്‍ മാനസികമായി ശാന്തരാകും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പുതിയ എന്തെങ്കിലും അനുഭവപ്പെടും. സമ്മര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. യുവാക്കള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. ജോലി സമ്മര്‍ദ്ദം കുറവായിരിക്കും. മൊത്തത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ലതായിരിക്കും

തുലാം
ബന്ധുവീട് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചേക്കാം. ജോലിയില്‍ ഇന്ന് ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരാം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. പണ പ്രശ്നങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇടപാട് നടത്തുമ്പോള്‍ പൂര്‍ണ്ണമായും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ നീങ്ങും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. സാമ്പത്തിക നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് ഒരു രസകരമായ ദിവസം ആയിരിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തികമായി മെച്ചമുണ്ടാകും. ജോലിസ്ഥലത്ത് ചില പിരിമുറുക്കം അനുഭവപ്പെടും. മുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. വിട്ടുമാറാത്ത രോഗം ഇന്ന് ഉയര്‍ന്നുവരുന്നു. വളരെയധികം സമ്മര്‍ദ്ദം ഒഴിവാക്കുക. ഇന്ന് സംസാരത്തില്‍ സംയമനം പാലിക്കുക.

ധനു
ജോലിയിലെ നിങ്ങളുടെ കഴിവുകള്‍ വിലമതിക്കപ്പെടും. യാത്രയ്ക്ക് അവസരം ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് സഹായം ലഭിക്കും. വായ്പ നല്‍കുന്നത് ഒഴിവാക്കുക. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളെ സഹായിക്കും. വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടിവരാം. പ്രായമായവരുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക. ചെലവുകള്‍ കൂടുതലായിരിക്കാം.

മകരം
ഇന്ന് നിങ്ങളുടെ മിക്ക ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. തൊഴില്‍ അന്തരീക്ഷം മികച്ചതായിരിക്കും. അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങളും നേരിടാം. യുവാക്കളുടെ കരിയര്‍ പുരോഗമിക്കും. പഴയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഇന്ന് ദിവസം മുഴുവന്‍ സന്തോഷമായിരിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കും. പെട്ടെന്നുള്ള പണ നേട്ടത്തിന് സാധ്യതയുണ്ട്.

കുംഭം
ഇന്ന് സമ്മിശ്ര ദിനമായിരിക്കും. കുടുംബത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. എതിരാളികളെ കരുതിയിരിക്കുക. ജോലികള്‍ ഇ്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ആവശ്യമുള്ള ഏതൊരു വ്യക്തിയെ സഹായിക്കാനും കഴിയും. ബിസിനസ്സില്‍ അവസ്ഥ സാധാരണമായിരിക്കും. ഓഫീസില്‍ ജോലി സമ്മര്‍ദ്ദം കൂടുതലായിരിക്കും. ക്ഷീണം അനുഭവപ്പെടാം.

മീനം
പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. വലിയ പ്രവര്‍ത്തികളില്‍ ഉള്ള ബുദ്ധിമുട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ഇന്ന് സാമ്പത്തികമായി പ്രയോജനം നേടാം. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സന്തോഷവാനായിരിക്കും, ജീവിതപങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications