ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍

ആരോഗ്യകാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇന്നുണ്ട്. അതുപോലെ സാമ്പത്തിക വിജയം നേടുന്നവരും ജോലിപരമായി ഉയര്‍ച്ച നേടുന്നവരുമുണ്ട്. ജയപരാജയങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ വിജയിക്കാനായി നിങ്ങളുടെ മുന്നിലെ പ്രതിബന്ധങ്ങളെ അറിഞ്ഞിരിക്കുക. എങ്കിലേ അതിനെ അപകടം കൂടാതെ തരണം ചെയ്യാനാകൂ. നിങ്ങളുടെ ഇന്നത്തെ നല്ലതും ചീത്തയും തിരിച്ചറയുക. അതിനായി ഇന്നത്തെ രാശിഫലം എങ്ങനെയെന്നറിയുക. കൂടുതല്‍ വായിക്കാം.

മേടം രാശി

മേടം രാശി

ദാമ്പത്യജീവിതം സുഖകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സ്‌നേഹം പങ്കുവയ്ക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കും. ഒരു ദീര്‍ഘദൂര യാത്ര ചെയ്യാനാകും. നിര്‍ധനരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ ബഹുമാനം പിടിച്ചുപറ്റും.

ഇടവം രാശി

ഇടവം രാശി

വളരെക്കാലത്തിനുശേഷം നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ഉത്സാഹവും ആത്മവിശ്വാസവും നിറയും. ഓഫീസില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ജോലി കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവിടാം. പ്രണയിതാക്കള്‍ക്കും ദിവസം നല്ലതാണ്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ കോപിക്കുന്നത് ഒഴിവാക്കുക.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. ബജറ്റും ചെലവുകളും അറിഞ്ഞ് ചെലവഴിക്കുക. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. ജോലിപരമായി ഇന്ന് അലസനായിരിക്കും. ബിസിനസ്സുകാര്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നേഹമുള്ള ദമ്പതികള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ദാമ്പത്യ ജീവിതം പ്രണയസുരഭിലമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഓഫീസില്‍ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നത് ഒഴിവാക്കുക. ബിസിനസ്സുകാര്‍ പാര്‍ട്‌നര്‍ഷിപ്പില്‍ പങ്കാളികളുടെ സഹായത്തോടെ ഇന്ന് വലിയ ലാഭമുണ്ടാക്കിയേക്കാം. ജോലിക്കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ നല്‍കുന്ന ഉപദേശങ്ങള്‍ വളരെ ഗുണം ചെയ്യും. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. ചെലവും ബജറ്റും നിങ്ങള്‍ സന്തുലിതമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ആരോഗ്യം ഇന്ന് മികച്ചതാണ്. മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് കരുത്തുണ്ടാകും. ഓഫീസില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. മുതിര്‍ന്നവര്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വൈകുന്നേരം നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കും.

കന്നി രാശി

കന്നി രാശി

ജോലിസ്ഥലത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. മേലുദ്യോഗസ്ഥര്‍ കൂടുതല്‍ കര്‍ശനമായി പെരുമാറിയേക്കാം. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വീട്ടില്‍ ഒരു വലിയ തര്‍ക്കം ഉണ്ടായേക്കാം. സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ പുതിയ ബിസിനസ്സിനായി നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം കാരണം ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും.

തുലാം രാശി

തുലാം രാശി

ദാമ്പത്യജീവിതത്തിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ശരിയായ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് ഗുണം ലഭിക്കും. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഫലം നല്‍കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സാമ്പത്തികമായി ഇന്ന് ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. തര്‍ക്കങ്ങളൊഴിവാക്കാന്‍ വളരെ വിവേകത്തോടെ പെരുമാറുക. പ്രണയ ജീവിതത്തിലും അസ്വസ്ഥതകള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ സാധ്യതയുണ്ട്. സാമ്പത്തികമായി മികച്ച ഫലങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിസംബന്ധമായി ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിവരാം. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുക. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം.

ധനു രാശി

ധനു രാശി

സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തുക. നിങ്ങള്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് നല്ല ദിവസമല്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

സാമ്പത്തിക സാഹചര്യം മെച്ചപ്പെടും. നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങളുണ്ടാകും. കോപത്തില്‍ പറയുന്ന വാക്കുകള്‍ നിങ്ങള്‍ക്കിടയില്‍ അകല്‍ച്ചയ്ക്കിടയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം ശുഭകരമാണ്. മത്സര പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്ത ലഭിക്കും. കഠിനമായ ജോലിഭാരം കാരണം നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടും.

കുംഭം രാശി

കുംഭം രാശി

ഗാര്‍ഹിക പ്രശ്നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സാമ്പത്തികമായി ദിവസം നല്ലതാണ്. പെട്ടെന്ന് സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ ഒരു വലിയ മാറ്റം വരാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. യാത്രയ്ക്ക് ദിവസം ശുഭമാണ്. വ്യായാമം പതിവായി നിലനിര്‍ത്തുക. സമ്മര്‍ദ്ദം ഒഴിവാക്കുക.

മീനം രാശി

മീനം രാശി

നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാകും. ഗൃഹാന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമം വിജയം നല്‍കും. മേലധികാരികളുടെ പിന്തുണ ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.

Story first published: Monday, December 16, 2019, 10:06 [IST]
X
Desktop Bottom Promotion