For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം: സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം

|

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: കഴിവിന്റെ കാര്യത്തില്‍ വേറിട്ടവരാണ് ഈ രാശിക്കാര്‍Most read: കഴിവിന്റെ കാര്യത്തില്‍ വേറിട്ടവരാണ് ഈ രാശിക്കാര്‍

മേടം

മേടം

ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ അനിയന്ത്രിതമായ കോപം ജോലിയെ നശിപ്പിക്കും. നിങ്ങളുടെ സംസാരവും പെരുമാറ്റവും സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹപ്രവര്‍ത്തകരുമായി നല്ല ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് ആരോഗ്യത്തിന് നല്ല ദിവസമാണ്.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭമായിരിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, കുടുംബവുമായുള്ള പരസ്പര ഇടപെടല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇണയുടെ മനോഭാവം ഇന്ന് ചില പ്രശ്‌നത്തിന് കാരണമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

മിഥുനം

മിഥുനം

ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ഇണയെ അനാവശ്യമായി സംശയിക്കുന്ന ശീലം ഒഴിവാക്കുക. ഇന്ന് പിതാവിന്റെ ആരോഗ്യം കുറയാനിടയുണ്ട്. സാമ്പത്തിക രംഗത്ത് ചെലവേറിയതായിരിക്കും. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട് ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. ഇന്ന് ശാരീരിക ക്ഷീണം വര്‍ദ്ധിച്ചേക്കാം, നിങ്ങള്‍ക്ക് മാനസികമായി സുഖം തോന്നില്ല.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ അശ്രദ്ധമൂലം സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കും. പൂര്‍ണ്ണ പോസിറ്റീവിയോടെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. റിയല്‍ എസ്‌റ്റേറ്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കണം. നിയമപരമായ കുരുക്കില്‍ കുടുങ്ങാം. വീടിന്റെ അന്തരീക്ഷം സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ഇന്ന് ഒരു പഴയ സുഹൃത്തിനെയോ ബന്ധുവിനെയോ കാണാനാകും.

ചിങ്ങം

ചിങ്ങം

ബിസ്സിനസ്സില്‍ നേട്ടത്തിനായി നിങ്ങള്‍ക്ക് നല്ലതും ശരിയായതുമായ ഒരു പദ്ധതി ആവശ്യമാണ്. തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. കണ്ണച്ച് ആരെയും വിശ്വസിക്കുന്നില്ലെങ്കില്‍, അത് നന്നായിരിക്കും. നിങ്ങള്‍ അടുത്തിടെ ഇന്റര്‍വ്യൂ കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നവരാണെങ്കില്‍ ഇന്ന് നല്ലൊരു വാര്‍ത്ത ലഭിക്കാം. പങ്കാളിയുമായുള്ള ബന്ധത്തില്‍, ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പണം നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് കണ്ണുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നവും ഉണ്ടാകാം.

കന്നി

കന്നി

നിങ്ങളുടെ സ്വഭാവത്തില്‍ ഇന്ന് പ്രകോപവും കോപവും ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുത്. അലസതയില്‍ നിന്ന് മാറി നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സുകാര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക പ്രശ്‌നം കാരണം നിങ്ങളുടെ ജോലി കുടുങ്ങിയേക്കാം. കുടുംബജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നു.

തുലാം

തുലാം

ജോലിഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍, അസ്വസ്ഥരാകാതെ നിങ്ങളുടെ എല്ലാ ഉത്തരവാദിത്തവും സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി നിറവേറ്റാന്‍ ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനം വരും ദിവസങ്ങളില്‍ തീര്‍ച്ചയായും ഫലം നല്‍കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരാം. ഇറക്കുമതികയറ്റുമതി ബിസിനസ് നടത്തുന്നവര്‍ക്ക് നന്നായി പ്രയോജനം ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് അലസത അനുഭവപ്പെടാം.

വൃശ്ചികം

വൃശ്ചികം

ഈ ദിവസം നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചില ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചേക്കാം. കേട്ടത് വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. വ്യാപാരികള്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നിങ്ങളുടെ വിലയേറിയ സമയം പാഴാക്കരുത്. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമം പരാജയപ്പെട്ടേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കൂടുതല്‍ സമ്മര്‍ദ്ദം കാരണം ഇന്ന് നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ബലഹീനത അനുഭവപ്പെടും.

ധനു

ധനു

നിങ്ങള്‍ക്ക് നിഷേധാത്മകത സൃഷ്ടിക്കുന്ന ആളുകളുമായി അകന്നു നില്‍ക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പഴയ കാര്യങ്ങള്‍ മറന്നുകൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം ഊര്‍ജ്ജസ്വലമാക്കാന്‍ ശ്രമിക്കുക. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് ജോലിഭാരം വര്‍ദ്ധിച്ചേക്കാം.

മകരം

മകരം

ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. അധ്വാനിക്കുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങള്‍ക്ക് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ കൈവന്നേക്കാം. ഇന്ന് മരുന്നുകളുടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. വീടിന്റെ അന്തരീക്ഷം സന്തോഷകരമായിരിക്കും. മാതാപിതാക്കളുടെ പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. ജീവിതപങ്കാളിയുമായി വഴക്കുകളില്‍ നിന്ന് അകന്ന് നിങ്ങള്‍ സ്‌നേഹനിര്‍ഭരമായ ഒരു ദിവസം ചെലവഴിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇന്ന് ലാഭകരമായ ദിവസമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. ജോലിയില്‍, നിങ്ങളുടെ ശത്രുക്കളായ സഹപ്രവര്‍ത്തകരെ കരുതിയിരിക്കുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കണം.

മീനം

മീനം

ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമല്ല. പഠനങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കുറവായിരിക്കും. ബിസിനസ്സില്‍ ഇന്ന് നേട്ടമുണ്ടാക്കാനാകും. പങ്കാളിത്തത്തില്‍ കുറച്ച് പ്രവൃത്തികള്‍ തീരുമാനിക്കാന്‍ ദിവസം നല്ലതാണ്. മറുവശത്ത്, ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചില സമ്മര്‍ദ്ദങ്ങള്‍ സാധ്യമാണ്. ദാമ്പത്യജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വഴക്കിട്ടേക്കാം. നിങ്ങള്‍ സ്വയം ശാന്തത പാലിക്കുന്നതാണ് നല്ലത്. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്രമായിരിക്കും. സമ്പാദ്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

English summary

Daily Horoscope For 15th October 2020

Read your daily horoscope for 15th October 2020 in Malayalam.
Story first published: Wednesday, October 14, 2020, 15:13 [IST]
X
Desktop Bottom Promotion