Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
ഓരോ ദിവസത്തേയും രാശിഫലം വ്യത്യസ്തമാണ്. ഇന്നത്തെ ഫലം എങ്ങനെയെന്ന് നമുക്ക് പലപ്പോഴും അറിയാൻ സാധിക്കുന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം നേട്ടങ്ങൾ നൽകുന്ന ഒരു ദിവസമാണോ കോട്ടങ്ങൾ നൽകുന്ന ദിവസമാണോ എന്നെല്ലാം അറിയുന്നതിന് വേണ്ടി വായിക്കൂ.
ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം. അത് ഏതൊക്കെ രാശിക്കാർക്കാണ് മാറ്റങ്ങൾ വരുത്തുന്നത് എന്ന് നമുക്ക് നോക്കാ. കൂടുതൽ അറിയാൻ വായിക്കൂ

മേടം രാശി
നിങ്ങൾ ഒറ്റക്ക് ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ വളരെയധികം പ്രധാനപ്പെട്ട ദിവസമാണ്. കാരണം ഇന്ന് വിവാഹത്തിന് എന്തെങ്കിലും തീരുമാന ആകുന്ന ഒരു ദിവസമാണ്. ഒരിക്കലും മാതാപിതാക്കളുമായി അനാവശ്യ വാഗ്വാദങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുത്. ഇത് നിങ്ങളുടെ സമാധാനം കെടുത്തുന്ന ദിവസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. സംതൃപ്തമായിരിക്കും ഇവരുടെ ജീവിതം. എങ്കിലും അൽപം ശ്രദ്ധിക്കണം. നിങ്ങളുടെ പല വിധത്തിലുള്ള കാര്യങ്ങളിലും അൽപം ശ്രദ്ധിച്ചാൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവാം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്ന് പണമിടപാടുകളിൽ അൽപം ശ്രദ്ധ വേണം. ദാരിദ്ര്യത്തിലേക്ക് എത്തുന്നവരാണ് ഇടവം രാശിക്കാർ. കുടുംബത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും. കുടുംബത്തില്‍ സ്വസ്ഥമായ അന്തരീക്ഷം ഉണ്ടാവുന്നുണ്ട്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അല്‍പം ശ്രദ്ധ വേണം. കാരണം ഇത് നഷ്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
കുടുംബത്തോടൊപ്പം യാത്ര നടത്തുന്നതിന് സാധിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട കാര്യങ്ങൾ വാങ്ങിക്കുന്നതിന് സാധിക്കുന്നുണ്ട്. ജോലിയിൽ മികച്ച പ്രയത്നം കാഴ്ച വെച്ചാൽ അതിന് ഫലം ഉണ്ടാവുന്നുണ്ട്, നിങ്ങളുടെ വാക്കുകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. മറ്റുള്ളവരിൽ നിന്ന് അനുകൂല ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി
ഇന്ന് ആത്മീയ കാര്യങ്ങൾക്ക് പൊതുവേ നല്ല ദിവസമാണ്. പുതിയ ബിസിനസ് പോലുള്ള കാര്യങ്ങൾക്ക് ഏറ്റവും അധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. സമാന്തരമായി ജീവിതച്ചിലവ് വളരെയധികം ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. വാഹനം ഉപയോഗിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. ആരോഗ്യത്തിൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. സഹായങ്ങൾ അൽപം ശ്രദ്ധിക്കണം. മംഗള കർമ്മങ്ങൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിനുള്ള സാധ്യതയും നിങ്ങൾക്ക് ഇന്നത്തെ ദിവസം ഉണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഒരിക്കലും പ്രതിസന്ധികൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ദിവസമായിരിക്കരുത്.

കന്നി രാശി
ഇന്നത്തെ ദിവസം അപ്രതീക്ഷിത സന്തോഷം നല്‍കുന്ന ഒരു ദിവസമാണ്. ബന്ധുക്കളുമായി അപ്രതീക്ഷിത ചിലവ് ഉണ്ടാക്കുന്ന ഒന്നാണ് ഇന്നത്തെ ദിവസം. ആരോഗ്യം മെച്ചപ്പെടുന്ന ദിവസമാണ് ഇന്നത്തേത്. കുറച്ച് കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങൾ വാഹനം ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം.

തുലാം രാശി
ഇന്ന് അമിത ദേഷ്യം നിങ്ങൾക്ക് തന്നെ പാരയാവുന്ന ഒരു ദിവസമായിരിക്കും ഇന്ന്. അനാവശ്യമായി പണം ചിലവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിൽ സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക് ലാഭം കൊണ്ട് വരുന്ന ദിവസമായിരിക്കുന്നുണ്ട്. വിദേശ യാത്ര നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യ നില മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം പുതിയ ജോലിക്ക് കയറുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം വൈകുന്നേരം ചിലവിടുന്നതിന് ശ്രദ്ധിക്കണം. ഗവണ്‍മെന്‍റ് കാര്യങ്ങൾക്ക് അൽപം ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നുണ്ട്. വിവിധ മേഖലകളിൽ നിന്ന് സഹായം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തികം അൽപം പ്രശ്നത്തിൽ ആവുന്നുണ്ട്.

ധനു രാശി
അനാവശ്യമായിട്ടുള്ള ചിന്തകൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിയമപരമായ പ്രശ്നങ്ങള്‍ ചെറിയ രീതിയിൽ ഉണ്ടാവുന്നുണ്ട്. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. പങ്കാളിയുടെ സാമിപ്യം നിങ്ങളെ അസ്വസ്ഥതരാക്കുന്നുണ്ട്. ധനു രാശിക്കാർക്ക് ദാരിദ്ര്യം ഉണ്ടാവുന്നതിന് കണക്കുണ്ടാവില്ല. കുടുംബത്തിൽ അനുകൂല സാഹചര്യം ഉണ്ടാവുന്നുണ്ട്.

മകരം രാശി
ഇന്ന് വിഭവ സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷം അൽപം വെല്ലുവിളിയുയർത്തുന്നതായി മാറുന്നുണ്ട്. ഉദ്യോഗത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിൽ നിന്ന് പല വിധത്തിലുള്ള സഹായങ്ങൾ ഉണ്ടാവുന്നുണ്ട്. നിങ്ങൾക്ക് തൊഴിൽ മേഖല അൽപം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ ധനം വന്ന് ചേരുന്നുണ്ട്. വ്യവസായികൾക്ക് മികച്ച ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കുന്നുണ്ട്. പങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസമാണ്. യാത്രക്കുള്ള സാധ്യതയുണ്ട്. കടം കൊടുത്തത് തിരിച്ച് കിട്ടുന്നുണ്ട്.

മീനം രാശി
നിങ്ങൾക്ക് പല വിധത്തിൽ മറ്റുള്ളവരിൽ നിന്ന് അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. മികച്ച സഹകരണം സഹപ്രവർത്തകരില്‍ നിന്ന് ഉണ്ടാവാന്നുണ്ട്. അപ്രതീക്ഷിത മേഖലകളിൽ പലപ്പോഴും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കണം.



Click it and Unblock the Notifications