For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷമാശീലം ഈ നാളുകാര്‍ക്ക് ഗുണം ചെയ്യും

|

ഇന്നത്തെ ദിവസത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കുന്ന പോലെ തന്നെ ചില കഷ്ടതകളിലൂടെ സഞ്ചരിക്കേണ്ട രാശിക്കാരുമുണ്ട്. കര്‍ക്കിടകം രാശിക്കാര്‍ക്ക് പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കും. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന സ്ഥാനം നേടാനകും തുടങ്ങി നല്ല നേട്ടങ്ങള്‍ ഇന്ന് കൈവരും. എന്നാല്‍ കഷ്ടതകളില്‍ തളരാതെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കേണ്ട ചില രാശിക്കാരും ഇന്നുണ്ട്. കൂടുതല്‍ അറിയാന്‍ രാശിഫലം വായിക്കൂ.

Most read: Vishu Rashi Phalam: 12 രാശിക്കാരുടെയും വിഷുഫലംMost read: Vishu Rashi Phalam: 12 രാശിക്കാരുടെയും വിഷുഫലം

മേടം

മേടം

ഇന്ന് നിങ്ങള്‍ വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. ദമ്പതികള്‍ക്കിടയിലും ബന്ധം ശക്തമായി തുടരും. നിങ്ങളുടെ പങ്കാളിയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും ഒപ്പം അവരുടെ പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധവും മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് പതിവിലും മികച്ചതായിരിക്കും. സാമ്പത്തികം നല്ല നിലയിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണ്.

ഇടവം

ഇടവം

ഉയര്‍ന്ന ജോലി സമ്മര്‍ദ്ദം നിങ്ങളെ അലട്ടും. മേലുദ്യോഗസ്ഥരുമായി അസ്വസ്ഥരാകാം. നിങ്ങളുടെ സംസാരം ഇന്ന് സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് നിരാശ തോന്നും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം, പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായ ദിവസമല്ല.

മിഥുനം

മിഥുനം

നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ജോലി ചെയ്യും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, ചില സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കണം. അല്പം അശ്രദ്ധ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാം. നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നെങ്കില്‍ ഇന്ന് കാര്യങ്ങളുമായി മുന്നോട്ട് പോകാം. വിവാഹിതര്‍ക്ക് പങ്കാളിയുമായി ചെറിയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ പരസ്പര ധാരണ മെച്ചപ്പെട്ടതിനാല്‍, എല്ലാം ശരിയാകും. ഇന്ന് സാമ്പത്തികമായി നല്ല ഫലങ്ങള്‍ ലഭിക്കും.

Most read:മിഥുനം രാശി: ഈ വര്‍ഷം നിങ്ങളുടെ പാത ഇങ്ങനെMost read:മിഥുനം രാശി: ഈ വര്‍ഷം നിങ്ങളുടെ പാത ഇങ്ങനെ

കര്‍ക്കിടകം

കര്‍ക്കിടകം

പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന സ്ഥാനം നേടാനും ശമ്പള വര്‍ദ്ധനവും സാധ്യമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള വിയോജിപ്പ് അവസാനിച്ച് നല്ല ബന്ധത്തില്‍ തുടരും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. നിങ്ങള്‍ ആരോഗ്യത്തോടെ തുടരാന്‍ ഇന്ന് നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്താം.

ചിങ്ങം

ചിങ്ങം

കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു രസകരമായ ദിവസമായിരിക്കും. നിങ്ങളുടെ ഇണയുമായുള്ള സ്‌നേഹം വളരും. പ്രണയ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ സാധ്യമാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ല മാറ്റം സാധ്യമാണ്. ജോലി, ബിസിനസ്സ് എന്നിവയില്‍ ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും മികച്ചത് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കന്നി

കന്നി

ജോലിയില്‍ ഇന്ന് ആശ്വാസം ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ഇന്ന്, മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പിതാവിന്റെ സഹായത്തോടെ ഏത് പ്രശ്‌നവും പരിഹരിക്കാനാകും. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് അവസരമുണ്ടാകും. പ്രണയ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സമ്മര്‍ദ്ദപൂരിതമായിരിക്കും. വിവാഹിതര്‍ക്ക് ഇന്ന് ശാന്തമായിരിക്കും. ആരോഗ്യം നന്നാവാന്‍ നിങ്ങളുടെ ദിനചര്യയെ ക്രമീകരിക്കുന്നത് നന്നായിരിക്കും.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

തുലാം

തുലാം

ബിസിനസ്സിനെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകും. നിങ്ങളുടെ ജോലി മന്ദഗതിയിലാകും, അതിനാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് സഹായകരമായ തീരുമാനം മറ്റുള്ളവരുടെ ഉപദേശത്തോടെ എടുക്കാം. അധ്വാനിക്കുന്ന ആളുകള്‍ കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി തങ്ങളുടെ ജോലി തുടരും. പണത്തിന്റെ സ്ഥാനം ശക്തമായി തുടരും. ഇന്ന് ചില ദരിദ്രരായ ആളുകളെ സഹായിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് മാനസികമായും ശാരീരികമായും ദുര്‍ബലമാകും.

വൃശ്ചികം

വൃശ്ചികം

ബിസിനസ്സുകാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സിലെ വേഗത നിങ്ങള്‍ കാണും. ജോലിക്കാര്‍ ഈ സമയത്ത് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ മേലുദ്യോഗസ്ഥരുമായി സംസാരിക്കുക. തിടുക്കത്തില്‍ നെഗറ്റീവ് തീരുമാനങ്ങള്‍ എടുക്കരുത്. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായി ചില വിള്ളലുണ്ടാവും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ഇന്ന് വീട്ടില്‍ ചെറിയ തര്‍ക്കമുണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി സ്വരച്ചേര്‍ച്ചയുണ്ടാകും. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. അമിതമായി ചെലവഴിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കും.

Most read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതംMost read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

ധനു

ധനു

കുടുംബജീവിതത്തിലെ അവസ്ഥ പ്രതികൂലമായിരിക്കും. ഇന്ന്, നിങ്ങളുടെ മാനസികാവസ്ഥ വളരെ മോശമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംസാരം നിയയന്ത്രിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധങ്ങളില്‍ കയ്പ്പ് വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും ഊഷ്മളതയും അനുഭവപ്പെടും. ഉദര പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇന്ന് പഴകിയ ഭക്ഷണം ഒഴിവാക്കണം. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് ഏത് സാമ്പത്തിക ശ്രമവും വിജയിക്കും. ജോലിക്കാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും.

മകരം

മകരം

ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് നിങ്ങളുടെ സ്‌നേഹം കൂടുതല്‍ ആഴത്തിലാകും. ഇന്ന്, ജോലിയുടെ സമ്മര്‍ദ്ദം വിട്ടൊഴിയും, മാനസികമായി നല്ല അനുഭവം ലഭിക്കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ബിസിനസുകാര്‍ക്കും ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗാര്‍ഹിക ചെലവുകള്‍ അല്പം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ സ്വയം എടുക്കുകയാണെങ്കില്‍ നന്നായിരിക്കും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

കുംഭം

കുംഭം

ഇന്ന് ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയോടൊപ്പം ഇന്ന് മനോഹരമായ ഒരു ദിവസം ആസ്വദിക്കും. പ്രണയിതാക്കള്‍ക്കും നല്ല നേട്ടങ്ങള്‍ ലഭികക്കും. ജോലിപരമായും ദിവസം നന്നായിരിക്കും.

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം കൂടും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദിവസം ചില വെല്ലുവിളികള്‍ കൊണ്ടുവരും. ജോലി സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുക.

English summary

Daily Horoscope For 15th April 2020

Read your daily horoscope for 15th April 2020 in Malayalam.
Story first published: Tuesday, April 14, 2020, 20:42 [IST]
X
Desktop Bottom Promotion