ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാര്‍ക്ക്

ഇന്നത്തെ ദിവസം നിങ്ങളില്‍ സമ്മിശ്രമായ ഫലങ്ങള്‍ കാണുന്നു. കഴിഞ്ഞ ദിവസത്തില്‍ നിന്നു വിപരീതമായി മിക്കവര്‍ക്കും നല്ല ഫലങ്ങള്‍ മാറിനില്‍ക്കുന്നു. ചിലരില്‍ മാത്രം നല്ല ഫലങ്ങള്‍ ഒതുങ്ങി നില്‍ക്കാതെ എല്ലാ രാശിക്കാരിലുമായി വീതിച്ചു പോകുന്നു. ചില രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികമായി ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി

മേടം രാശി

ജോലിസ്ഥലത്ത് ഇന്ന് കാര്യങ്ങള്‍ നന്നായിരിക്കും. എല്ലാ ജോലികളും നന്നായി കൈകാര്യം ചെയ്യാനാകും. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ചില ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കിയേക്കാവുന്ന ജോലികള്‍ ഏല്‍പിക്കുന്നതായിരിക്കും. ദാമ്പത്യ ജീവിതം നന്നായിരിക്കും. പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കും. നിങ്ങള്‍ക്കിന്ന് ഏതെങ്കിലും സാമൂഹിക പരിപാടിയിലും പങ്കെടുക്കാം. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഇടവം രാശി

ഇടവം രാശി

ദാമ്പത്യ ജീവിതത്തില്‍ ചെറിയ ബുദ്ധിമുട്ടുണ്ടാവും. പങ്കാളിയുടെ മാനസികാവസ്ഥ നന്നായിരിക്കില്ല. ഗാര്‍ഹിക വഴക്കുകളും ബുദ്ധിമുട്ടുകളും കാരണം ഇന്ന് നിങ്ങള്‍ക്ക് മാനസിക ബലഹീനതയും സമ്മര്‍ദ്ദവും അനുഭവപ്പെടും. ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഇന്നൊരു ഉറ്റ ചങ്ങാതിയുടെ സഹായത്തോടെ നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാകും. പ്രണയിതാക്കള്‍ക്ക് ഇന്ന് അല്‍പം ആശങ്കകളുണ്ടാവും. സാമ്പത്തികമായി ചില മെച്ചങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഭാഗ്യമുണ്ടാകും. ഒരു ഉറ്റ ചങ്ങാതിയുടെ സഹായത്തോടെ ഒരു വലിയ സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ എടുക്കുക. നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റില്‍ ഇറങ്ങുകയാണെങ്കില്‍ നിങ്ങളുടെ പിതാവിന്റെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ഇന്ന് ആരോഗ്യം നന്നായിരിക്കും. ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസമായി നിങ്ങളുടെ ജോലികളില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയായിരുന്നു. ഇന്ന് നിങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലിയും ഇന്നുതന്നെ പൂര്‍ത്തിയാകും. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വീട് വയ്ക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.

ചിങ്ങം രാശി

ചിങ്ങം രാശി

സാമ്പത്തികമായി ഇന്ന് ചില നേട്ടങ്ങളുണ്ടാകും. ധാരാളം പണം സമ്പാദിക്കാന്‍ കഴിയും. ചില ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളോട് പ്രണയാഭ്യര്‍ത്ഥന നടത്താനാകും. ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനം മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തും. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. വീടിന്റെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. മാതാപിതാക്കള്‍ ഇന്ന് ദേഷ്യപ്പെടും. അമിത സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി രാശി

കന്നി രാശി

ഇന്ന് സൗമ്യതയോടെ പെരുമാറുക. ഓഫീസിലെ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരോടും ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ വിലമതിക്കുന്നത് അനുഭവപ്പെടും. സാമ്പത്തികമായി ദിവസം നല്ലതാണ്. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിയും. ആരോഗ്യം ഇന്ന് നന്നായിരിക്കും.

തുലാം രാശി

തുലാം രാശി

പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചില തടസങ്ങള്‍ കാരണം നിങ്ങള്‍ക്ക് ഇന്ന് കണ്ടുമുട്ടാനാവില്ല. സാമ്പത്തികമായി ദിവസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ സ്ഥലം വാങ്ങാനോ നിക്ഷേപിക്കാനോ താല്‍പ്പര്യമുണ്ടെങ്കില്‍ തടസങ്ങള്‍ മാറിക്കിട്ടും. കുടുംബജീവിതം സാധാരണമായിരിക്കും. വളരെക്കാലത്തിനുശേഷം ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് നിങ്ങള്‍ക്ക് ജോലിത്തിരക്കുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കില്ല. ഇന്ന് വീട്ടില്‍ തര്‍ക്കവിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഓഫീസിലെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ നല്‍കുക. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുക. നിങ്ങളെ തളര്‍ത്താന്‍ വരുന്ന സഹപ്രവര്‍ത്തകരോട് നിങ്ങള്‍ വിവേകത്തോടെയും ബുദ്ധിപരമായും ഇടപെടണം. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതല്ല.

ധനു രാശി

ധനു രാശി

ജോലിസ്ഥലത്ത് ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് എതിരായിരിക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് കോപപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ സ്വയം ശാന്തത പാലിക്കുക. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുക. ബിസിനസ്സുകാര്‍ ഇന്ന് അല്‍പം ശ്രദ്ധിക്കുക. മികച്ച നേട്ടങ്ങള്‍ക്കായി നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ എതിരാളികളുമായി ജാഗ്രത പാലിക്കുക. സാമ്പത്തികമായും ദിവസം അല്‍പം ശ്രദ്ധിക്കുക. പണം ശരിയായ സ്ഥലത്ത് നിക്ഷേപിക്കുകയാണെങ്കില്‍ ഉടന്‍ ശരിയായ ഫലം ലഭിക്കും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

ഇന്ന് മനസ്സ് വളരെ അസ്വസ്ഥമായിരിക്കും. കുട്ടികളുമായി കൂടുതല്‍ കര്‍ശനമായി ഇടപെടരുത്. അവരെ സ്‌നേഹത്തോടെ നയിക്കുക. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളുടെ ജോലിയെ മോശമായി ബാധിക്കും. ഇന്ന് ഓഫീസിലെ ജോലികള്‍ നിങ്ങള്‍ക്ക് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിങ്ങളുടെ മേലുദ്യോഗസ്ഥരെ പിണക്കാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക. പ്രണയജീവിതം നന്നായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ ഇന്ന് കഠിനാധ്വാനം ചെയ്യും.

കുംഭം രാശി

കുംഭം രാശി

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പങ്കാളിയുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥനാക്കും. ജോലിപരമായി ഇന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് ക്ഷീണം തോന്നും. കഠിനാധ്വാനത്തിനുശേഷവും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇന്ന് വളരെ നിരാശരാകും. അത്തരമൊരു സാഹചര്യത്തില്‍ സ്വന്തം തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ നഷ്ടമുണ്ടായേക്കാം. ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നല്ലതല്ല. പണത്തിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ആര്‍ക്കും കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്. വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ജോലിസ്ഥലത്ത് സമയം അനുകൂലമാണ്. നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം നേടും. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിച്ചേക്കാം. ഇന്ന് നിങ്ങളുടെ പങ്കാളിക്കായി അല്‍പം സമയം ചെലവഴിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

Story first published: Saturday, February 15, 2020, 6:00 [IST]
X
Desktop Bottom Promotion