For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് നേട്ടം

|

ഗണപതി, ദുര്‍ഗ, കാളിദേവി, ഹനുമാന്‍ എന്നിവര്‍ക്കായി ചൊവ്വാഴ്ച ദിവസം സമര്‍പ്പിച്ചിരിക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവാസസം അനുഷ്ഠിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മകന്‍ ജനിക്കാന്‍, കുടുംബത്തിലെ സന്തോഷം എന്നിവയാണ് മറ്റ് നേട്ടങ്ങള്‍. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: അല്‍പം അത്യാഗ്രഹികളാണ് ഈ രാശിക്കാര്‍

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. നിങ്ങളുടെ മോശം ആരോഗ്യം കാരണം ഇന്ന് നിങ്ങള്‍ വിഷമത്തിലായേക്കാം. നിലവിലെ ജോലി ഉപേക്ഷിച്ച് ഒരു പുതിയ ജോലി കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ബിസിനസ്സുകാര്‍ക്ക് അല്‍പം കഠിനാധ്വാനത്തിലൂടെ ലാഭം നേടാന്‍ കഴിയും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ഈ സമയം നിങ്ങളുടെ കുടുംബത്തിന് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്.

ഇടവം

ഇടവം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ജോലിക്കാര്‍ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തികം സമ്മര്‍ദ്ദം തീര്‍ത്തേക്കാം. പണത്തെചൊല്ലി ഇന്ന് നിങ്ങളുടെ പിതാവിനോട് തര്‍ക്കമുണ്ടാകാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ഇന്ന് അല്‍പം ശ്രദ്ധിക്കുക.

Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

മിഥുനം

മിഥുനം

ജോലിയില്‍ ഇന്ന് നിങ്ങളുടെ പരമാവധി നല്‍കാന്‍ ശ്രമിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു നല്ല ബിസിനസ്സ് ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, പ്രത്യേകിച്ച് നിങ്ങള്‍ തണുത്ത ഭക്ഷണം ഒഴിവാക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

സാമ്പത്തിക കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. ഇന്ന് നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. വ്യാപാരവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സുഗമമായി നടക്കും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും.

ചിങ്ങം

ചിങ്ങം

ജോലിക്കാര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. മറുവശത്ത്, ഇന്ന് വ്യാപാരികള്‍ക്ക് ആശ്വാസമാകും. കുറച്ച് ദിവസമായി നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തും. ആരോഗ്യം സാധാരണമായിരിക്കും.

കന്നി

കന്നി

നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകുമെന്നതിനാല്‍ വളരെയധികം വിഷമിക്കേണ്ടതില്ല. ബിസിനസ്സുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ നല്ലൊരു അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ കുടുങ്ങിയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ഇന്ന് പിതാവില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ സാധ്യമാണ്.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

തുലാം

തുലാം

ജോലിയില്‍ നിങ്ങള്‍ ധാരണ കാണിക്കേണ്ടതുണ്ട്. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സിലേക്ക് വരാന്‍ അനുവദിക്കരുത്. വ്യക്തിജീവിതത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ നിങ്ങളെ വേട്ടയാടും. ഈ സമയത്ത് അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികം നന്നായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ദിവസം നല്ലതാണ്. ഇന്ന് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും.

വൃശ്ചികം

വൃശ്ചികം

ജോലിക്കാര്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്കും ലാഭം സാധ്യമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങള്‍ക്ക് കൂടുതല്‍ ജോലി സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കും. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. ഇന്ന് സഹോദരങ്ങളുമായി ഐക്യത്തില്‍ തുടരും. സാമ്പത്തികം തൃപ്തികരമായിരിക്കും.

Most read: നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

ധനു

ധനു

ഇന്ന് വീട്ടിലെ പിരിമുറുക്കങ്ങള്‍ നീക്കാന്‍ ശ്രമിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങളില്‍ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയെക്കുറിച്ച് നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല, ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ വലിയൊരു അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം

മകരം

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ പെരുമാറ്റം മികച്ച രീതിയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ അവഗണിക്കാതിരിക്കുക. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാണ് നല്ലത്. ഇന്ന്, വാഹനം ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Most read: സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

കുംഭം

കുംഭം

നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തിപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

മീനം

മീനം

നിങ്ങളുടെ എതിരാളികളെ ഇന്ന് കരുതിയിരിക്കുക. വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലിക്കാര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ക്ഷമ നിലനിര്‍ത്തണം. വ്യാപാരികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ ദിവസമായിരിക്കും. ആരോഗ്യസംബന്ധമായി ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

English summary

Daily Horoscope For 14th July 2020

Read your daily horoscope for 14th July 2020 in Malayalam.
Story first published: Tuesday, July 14, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X