For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ്സില്‍ ശോഭിക്കുന്നത് ഈ രാശിക്കാര്‍

|

പലര്‍ക്കും ഇന്ന് മികച്ച നേട്ടങ്ങള്‍ രാശിചക്രം കൊണ്ടുവരുന്നു. ചിലര്‍ക്ക് അപ്രതീക്ഷിത നേട്ടം ഇന്നത്തെ ദിവസം നല്‍കുന്നു. അവരെയിന്ന് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ ദിവസവും ഒരുപോലെയാവില്ല എന്നു മനസ്സിലാക്കുക. നാളെ രാശിചക്രത്തിലെ മാറ്റങ്ങള്‍ നല്ലതായി കാണാനാകും. ഇന്ന് കഷ്ടതയനുഭവിക്കുന്നവര്‍ നിരാശരാവരുത്. നിങ്ങളുടെ ഇന്ന് എന്താണു നല്‍കുന്നതെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

മേടം രാശി

മേടം രാശി

നിങ്ങളുടെ മനസ്സ് ശാന്തമാക്കിയിരിക്കുക. ശത്രുക്കളെ സൂക്ഷിക്കുക. വഴക്കുകളില്‍ നിന്ന് അകന്നു നില്‍ക്കുക. നിങ്ങളുടെ പുതിയ പ്രോജക്റ്റിനായി അക്ഷമമായി കാത്തിരിക്കുകയാണെങ്കില്‍ നിരാശപ്പെടേണ്ട, ഫലം ലഭിക്കും. പണത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭ്യമായേക്കില്ല. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. വൈകുന്നേരം, വീട്ടില്‍ അതിഥികള്‍ വരാം.

ഇടവം രാശി

ഇടവം രാശി

ഇന്ന് പലതരം ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരാം. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. സാമ്പത്തിക തടസങ്ങള്‍ ഇന്ന് മറികടക്കാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഉടന്‍ ഒരു വലിയ വിജയം നേടാം. വ്യാപാരികള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. യോഗയും ധ്യാനവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മിഥുനം രാശി

മിഥുനം രാശി

പണത്തെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാകും. എന്നാല്‍ സാമ്പത്തികം ശക്തിപ്പെടുത്തുന്നതിന് ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. ഉയര്‍ന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ തളര്‍ത്തും. ജോലിസ്ഥലത്ത് ദിവസം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ജോലിഭാരം വര്‍ധിക്കും. ബിസിനസ്സില്‍ കൂടുതല്‍ നേട്ടം നേടാനാവില്ല. ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജോലിയുടെ കാര്യത്തില്‍ ദിവസം നല്ലതാണ്. ബിസിനസ്സില്‍ ഒരു പുതിയ പ്രോജക്റ്റില്‍ ജോലി ആരംഭിക്കാന്‍ കഴിയും. പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഓഫീസ് ജോലിക്കാര്‍ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്യും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. അടുപ്പക്കാരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം ഇന്ന് നല്ലതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. നിങ്ങളുടെ മനസ്സ് ശാന്തമാക്കുക. പണത്തിന്റെ കാര്യത്തില്‍, കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. പങ്കാളിത്തത്തില്‍ ബിസിനസ് നടത്തു. ഇന്ന് അധിക പണം സമ്പാദിക്കാന്‍ എന്തെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍, ഉടനടി തീരുമാനമെടുക്കരുത്. ഇന്ന് നിങ്ങള്‍ ജോലിയില്‍ തിരക്കിലായിരിക്കും. ഓഫീസിലെ ഒരു ജോലി പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കേണ്ടിവരാം. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിടും. നിഷ്പക്ഷമായി തീരുമാനങ്ങള്‍ എടുക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

കന്നി രാശി

കന്നി രാശി

വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയം നേടാന്‍ കഴിയും. സമ്മര്‍ദ്ദം വിട്ടൊഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം വളരെ പ്രധാനമാണ്. ഇന്ന് നിങ്ങളുടെ കരിയറിന് പുതിയ ദിശ കൈവരും. ഉയര്‍ന്ന സ്ഥാനം നേടാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടാം. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. പരിചയസമ്പന്നനായ ഒരാളില്‍ നിന്ന് പ്രധാന ഉപദേശങ്ങള്‍ നേടാനാകും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകും. ആരോഗ്യം നല്ലതായിരിക്കും.

തുലാം രാശി

തുലാം രാശി

ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. ഓഫീസിലെ നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലി പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥര്‍ സന്തുഷ്ടനാകും. കുടുംബത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാവും. വീട്ടിലെ അംഗങ്ങള്‍ നിങ്ങള്‍ക്ക് എതിരായിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ബിസ്സിനസ്സുകാരുടെ സര്‍ഗ്ഗാത്മകത നിങ്ങളെ വിജയിപ്പിക്കാന്‍ സഹായിക്കും. സാമ്പത്തികം ഇന്ന് നന്നായിരിക്കും. വേണ്ടപ്പെട്ടവരെ സഹായിക്കാനാവും. നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല അവസരം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക രഹസ്യങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. ദാമ്പത്യ ജീവിതം സന്തുഷ്ടമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും.

ധനു രാശി

ധനു രാശി

ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഓഫീസില്‍ അര്‍പ്പണബോധവും ഉത്സാഹവും പ്രകടിപ്പിക്കുക, നല്ല ഫലങ്ങള്‍ നേടാം. തെറ്റായ സമയത്ത് തെറ്റായ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ബിസ്സിനസ്സുകാര്‍ പ്രധാന ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. പ്രണയ ജീവിതത്തില്‍ ചില അസ്വസ്ഥതകളുണ്ടാവാം.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

മകരം രാശി

മകരം രാശി

ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ജോലിസ്ഥലത്ത് ദിവസം നല്ലതല്ല. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്തുക. കുടുംബജീവിതം സാധാരണമായിരിക്കും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. സമ്മര്‍ദ്ദം നിങ്ങളുടെ മാനസിക സമാധാനം നഷ്ടപ്പെടുത്തും.

കുംഭം രാശി

കുംഭം രാശി

പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ദ്ധിച്ചേക്കാം. പഴയ കടങ്ങള്‍ അലട്ടും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കണം. നിങ്ങളുടെ പെരുമാറ്റം അല്പം ശ്രദ്ദിക്കുക. ജോലിസ്ഥലത്ത് ദിവസം മികച്ചതായിരിക്കും. ഓഫീസില്‍, കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് പ്രശംസ നേടിത്തരും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. കുട്ടികളുമായി ബന്ധപ്പെട്ട ചില മികച്ച വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഭാഗ്യമുണ്ടാകും, പണം സമ്പാദിക്കാനുള്ള ഒരു വലിയ അവസരം ലഭിക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ഇന്ന് മികച്ചതായിരിക്കും. ചങ്ങാതിമാരെ കണ്ടുമുട്ടാനാകും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

English summary

Daily Horoscope For 13th March 2020

Read your daily horoscope for 13th March 2020 in Malayalam.
Story first published: Friday, March 13, 2020, 9:25 [IST]
X
Desktop Bottom Promotion