For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം; ഈ ദിനം നേട്ടം ഇവര്‍ക്ക്

|

ശിവനെ ആരാധിക്കുന്ന പുണ്യദിനം തിങ്കളാഴ്ചയായി കണക്കാക്കപ്പെടുന്നു. ഒരാള്‍ തിങ്കളാഴ്ചകളില്‍ ശിവനെ ഭക്തിപൂര്‍വ്വം ആരാധിച്ചാല്‍ അവന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റപ്പെടുമെന്നു വിശ്വസിക്കപ്പെടുന്നു. ഇത് നല്ല ഭാഗ്യം മാത്രമല്ല, ഒരാള്‍ക്ക് ആവശ്യമുള്ള ജീവിത പങ്കാളിയെയും തൊഴിലും നേടാനും സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

Most read: അല്‍പം അത്യാഗ്രഹികളാണ് ഈ രാശിക്കാര്‍Most read: അല്‍പം അത്യാഗ്രഹികളാണ് ഈ രാശിക്കാര്‍

മേടം

മേടം

നിങ്ങള്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇന്ന് അശ്രദ്ധരാകാതിരിക്കുക. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് പ്രയോജനകരമാകും. നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഇന്ന് ഏത് വലിയ സാമ്പത്തിക ഇടപാടും നടത്താം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും.

ഇടവം

ഇടവം

ഇന്നത്തെ ഏതെങ്കിലും യാത്ര ചില കാരണങ്ങളാല്‍ അവസാന നിമിഷം മാറ്റിവച്ചേക്കാം. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പഴയ കടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാം. വീടിന്റെ അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കാത്തതില്‍ ബിസിനസ്സുകാര്‍ അല്‍പം നിരാശരായേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ക്ഷീണം ഇന്ന് വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമാണ്.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

മിഥുനം

മിഥുനം

പണത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു ശക്തമായ സാധ്യതയുണ്ട്. വായ്പ നല്‍കുന്നത് ഒഴിവാക്കുക. കുടുംബ ഉത്തരവാദിത്തങ്ങള്‍ കുറച്ചുകൂടി വര്‍ദ്ധിച്ചേക്കാം. ജോലിക്കാര്‍ക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും, ഒപ്പം പോസിറ്റീവ് എനര്‍ജിയും നിറയും. ഇന്ന് ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ സന്തോഷം കാണും. വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മധുരമായിക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് ഒഴിവാക്കാനാകും.

ചിങ്ങം

ചിങ്ങം

വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇന്നത്തെ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. ഇന്ന് നിങ്ങളുടെ ജോലിയില്‍ ശരിയായ ശ്രദ്ധ ചെലുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ഇന്ന് വലിയ ചിലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ചില അകല്‍ച്ചകള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും വൈകുന്നേരത്തോടെ എല്ലാം സാധാരണമായിരിക്കും. ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

കന്നി

കന്നി

ഇന്ന് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ബന്ധത്തിലെ വിള്ളലുകള്‍ നീക്കാന്‍ പരമാവധി ശ്രമിക്കും. ഇന്ന് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങളുടെ അടുത്തുള്ള ഒരാളില്‍ നിന്ന് പെട്ടെന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ഇന്ന് പ്രത്യേകമായി ചില ആളുകളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

തുലാം

തുലാം

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇന്ന് നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ഇന്ന് ആരെയെങ്കിലും സഹായിക്കാനായാല്‍ അവരെ നിരാശരാക്കാതിരിക്കുക. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ആരോഗ്യം സംബന്ധിച്ച് ചെറിയ പ്രശ്‌നങ്ങള്‍ നേരിടാം.

Most read:പ്രണയത്തില്‍ ഭാഗ്യമുള്ളവരാണ് ഈ രാശിക്കാര്‍Most read:പ്രണയത്തില്‍ ഭാഗ്യമുള്ളവരാണ് ഈ രാശിക്കാര്‍

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. സമയക്കുറവ് കാരണം നിങ്ങള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നേരിടാം. ഇന്ന് ബിസിനസ്സുകാര്‍ക്ക് പ്രയോജനകരമാകും. നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബജീവിതത്തില്‍ കുടുംബാംഗങ്ങളുമായി വഴക്കുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ഇണയുടെ ജീവിതത്തില്‍ ചില പുരോഗതി കാരണം നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വൈകുന്നേരം വീട്ടിലേക്ക് ഒരു അതിഥിയെ പ്രതീക്ഷിക്കാം.

ധനു

ധനു

ഇന്ന് നിങ്ങള്‍ ഭക്തിയില്‍ അല്‍പം താല്‍പര്യം കാണിക്കും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യവും ലഭിക്കും. ജോലിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന്റെ ഗുണം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ഇണയുടെ സ്വഭാവം കാരണം നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാം.

Most read:കര്‍ക്കിടക രാശി; വിശ്വസ്തരാണ് ഇക്കൂട്ടര്‍Most read:കര്‍ക്കിടക രാശി; വിശ്വസ്തരാണ് ഇക്കൂട്ടര്‍

മകരം

മകരം

മേലുദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കുക. ബിസിനസ്സുകാര്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. എങ്കിലും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ചില്ലറവ്യാപാരികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ വീടിന്റെ അന്തരീക്ഷം ശരിയായില്ലെങ്കില്‍, ഇന്ന് അവസ്ഥ മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമല്ല, അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടാകാം.

കുംഭം

കുംഭം

ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. എങ്കിലും, ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന് വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാMost read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. സാമൂഹികമായി സജീവമാകും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. വ്യാപാരികള്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനിടയുണ്ട്. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണ്ണമായിരിക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും.

English summary

Daily Horoscope For 13th July 2020

Read your daily horoscope for 13th July 2020 in Malayalam.
Story first published: Sunday, July 12, 2020, 9:13 [IST]
X
Desktop Bottom Promotion