ഇന്ന് ജോലിയില്‍ പ്രശസ്തി നേടുന്നവര്‍

ഇന്ന് മിക്കവരിലും നല്ല നേട്ടങ്ങള്‍ രാശിപരമായി കാണുന്നുണ്ട്. ബിസിനസ്സില്‍ വളര്‍ച്ച, പഠനത്തില്‍ വിജയം, കുടുംബത്തില്‍ സമാധാനം എന്നീ ഗുണങ്ങള്‍ മിക്ക രാശിക്കാരിലും എത്തുന്നു. അതേസമയം മറ്റുചിലര്‍ക്ക് ഇന്ന് മോശം സമയമാണ്. ഇവരില്‍ ധനനഷ്ടം, ബിസിനസില്‍ കഷ്ടത, ജോലിപരമായ സമ്മര്‍ദ്ധങ്ങള്‍ എന്നിവ വന്നുചേരും. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നല്ലതോ ചീത്തയോ എന്നറിയാന്‍ രാശിഫലം വായിക്കാം.

മേടം രാശി

മേടം രാശി

സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. ധനാഗമം ഉണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ അല്‍പം പൊരുത്തക്കേടുകള്‍ ഉണ്ടാവും. വഴക്കുകള്‍ നിയന്ത്രിക്കാന്‍ പരസ്പരം സംയമനം പാലിക്കുക. ജോലിസ്ഥലത്ത് ദിവസം നല്ലതാണ്. ബിസിനസ്സുകാര്‍ക്ക് പുരോഗതിയുണ്ടാവും. പങ്കാളിത്തത്തില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. ജോലിക്കാര്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

ഇടവം രാശി

ഇടവം രാശി

വീടിന്റെ സമാധാനം നിലനിര്‍ത്താന്‍ വാഗ്വാദങ്ങളില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ആവേശഭരിതരോ പ്രകോപിതനോ ആയി പിന്നീട് ഖേദിക്കേണ്ട അവസ്ഥയിലെത്തരുത്. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. എന്നാല്‍ ചെലവുകളും വര്‍ദ്ധിച്ചേക്കാം. ദമ്പതികളുടെ ജീവിതത്തില്‍ ചില കുഴപ്പങ്ങള്‍ സാധ്യമാണ്. ഇന്ന് നിങ്ങളുടെ പങ്കാളി ദേഷ്യപ്പെട്ടേക്കാം. ഇന്ന് നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകും, ഇത് ശാരീരിക ആരോഗ്യത്തെയും ബാധിക്കും.

മിഥുനം രാശി

മിഥുനം രാശി

ഓഫീസില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലി ഉത്സാഹത്തോടെയും സത്യസന്ധമായും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തെ മേലുദ്യോഗസ്ഥര്‍ പ്രകീര്‍ത്തിക്കും. ബിസിനസ്സുകാര്‍ക്ക് അടുത്തിടെ എടുത്ത ഏതെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനം ഇന്ന് വിജയിക്കും. ഉചിതമായ ഫലം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ട ദിവസമാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. നിങ്ങള്‍ക്ക് ഇന്ന് പങ്കാളിയോട് പ്രണയാഭ്യര്‍ത്ഥന നടത്താനാവും. ആരോഗ്യം തൃപ്തികരമായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വളരെ തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ജോലിഭാരത്താല്‍ ക്ഷീണം അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. കുറച്ച് ദിവസമായി നിങ്ങളുടെ കുടുംബവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ന് അവസാനിച്ചേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കുറച്ച് നല്ല സമയം ചെലവഴിക്കും. സാമ്പത്തികം സാധാരണമായിരിക്കും. വലിയ സാമ്പത്തിക തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. പ്രണയിതാക്കള്‍ അല്‍പം ശ്രദ്ധിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

പ്രണയജീവിതം ഇന്ന് പ്രധാനമാണ്. ഇന്ന് നിങ്ങളുടെ പഴയ സൗഹൃദത്തെ പ്രണയമാക്കി മാറ്റാം. വിവാഹിതര്‍ക്ക് ഇണയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമാകും. ഓഫീസ് അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നേടും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

കന്നി രാശി

കന്നി രാശി

ഇന്ന് നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി കാണും. ഉടന്‍ തന്നെ ഏതെങ്കിലും വിട്ടുമാറാത്ത വേദനയില്‍ നിന്ന് മുക്തി നേടും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭകരമായിരിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ നേട്ടം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകലും. മാനസികമായി ഉത്സാഹം അനുഭവപ്പെടും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹവും പിന്തുണയും ലഭിക്കും.

തുലാം രാശി

തുലാം രാശി

മാനസികമായി നിങ്ങള്‍ വളരെ അസ്വസ്ഥനാകും. പണവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാവും. പരിശ്രമങ്ങള്‍ വിജയം കാണാതാവും. നിരാശപ്പെടരുത്, താമസിയാതെ സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് ദിവസം നല്ലതല്ല. ജോലിഭാരം നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള വിഷമഘട്ടങ്ങളില്‍ നിങ്ങളുടെ അടുപ്പക്കാരുടെ സഹായം സ്വീകരിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രത്യേകമായിരിക്കും. നിങ്ങളുടെ കരിയര്‍ പ്രധാനമാണ്, അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്രമാണ്. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ പിതാവ് നിങ്ങളോട് ദേഷ്യപ്പെടും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ധനു രാശി

ധനു രാശി

ജോലിയില്‍ അശ്രദ്ധ പാടില്ല. കഠിനാധ്വാനം ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ദിവസം തിരക്ക് നിറഞ്ഞതായിരിക്കും. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വിവാഹിതര്‍ക്ക് നിങ്ങളുടെ ഇണയുമായുള്ള ബന്ധവും സ്‌നേഹവും നിലനില്‍ക്കും. കുട്ടികളില്‍ നിന്ന് സന്തോഷം വരും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കാനും പരീക്ഷയില്‍ മികച്ച വിജയം നേടാനും സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

ഗൃഹാന്തരീക്ഷം ഇന്ന് നന്നായിരിക്കില്ല. സഹോദരങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്കാകുലരാകും. പണത്തിന്റെ കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാം. പഴയ കടം നിങ്ങളെ അലട്ടും. സമ്പാദ്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തുക. ദാമ്പത്യ ജീവിതത്തില്‍ ചില പുരോഗതി ഉണ്ടാകും. പങ്കാളിയുടെ നല്ല പെരുമാറ്റം നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് ജോലിയില്‍ ശ്രദ്ധ ചെലുത്തും.

കുംഭം രാശി

കുംഭം രാശി

നിങ്ങള്‍ വളരെക്കാലമായി കാത്തിരുന്ന ഒരു അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കരിയറിന് ഒരു പുതിയ ദിശ നല്‍കും. സാമ്പത്തിക രംഗത്ത് നല്ല ദിവസമാണ്. സാമ്പത്തിക പദ്ധതികള്‍ വിജയം കാണും. വീട്ടില്‍ സമാധാന അന്തരീക്ഷമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. പങ്കാളിയുമായി വളരെ അടുപ്പത്തിലാകും. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

മീനം രാശി

മീനം രാശി

ഓഫീസിലെ സഹപ്രവര്‍ത്തകനുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കോപവും വാക്കുകളും നിയന്ത്രിക്കുക. സാമ്പത്തിക തീരുമാനങ്ങള്‍ സ്വയം എടുക്കുക. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇന്ന് വളരെ ശ്രദ്ധാലുവായിരിക്കണം. പണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങളുടെ ചെലവുകള്‍ വിമര്‍ശിക്കപ്പെടാം.

Story first published: Thursday, February 13, 2020, 6:00 [IST]
X
Desktop Bottom Promotion