Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ഭാഗ്യം കൂടെനില്‍ക്കുന്ന രാശിക്കാര്‍ ഇവരാണ്
ഓരോ ഗ്രഹവും ഓരോ രാശിയില്‍ നില്ക്കുമ്പോള് ഫലങ്ങള്‍ വ്യത്യസ്ഥമായിരിക്കും. ഈ സാഹചര്യത്തില്‍ രാശി ഫലത്തിലൂടെ ഉയര്‍ച്ചതാഴ്ചകള്‍ അറിയാന്‍ കഴിയും. അതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ ചെറുത്ത് വിജയം നേടാനും കഴിയും. സാമ്പത്തികമായി ഇന്ന് ചില രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. അവര്‍ ചില അബദ്ധങ്ങളില്‍ ചെന്നുചാടിയേക്കാം. അത്തരം രാശിക്കാര്‍ ആരൊക്കെയെന്നും ഒപ്പം മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെയെന്നും നോക്കാം.

മേടം രാശി
നിങ്ങള്‍ ഇന്ന് ഓഫീസില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കും. മേലധികാരികള്‍ ഏല്പിക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കുക. സാമ്പത്തികമായി പുരോഗതിയുണ്ടാകും. നിങ്ങളുടെ ദാമ്പത്യജീവിതം ആനന്ദദായകമായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ സംവാദങ്ങള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. പഠനത്തില്‍ താല്‍പ്പര്യമുണ്ടാകുകയും അധ്യാപകരുടെ പിന്തുണ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ മനോനില നല്ലതായതിനാല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും.

ഇടവം രാശി
സാമ്പത്തികമായി നിങ്ങള്‍ക്കിന്ന് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. പണം കൈവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ പണമിടപാടുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് അവസ്ഥകള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് പുരോഗതി വരുത്തും. ബിസിനസുകാര്‍ക്ക് ന്യായമായ ആനുകൂല്യങ്ങളുണ്ടാകും. വ്യക്തിബന്ധങ്ങള്‍ ആനന്ദകരമാകും. ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പ്രണയിതാക്കള്‍ ഇന്നല്പം ശ്രദ്ധിക്കണം. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുകയാണെങ്കില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കു.

മിഥുനം രാശി
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. മികച്ച ഫലത്തിനായി നിങ്ങളുടെ പഠനത്തില്‍ ശ്രദ്ധചെലുത്തുക. അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് നിങ്ങളുടെ സമയം പാഴാക്കരുത്. ഗൃഹാന്തരീക്ഷം ഇന്ന് മികച്ചതല്ല. വീട്ടംഗങ്ങള്‍ ഇന്ന് നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. ബജറ്റിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കും. ജോലിപരമായി ശമ്പളവര്‍ധനവ് സംസാരിക്കാന്‍ ഇന്ന് അനുകൂല സമയമല്ല. വ്യാപാരികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വ്യാപാരപുരോഗതി കൈവരും. ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കും. വഴക്കുകളില്‍ നിന്ന് അകന്നുനില്ക്കും. ആരോഗ്യപരമായി ദിവസം ഇന്ന് ശരിയായിരിക്കില്ല. വേണ്ടത്ര വിശ്രമവും ആവശ്യമാണ്.

കര്‍ക്കിടകം രാശി
നിങ്ങളുടെ പ്രണയജീവിതം അനുകൂലമായിരിക്കും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. ജോലിപരമായി ഇന്ന് അല്‍പ്പം നിരാശരായിരിക്കാം. കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. മേലുദ്യോഗസ്ഥരുടെ പ്രകോപനങ്ങളില്‍ സമ്യമനം പാലിക്കുക. സാമ്പത്തികം സാധാരണമായിരിക്കും. ചെലവുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല.

ചിങ്ങം രാശി
വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്കിന്ന് മനസമാധാനം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് ഒരു വിനോദയാത്ര പോകാം. ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന പദ്ധതിയില്‍ പ്രവര്‍ത്തിക്കാനാകും. വ്യാപാരികള്‍ക്ക് ദിവസം പ്രധാനമാണ്. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ചില തീരുമാനങ്ങള്‍ കൈക്കൊള്ളാം. സാമ്പത്തികമായി ഇന്ന് മികച്ചതാണ്. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ അനുകൂലമാകും. ആരോഗ്യകാര്യത്തില്‍ ഇന്ന് മികച്ച ദിവസമാണ്.

കന്നി രാശി
ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ പരിശ്രമങ്ങളില്‍ മികച്ച വിജയം നേടാന്‍ കഴിയും. മനസ്സ് സന്തുഷ്ടമായിരിക്കും. നിങ്ങള്‍ ഇന്ന് സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിച്ചേക്കാം. നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് മതിപ്പുണ്ടാകും. ചില പ്രധാനപ്പെട്ട ജോലികള്‍ ലഭിച്ചേക്കാം. സാമ്പത്തികമായി ദിവസം നല്ലതാണ്. ചെറിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം. റോഡില്‍ നടക്കുമ്പോള്‍ സൂക്ഷിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക.

തുലാം രാശി
സാമ്പത്തികമായി മികച്ച ദിനമായതിനാല്‍ ഇന്ന് നിങ്ങള്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തനാകും. പണം ചിലവാക്കുമ്പോള്‍ സൂക്ഷിക്കേണ്ടതായുണ്ട്. നിങ്ങള്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ സ്വത്തിലോ ഭൂമിയിലോ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ക്ക് സംതൃപ്തിയുണ്ടാകില്ല. ജോലിയിലെ ചെറിയ പാളിച്ചകള്‍ ഒഴിവാക്കി ജോലി സുരക്ഷിതമാക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കുക. തിരക്കുള്ള ഒരു ദിവസമായിരിക്കും ഇന്ന്. എങ്കിലും ഊജ്ജസ്വലനായിരിക്കും.

വൃശ്ചികം രാശി
നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. കുടുംബപരമായി ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കും. നിങ്ങളുടെ ശത്രുക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് ഒരു വലിയ വിജയം നേടാനുള്ള അവസരമുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. വ്യാപാരികള്‍ക്ക് വളരെ ലാഭം പ്രതീക്ഷിക്കാവുന്നതാണ് ദിവസം. ഒരു പുതിയ ജോലി ആരംഭിക്കുന്നതിന് ദിവസം നല്ലതാണ്. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ പിന്തുണയില്ലാത്തതിനാല്‍ നിങ്ങള്‍ നിരാശനായേക്കാം.

ധനു രാശി
ഓഫീസില്‍ ചില നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ ആഗ്രഹിച്ച മാറ്റം അല്ലെങ്കില്‍ വര്‍ദ്ധനവ് ഇന്ന് നിറവേറ്റപ്പെടും. ഇന്ന് കോടതി കേസുകളില്‍ നിന്ന് മുക്തി നേടാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ ഇറക്കുമതി കയറ്റുമതി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണെങ്കില്‍ ഒരു വലിയ നേട്ടം ലഭിക്കും. നിങ്ങള്‍ക്ക് ഇന്ന് കുറച്ച് അധിക പണം സമ്പാദിക്കാനും കഴിയും. ഒരു ചെറിയ നിക്ഷേപവും നടത്താവുന്നതാണ്. സ്വത്തിലോ ഭൂമിയിലോ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ജീവിതപങ്കാളിയുടെ മോശം ആരോഗ്യം നിങ്ങളെ തളര്‍ത്തും. അവര്‍ക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും പരിചരണവും ആവശ്യമായ സമയമാണ്.

മകരം രാശി
സാമ്പത്തികമായി സ്ഥിതി മോശമായേക്കാം. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സമ്പാദ്യത്തിന് പ്രാധാന്യം നല്‍കുക. വ്യക്തി ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജോലിപരമായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. വ്യാപാരികള്‍ക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ഇന്ന്. നിങ്ങളുടെ ചങ്ങാതിമാരുമായി ഒരു ചെറിയ പാര്‍ട്ടി സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ മികച്ച സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് പ്രയോജനകരമായ ഉപദേശങ്ങള്‍ ലഭിക്കും. ഇന്ന് തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കുംഭം രാശി
മാനസികമായി അസ്വസ്ഥതയുണ്ടാകും. കുടുംബജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ രമ്യമായി തരണം ചെയ്യുക. സാമ്പത്തികമായി ദിവസം നന്നായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടാം. ബിസിനസ്സുകാര്‍ക്ക് ഗുണങ്ങള്‍ ലഭിക്കും. വലിയ നേട്ടങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യുക. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ പ്രണയിതാവില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കും.

മീനം രാശി
ഇന്ന് വിവേകത്തോടെ പ്രവര്‍ത്തിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മറ്റുള്ളവരുമായി ആലോചിച്ചെടുക്കുക. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തികമായി അനുകൂലമായ ദിവസമാണിന്ന്. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. ഒരു പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ വിജയം കാണും. ജോലിപരമായി ഇന്ന് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.



Click it and Unblock the Notifications