ഭാഗ്യത്തിന്റെ ആനുകൂല്യം ഈ രാശിക്കാര്‍ക്ക്

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, ഭഗവാന്‍ വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളുടെ ചിന്തയെ പോസിറ്റീവായി നിലനിര്‍ത്തണം. ചെറിയ കാര്യങ്ങള്‍ മനസിലിട്ട് പെരുപ്പിക്കുന്നത ശീലം ഒഴിവാക്കുക. വ്യാപാരികള്‍ക്ക് ഈ സമയം അല്‍പം സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നേക്കാം. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഈ സമയത്ത് സ്വയം കൂടുതല്‍ ശ്രദ്ധിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാകും. സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ കഴിയും. പെട്ടെന്നുള്ള പണ നേട്ടത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും. ഇത് വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തും. ആരോഗ്യം നന്നായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങളുടെ ദേഷ്യം നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. ജോലിയില്‍ നിങ്ങളുടെ വേഗത മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കും. ബിസിനസുകാര്‍ക്ക് പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ശുഭമാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ലാഭത്തിന്റെ അടയാളങ്ങള്‍ കാണുന്നു. ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശരിയായില്ലെങ്കില്‍ നിങ്ങള്‍ ഇന്ന് മുന്‍കൈയെടുക്കണം. സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യം നല്ലതായിരിക്കും

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ ധാരണയോടെ ഈ പ്രശ്‌നത്തില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കാന്‍ കഴിയും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് ചില മാറ്റങ്ങള്‍ സാധ്യമാണ്. വ്യാപാരികള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വീടിന്റെ അന്തരീക്ഷം സന്തോഷകരമാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ പദ്ധതികളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകാത്തതിനാല്‍ ദേഷ്യം വര്‍ധിക്കും. മറ്റൊരാളുടെ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്. ബിസിനസ്സുകാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വിഷമിക്കുന്നുവെങ്കില്‍ നിങ്ങളുടെ ശ്രമം തുടരുക, ഉടന്‍ തന്നെ ചില വഴികള്‍ നിങ്ങളുടെ മുന്നില്‍ തെളിയും. കുടുംബ ജീവിതത്തില്‍ സാഹചര്യം സാധാരണമായിരിക്കും.

കന്നി

കന്നി

നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇന്ന് വ്യാപാരികള്‍ക്ക് മികച്ച വിജയം നേടാനാകും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദിവസമായിരിക്കും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

തുലാം

തുലാം

ഇന്ന് ജോലിയിലെ അശ്രദ്ധ നിങ്ങളെ ഇന്ന് കുഴപ്പത്തിലാക്കിയേക്കാം. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ചെയ്യുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം കുറച്ച് പ്രക്ഷുബ്ധമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാം. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ശരിയല്ല. നിങ്ങള്‍ സ്വയം പരിപാലിക്കേണ്ടതുണ്ട്.

വൃശ്ചികം

വൃശ്ചികം

ജോലിഭാരം കൂടുതലായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വിജയിക്കുകയും ചെയ്യും. തൊഴിലില്ലാത്തവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ധനു

ധനു

നിങ്ങളുടെ മനസ്സ് ശാന്തമാക്കി നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിസ്സാരകാര്യങ്ങളില്‍ സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള നല്ല ദിവസമല്ല ഇന്ന്. സാമ്പത്തികമായി നിങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാകും. ഇന്ന് കടം വാങ്ങാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മാനസിക ഉത്കണ്ഠ ഇന്ന് ആരോഗ്യത്തെ ബാധിക്കും.

മകരം

മകരം

ജോലിയില്‍ സ്ഥിതിഗതികള്‍ ശരിയായില്ലെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷമുണ്ടാകും. പണത്തിന്റെ അഭാവം നിരാശയ്ക്ക് ഇടയാക്കും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍, പ്രമേഹ രോഗികള്‍ അല്‍പം കരുതലെടുക്കുക.

കുംഭം

കുംഭം

ജോലിക്കാര്‍ക്ക് ഇന്ന് ശുഭദിനമാണ്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ഇന്ന് ഏതെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം പുതുമയുള്ളതാക്കാന്‍, നിങ്ങള്‍ അവരുമായി കൂടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക പരിശ്രമങ്ങളില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്. ഇത് പണത്തിന്റെ അവസ്ഥയില്‍ വലിയ പുരോഗതിയുണ്ടാക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും ഇന്ന് എളുപ്പത്തില്‍ പൂര്‍ത്തിയാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം.

Story first published: Thursday, August 13, 2020, 6:00 [IST]
X
Desktop Bottom Promotion