For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികവശം ശക്തിപ്പെടും ഈ രാശിക്കാര്‍ക്ക്

|
Daily Horoscope For 13th April 2021

ചൊവ്വാഴ്ച ദിവസമായ ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിവസമാണ്. പലര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് കഷ്ടതകള്‍ വരുന്ന രാശിക്കാര്‍ വിഷമിക്കേണ്ടതില്ല. കാരണം നാളത്തെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്കായി വന്നേക്കാം. മാറ്റത്തിനായി കഠിനാധ്വാനം ചെയ്യുക. തീര്‍ച്ചയായും ഉന്നതി ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് ഒരു അടുത്ത ബന്ധുവിനെ കാണാന്‍ കഴിയും. സുഹൃത്തുക്കളുടെ പിന്തുണ നേടാനാകും. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. ഓഫീസിന്റെ പരിസ്ഥിതി ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പുതിയ പദ്ധതികള്‍ പരിഗണിക്കാം. ഒരു യാത്ര പോകാം. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. പണം ഗുണം ചെയ്യും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക. നിങ്ങളുടെ ദിവസം സമ്മിശ്രമായിരിക്കും. ദരിദ്രരെ സഹായിക്കാന്‍ കഴിയും. യുവാക്കളുടെ പ്രശ്‌നം നീങ്ങും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബത്തിലെ പ്രായമായ ഒരാളുടെ ആരോഗ്യം മോശമായേക്കും. ഇന്ന് യാത്ര ഒഴിവാക്കുക.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

മിഥുനം

മിഥുനം

ബിസിനസില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പോസിറ്റീവ് ചിന്ത നിങ്ങള്‍ക്ക് ഒരു പുതിയ ദിശ നല്‍കും. മിക്ക ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കാനാകും. ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ഓഫീസിന്റെ പരിസ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തിക വശങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തമായിരിക്കും. കുടുംബവുമായി ബന്ധം മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. സാമ്പത്തിക ഇടപാട് കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ ആത്മവിശ്വാസം കുറയാന്‍ അനുവദിക്കരുത്. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. ജോലി വിജയകരമാക്കാന്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. പണം പ്രയോജനപ്പെടാന്‍ സാധ്യതയുണ്ട്. നിക്ഷേപിക്കാനുള്ള ശരിയായ സമയം. ഒരു കുടുംബാംഗവുമായോ സുഹൃത്തിനോടോ ഇന്ന് തര്‍ക്കമുണ്ടായേക്കാം. പുതിയ ആളുകളെ കണ്ടുമുട്ടാനാകും. വായ്പ തുക തിരികെ നല്‍കാനാകും. ദിവസം മുഴുവന്‍ തിരക്കിലായിരിക്കും. സംസാരം ശ്രദ്ധിക്കുക.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

കന്നി

കന്നി

ജോലി ചെയ്യുന്നവര്‍ക്ക് ദിവസം നല്ലതായിരിക്കും. ചില ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. യാത്ര മാറ്റിവയ്ക്കുക. നിങ്ങള്‍ വളരെ സന്തുഷ്ടരാകും. കുടുംബത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ആരോഗ്യം നല്ലതായി തുടരും. ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. സമ്മര്‍ദ്ദം നീങ്ങും. അവിവാഹിതര്‍ക്ക് ചില വിവാഹാലോചനകള്‍ വന്നേക്കാം.

തുലാം

തുലാം

ഇന്ന്, നിങ്ങളുടെ ചില ജോലികളില്‍ കാര്യമായ നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു കുടുംബാംഗത്തിന് വിജയമുണ്ടാകും. പണം ഗുണം ചെയ്യും. ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ചില പുതിയ പ്ലാനുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപിക്കാന്‍ കഴിയും. നിങ്ങളുടെ ചെലവ് നിയന്ത്രിക്കുക.

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ക്ക് ഇന്ന് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ഓഫീസിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ഒരു ജോലിയും ആരംഭിക്കുന്നതിനുള്ള നല്ല ദിവസമല്ല ഇന്ന്. കുടുംബത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. റിസ്‌ക് എടുക്കരുത്. ഇന്ന് നിങ്ങള്‍ തികച്ചും തിരക്കിലായിരിക്കും. ക്ഷീണം അനുഭവപ്പെടാം. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ട്.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ധനു

ധനു

ഇന്ന് കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ബിസിനസ്സ് രംഗത്ത് നിങ്ങള്‍ക്ക് സ്വാധീനം വര്‍ധിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ബിസിനസ്സിനോ കുടുംബ പ്രവര്‍ത്തനങ്ങള്‍ക്കോ ആയി യാത്രചെയ്യാം. സമൂഹത്തില്‍ മതിപ്പ് വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് സന്തോഷം നല്‍കുന്ന നല്ല വിവരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വളരും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. റിസ്‌ക് എടുക്കരുത്

മകരം

മകരം

ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. ഈ ദിവസം ദാമ്പത്യ ജീവിതത്തില്‍ മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പതിവ് രീതികള്‍ മാറും. ബിസിനസില്‍ ലാഭമുണ്ടാകും. ആരോഗ്യം നന്നായിരിക്കും. അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കുക. തീര്‍പ്പുകല്‍പ്പിക്കാത്ത ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകം.

കുംഭം

കുംഭം

ആരോഗ്യം ഇന്ന് ദുര്‍ബലമായേക്കാം. ബിസിനസ്സ് അവസ്ഥകള്‍ സാധാരണമായിരിക്കും. മാനസിക സമ്മര്‍ദ്ദം വളരും. നിങ്ങള്‍ക്ക് ചില പുതിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. വാഹനം ശ്രദ്ധാപൂര്‍വം ഓടിക്കുക. പണവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ മാറും. ചെലവുകള്‍ വര്‍ധിക്കും. പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. പുതിയ ആളുകളെ കണ്ടുമുട്ടാം. തൊഴില്‍ മാറ്റം പരിഗണിക്കാം.

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ചങ്ങാതിയുടെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ദിവസം മുഴുവന്‍ തിരക്കായിരിക്കും. നിക്ഷേപം നടത്തുന്നതിന് മുമ്പ് പരിചയസമ്പന്നരായ ആളുകളുമായി ആലോചിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ഇന്ന് ആര്‍ക്കും കടം കൊടുക്കരുത്. ഭക്ഷണം ശ്രദ്ധിക്കുക.

English summary

Daily Horoscope For 13th April 2021

Read your daily horoscope for 13th April 2021 in Malayalam.
Story first published: Monday, April 12, 2021, 15:31 [IST]
X
Desktop Bottom Promotion