Latest Updates
-
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ
ജോലിയില്‍ തിരക്കുള്ള രാശിക്കാര്‍ ഇവര്‍
ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും സമ്മിശ്രമായ ഫലങ്ങള്‍ നല്‍കും. ചിങ്ങം രാശിക്കാരായ വ്യാപാരികള്‍ക്ക് ദിവസം ഗുണം ചെയ്യും. ഇരുമ്പ് ബിസിനസ്സ് നടത്തുന്നവര്‍ക്ക് ലാഭം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന്, നിങ്ങള്‍ കുടുംബത്തോടൊപ്പം രസകരമായ ദിവസം ചെലവഴിക്കും. മറ്റു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെ നേട്ടങ്ങള്‍ നല്കുന്നു എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിചെയ്യുന്നവര്‍ക്ക് ഇന്ന് ചെറിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്തരാകില്ല. മറുവശത്ത്, നിങ്ങള്‍ വസ്ത്രങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. സാമ്പത്തികമായി ഇന്ന് ചിലയേറിയ ദിവസമായിരിക്കും.

ഇടവം
ഇന്ന് ജോലിക്കാര്‍ക്ക് ശുഭമായിരിക്കും. ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രവൃത്തികളോടുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ജോലി താല്ക്കാലികമാണെങ്കി ചില സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. പണത്തെക്കുറിച്ച് ഇന്ന് മറ്റുള്ളവരെ വളരെയധികം ആശ്രയിക്കുന്നതിലൂടെ തെറ്റായ ഫലം നിങ്ങള്‍ അനുഭവിക്കേണ്ടിവരും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മിഥുനം
ഇന്ന് ജോലിയില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. ബിസിനസ്സുകാര്‍ ഇന്ന് വളരെ സന്തുലിതമായി പെരുമാറേണ്ടതുണ്ട്. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. സഹോദരന്മാരുമായുണ്ടായ തര്‍ക്കങ്ങള്‍ നീങ്ങും. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ചെറിയ ചെലവുകള്‍ സാധ്യമാണ്. വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണാനാകില്ല.

കര്‍ക്കിടകം
ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏതൊരു ശ്രമവും വിജയിക്കുന്നതു കാരണം നിങ്ങള്‍ വളരെ സന്തുഷ്ടരാകും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ലോട്ടറി അല്ലെങ്കില്‍ വാതുവയ്പ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. കുടുംബജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ചില അംഗങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. സിഗരറ്റ്, മദ്യം തുടങ്ങിയ മോശം ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

ചിങ്ങം
ഇന്ന് വ്യാപാരികള്‍ക്ക് ഗുണം ചെയ്യും. ഇരുമ്പ് ബിസിനസ്സ് നടത്തുന്നവര്‍ക്ക് ലാഭം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന്, നിങ്ങള്‍ കുടുംബത്തോടൊപ്പം രസകരമായ ദിവസം ചെലവഴിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഉദര രോഗങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കും.

കന്നി
അനാവശ്യമായ സംസാരം കാരണം ഇന്ന് നിങ്ങളുടെ മനസ്സ് സങ്കടപ്പെടും. ഒരു ജോലിയും ശരിയായി ചെയ്യാനായേക്കില്ല. ഇന്ന് ചെറിയ കാര്യങ്ങളില്‍ വിഷമിക്കാതിരിക്കുകയും നിഷേധാത്മകത നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിച്ചേക്കില്ല. ഈ സമയം നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക, ജാഗ്രത പാലിക്കുക.

തുലാം
പല കാരണങ്ങളാല്‍ കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ ജോലി മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ പരിഹരിക്കപ്പെടും. മറുവശത്ത്, ബിസിനസ്സ് ആളുകള്‍ക്ക് ഇന്ന് ഒരു സുവര്‍ണ്ണാവസരം ലഭിക്കും. അടുത്തിടെ നിങ്ങള്‍ക്ക് ഒരു വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് പരിഹരിക്കാനുള്ള അവസരം ലഭിച്ചേക്കാം. ഇന്ന് നിക്ഷേപ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതം ഇന്ന് സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും.

വൃശ്ചികം
ആരോഗ്യപരമായ അസ്വസ്ഥതകള്‍ കാരണം, ദൈനംദിന ജോലികളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഒന്നിനും സ്വയം സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ആരോഗ്യവും കുറയുകയും ചെയ്യും. ഇന്ന്, നിങ്ങളുടെ സ്വഭാവത്തില്‍ ദേഷ്യം വര്‍ധിച്ചേക്കാം. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ദേഷ്യം വന്നേക്കാം. ഇന്ന് വിശ്രമത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ധനു
മനസ്സ് സന്തോഷിക്കുകയും നിങ്ങള്‍ക്ക് പോസിറ്റീവ് അനുഭവപ്പെടുകയും ചെയ്യും. ജോലിയിലെ തടസങ്ങള്‍ നീങ്ങും. നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ പൂര്‍ണത കൈവരിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. നിങ്ങള്‍ ഇറക്കുമതി കയറ്റുമതി വ്യാപാരം നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.

മകരം
പണത്തിന്റെ അവസ്ഥ മെച്ചപ്പെടും. നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്യും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ സാധ്യമാണ്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നതാണ് നല്ലത്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

കുംഭം
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ജോലിഭാരം കൂടുതലായിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരാം. കുടുംബജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. മാതാപിതാക്കളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും.

മീനം
സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്നും അപൂര്‍ണ്ണമായി തുടരും. ദൈനംദിന ജോലികളിലും തടസ്സങ്ങളുണ്ടാകാം. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ജോലിയില്‍ നിയമപരമായ തടസ്സമുണ്ടാകാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ സ്നേഹം നിലനില്ക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യം നന്നായിരിക്കും.



Click it and Unblock the Notifications











