For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ഭാഗ്യം കടാക്ഷിക്കുന്നത് ഈ രാശിക്കാരെ

|

ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇന്ന് നിങ്ങള്‍ക്കുണ്ടായേക്കാം. ചില രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. എന്നാല്‍ മറ്റു ചില രാശിക്കാര്‍ക്ക് ഭാഗ്യം അടുക്കാത്ത ദിവസമാണ് ഇന്ന്. ഇത്തരക്കാര്‍ക്ക് ദാമ്പത്യപരമായും സാമ്പത്തികമായും ജോലിപരമായുമെല്ലാം ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

മേടം രാശി

മേടം രാശി

കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം സാധ്യമാണ്. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്നത് വലിയ വിവാദമുണ്ടാക്കാം. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ജോലിസ്ഥലത്ത് തുടരുന്ന പരാജയങ്ങളില്‍ നിന്ന് ഇന്ന് മോചനമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. ജോലിക്കാര്‍ ബുദ്ധിമുട്ടുള്ള ഏത് ജോലിയും ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങള്‍ വളരെ തിരക്കിലായിരിക്കും, പ്രത്യേകിച്ചും പുതിയ ജോലി ആരംഭിക്കുന്നവര്‍. ശരിയായ ഫലങ്ങള്‍ക്കായി കഠിനമായി പരിശ്രമിക്കും. വലിയ കോണ്‍ടാക്റ്റുകളുടെ പൂര്‍ണ്ണ പ്രയോജനം നേടാന്‍ കഴിയും. സാമ്പത്തികം നല്ല നിലയിലായിരിക്കും. സാമ്പത്തിക ശക്തി ഉയര്‍ത്താന്‍ തീരുമാനങ്ങള്‍ ചിന്തിച്ചെടുക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

മിഥുനം രാശി

മിഥുനം രാശി

ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. ഇത് നിങ്ങളുടെ കരിയറിന് ഒരു പുതിയ ദിശാബോധം നല്‍കും. നിങ്ങളുടെ പിതാവുമായി ആലോചിച്ച് ബിസിനസ്സ് തുടങ്ങാന്‍ നല്ല സമയമാണ്. അവരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നേടാനാവും. സാമ്പത്തികമായി ദിവസം മികച്ചതായിരിക്കും. പണം ശരിയായി ഉപയോഗിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ പ്രണയിനിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൂക്ഷിച്ചു മതി. വായ്പ എടുക്കുന്നത് ഒഴിവാക്കണം. ഓഫീസില്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ജോലി ചെയ്യുക. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ അമ്മയുടെ ആരോഗ്യ പുരോഗതിയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

പ്രണയ ജീവിതത്തില്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കുക. ഒരു പ്രണയാഭ്യര്‍ത്ഥനയ്ക്ക് പറ്റിയ ദിവസമല്ല. നിങ്ങള്‍ കാത്തിരിക്കുക. ഓഫീസ് ജോലിക്കാര്‍ ജീവനക്കാരോട് മാന്യമായി പെരുമാറുക. ഇന്ന് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ആരോടെങ്കിലും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. സാമ്പത്തികമായി ഇന്ന് നല്ലതല്ല. നിങ്ങള്‍ ഇന്ന് വലിയ സാമ്പത്തിക ഇടപാടുകളൊന്നും ചെയ്യാതിരിക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. പക്ഷേ ഇന്ന് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാവില്ല.

കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍

കന്നി രാശി

കന്നി രാശി

ഓഫീസ് ജോലിയില്‍ ശ്രദ്ധയും കഠിനാധ്വാനവും നല്‍കുക. നിങ്ങള്‍ക്ക് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിക്കും. ജോലിയോടൊപ്പം ഇന്ന് ആരോഗ്യവും ശ്രദ്ധിക്കുക. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പൂജയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സാമ്പത്തിക രംഗത്ത് ദിവസം നന്നായിരിക്കും. ഇന്ന് പണവുമായി യാതൊരു പ്രശ്‌നവുമില്ല.

തുലാം രാശി

തുലാം രാശി

വളരെക്കാലത്തിനുശേഷം നിങ്ങളുടെ പ്രണയ പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കും. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാം. ദാമ്പത്യജീതവിതം തിരക്കു പിടിച്ചതായിരിക്കും. പങ്കാളി ജോലിയില്‍ വളരെ തിരക്കിലായിരിക്കും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് കുടുംബാംഗങ്ങളുമായുള്ള അകല്‍ച്ച അവസാനിക്കുകയും സ്‌നേഹം പുതുക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. പ്രധാനപ്പെട്ട ഏതെങ്കിലും ജോലികള്‍ക്കായി പണം കണ്ടെത്താനാവില്ല. അത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

സ്വകാര്യ ജീവിതത്തില്‍ ഇന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. തുടര്‍ച്ചയായി ജോലി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വളരെ ക്ഷീണവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ഇന്ന് വിശ്രമിക്കുക. മാതാപിതാക്കളുമായി നല്ല ബന്ധത്തിലായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായി സ്‌നേഹവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് അടുത്തിടെ ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് മറുപടി നല്‍കാം. സാമ്പത്തികമായി ദിവസം ഇടകലര്‍ന്നിരിക്കും. പണമുണ്ടെങ്കിലും ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം.

Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

ധനു രാശി

ധനു രാശി

ജോലിസ്ഥലത്ത് ഇന്ന് ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. എങ്കിലും ഒരു സാഹചര്യത്തിലും നിങ്ങള്‍ക്ക് ധൈര്യം നഷ്ടപ്പെടില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇരുമ്പ്, തുണി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കമ്പ്യൂട്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മികച്ച വിജയം നേടാനാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാം. വീടിന്റെ പരിസ്ഥിതി ശാന്തമായിരിക്കും. ഇന്ന് നിങ്ങള്‍ സഹോദരങ്ങളുമായി നല്ല ബന്ധത്തിലായിരിക്കും. ആരോഗ്യം നല്ലതായിരിക്കും ഒപ്പം പോസിറ്റീവ് എനര്‍ജിയും നിലനില്‍ക്കും.

മകരം രാശി

മകരം രാശി

ജോലിസ്ഥലത്ത് ഇന്ന് നല്ല അന്തരീക്ഷമായിരിക്കും. ജോലിഭാരം കുറയും. നിങ്ങളുടെ ജോലി തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കുന്നതില്‍ അഭിനന്ദനങ്ങള്‍ ലഭിക്കും. ബിസിനസുകാരുടെ ഏത് പ്രവര്‍ത്തിയും ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് ആശങ്ക അകറ്റും. സാമ്പത്തികം ശക്തമായിരിക്കും. ജീവിതപങ്കാളിയുമായി ഇന്ന് ചില പ്രശ്‌നങ്ങളുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ദേഷ്യപ്പെടുന്നതിനു പകരം സൗമ്യമായി പെരുമാറുക.

കുംഭം രാശി

കുംഭം രാശി

സാമ്പത്തികമായി ഇന്ന് വളരെ പ്രധാനമാണ്. അടുത്തിടെ ഒരു സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതില്‍ ശ്രദ്ധ നല്‍കുക. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുത്. ജോലിസ്ഥലത്ത് വളരെ സമ്മര്‍ദ്ദമുണ്ടാകും. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ കര്‍ശനമായി പെരുമാറും. ജോലിയില്‍ അശ്രദ്ധ കാണിക്കാതിരിക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. ാതാപിതാക്കളില്‍ നിന്ന് സ്‌നേഹവും അനുഗ്രഹവും ലഭിക്കും.

മീനം രാശി

മീനം രാശി

ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളെ ഇന്ന് വേദനിപ്പിക്കും. നിരവധി നെഗറ്റീവ് ചിന്തകള്‍ ഓര്‍മ്മയില്‍ വരും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യമുണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടാം.

English summary

Daily Horoscope For 12th February 2020

Read your daily horoscope for 12th February 2020 in Malayalam.
Story first published: Tuesday, February 11, 2020, 16:29 [IST]
X
Desktop Bottom Promotion