Just In
Don't Miss
- Movies
പ്രണവ് മോഹന്ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- News
സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്ന് ഒഴിവാക്കി; ഇന്ന് ആശുപത്രിയിലെത്തിയത് 1285 പേര്
- Sports
ഐസിസിക്കും ഐപിഎല് 'പേടി', ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് ഫൈനല് മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്ച്ച പ്രവചിച്ച് യുഎന്
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്ത്തുന്ന ഡല്ഹിയിലെ സ്മാരകങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാണ് എന്ന് ഉറപ്പ്
ഇന്നത്തെ രാശിഫലം ഓരോരുത്തർക്കും ഓരോ തരത്തിലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക, ജോലി, സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാവുന്നതാണ്.
ഇത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. ഓരോ ദിവസത്തേയും രാശിമാറ്റം നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാം.

മേടം രാശി
ഇന്ന് വളരെ ശാന്തമായ ഒരു ദിനമാണ് എന്ന കാര്യത്തിൽ സംശയ വേണ്ട. പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങൾ അലട്ടുന്നുണ്ട് നിങ്ങളെ. പുതിയ പദ്ധതികള്‍ക്കുള്ള സാധ്യതയുണ്ട്. മക്കളുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ജോലിക്കാര്യം അൽപം പ്രതിസന്ധിയിൽ ആവുന്നതിനുള്ള സാധ്യതയുണ്ട്. പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും പലപ്പോഴും കാര്യങ്ങൾ. നിങ്ങളുടെ ഭാഗ്യം പലപ്പോഴും ഇന്നത്തെ ദിവസം തെളിയുന്നതായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് അതിഥികൾ എത്തുന്നതിനുള്ള സാധ്യതയുണ്ട്. വസ്തുവകകളിൽ അൽപം ശ്രദ്ധിക്കണം. അത് നിങ്ങളുടെ സാമ്പത്തികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. എല്ലാ ദിവസവും സൂര്യോദയത്തിന്‍റെ സമയത്ത് അൽപം ശ്രദ്ധയോടെ പ്രാർത്ഥിച്ച് വേണം മുന്നോട്ട് പോവാൻ.

മിഥുനം രാശി
പുതിയ നിക്ഷേപങ്ങൾക്ക് വളരെ അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. ഇന്ന് പുതിയ സൗഹൃദങ്ങൾക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ കഴിവുകള്‍ എന്തുകൊണ്ടും മുന്നിട്ട് നിൽക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കർക്കിടകം രാശി
നിങ്ങളുടെ പങ്കാളിയുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ആരോഗ്യം വളരെ മോശകരമായിരിക്കും. ആരോഗ്യം പലപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ട്. സാമ്പത്തികം അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ഇന്നത്തെ ദിവസം ആഗ്രഹപൂർത്തീകരണത്തിനുള്ള സാധ്യതയുണ്ട്. വളരെ അനുകൂലമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ശിവ ക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നതിന് ശ്രദ്ധിക്കണം. വലിയ നേട്ടങ്ങൾ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

കന്നി രാശി
അനാവശ്യ ഭയം നിങ്ങളെ ഇന്ന് അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുത്ത പ്രവൃത്തികൾ നിങ്ങള്‍ പൂർത്തീകരിക്കുന്നതിന് ശ്രദ്ധയോടെ ചെയ്യാവുന്നതാണ്. ഇന്ന് പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചായിരിക്കും ഓരോ കാര്യങ്ങളും. ഇന്ന് ദാനം നൽകുന്നതിന് വളരെ നല്ല ദിവസമാണ്.

തുലാം രാശി
നിങ്ങളെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഇന്ന് തീരുമാനമാവുന്ന ദിവസമാണ് എന്നതാണ് സത്യം. അനാവശ്യ കാര്യങ്ങളിൽ തർക്കിക്കാതിരിക്കണം. നിങ്ങളുടെ വീട്ടിൽ ശുഭകർമ്മങ്ങൾക്ക് ഉള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
ഇന്ന് പണം ചിലവഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. അമിത ചിലവിനുള്ള സാധ്യതയുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് അൽപം താമസമുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ധനു രാശി
ധനു രാശിക്കാർക്ക് പുതിയ നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമായിരിക്കും. ഇന്ന് സുഹൃത്ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നവരായിരിക്കും ധനു രാശിക്കാർ. ഉദ്യോഗത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. തർക്കങ്ങൾ പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നുണ്ട്.

മകരം രാശി
ഇന്ന് ആത്മീയ കാര്യങ്ങളിൽ മുൻതൂക്കം നൽകുന്നു. ധാരാളം പണം സമ്പാദിക്കുന്നതിന് ഇവർക്ക് ശ്രമം ഉണ്ടാവുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. പ്രണയിക്കുന്നവർക്ക് മികച്ച ദിവസം.

കുംഭം രാശി
നിങ്ങളുടെ ഇന്ന് വളരെ നല്ലതായിരിക്കും. ഓരോ കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം. സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കണം. നിങ്ങളുടെ മാനസിക സ്ഥിതി വളരെയധികം മെച്ചപ്പെട്ടതായിരിക്കും.

മീനം രാശി
ഇന്ന് നിങ്ങള്‍ വളരെയധികം ഊർജ്ജസ്വലരായിരിക്കും. സാമ്പത്തിക സ്ഥിതി അൽപം പ്രശ്നത്തിലാവുമെങ്കിലും ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാന്‍ സാധിക്കുന്നുണ്ട്. ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം.