For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് അസ്വസ്ഥതകള്‍ അലട്ടുന്ന രാശിക്കാര്‍ ഇവര്‍

|

ഇന്ന് പല രാശിക്കാരിലും ദിവസം പ്രശ്‌നം സൃഷ്ടിക്കുന്നതായി കാണുന്നു. ചില അസ്വസ്ഥതകള്‍ മിക്കവരുടെയും പരിസ്ഥിതിയെ പ്രക്ഷുബ്ധമാക്കും. എന്നാല്‍ മനസിലാക്കുക, ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ട്. അതിനാല്‍ വിഷമിക്കുന്നതിനുപകരം, സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പൊരുത്തപ്പെടാന്‍ ശ്രമിക്കുക. ഇന്നത്തെ ദിവസം എന്തൊക്കെ ഫലങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ലഭിക്കുന്നു എന്നറിയാന്‍ രാശിഫലം വായിക്കാം.

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

മേടം(മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം(മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്‍പ്പം മന്ദഗതിയിലാകും. പലതരം ആശങ്കകളാല്‍ ചുറ്റപ്പെടും. വീട്ടിലെ അവസ്ഥ പ്രതികൂലമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരു സംവാദമുണ്ടാകാം. ചെലവുകള്‍ വര്‍ധിക്കും. ജോലി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം കൂടുതലായിരിക്കും, നിങ്ങളുടെ എല്ലാ ജോലികളും പദ്ധതികള്‍ക്കനുസൃതമായി ചെയ്യണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇന്ന് ആരോഗ്യം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് ഇന്ന് നേട്ടം കാണാനാവും. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാന്‍ സാധ്യതയുണ്ട്.

Most read: ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസം

മിഥുനം(മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം(മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

ഇന്ന് നിങ്ങളുടെ ദിവസം ആരാധനയില്‍ അധിഷ്ഠമായിരിക്കും. ആരെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലിചെയ്യുന്നവര്‍ക്ക് ദിവസം ശുഭമായിരിക്കും. ബിസിനസ്സുകാര്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ തടസമാകും. പണത്തിന്റെ അഭാവം കാരണം, ചില ജോലികള്‍ കുടുങ്ങിപ്പോയേക്കാം. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. നിങ്ങള്‍ രക്തസമ്മം അനുഭവിക്കുന്നവരാണെങ്കില്‍, ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം(ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം(ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

ഇന്ന് നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കില്‍, ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ ഇന്ന് പ്രവര്‍ത്തികള്‍ വിവേകത്തോടെ കൈകാര്യം ചെയ്യും. ജോലി ചെയ്യുന്നവര്‍ ഇന്ന് കോപം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ന് വീട്ടിലെ ഒരു അംഗവുമായി വഴക്കിനു സാധ്യതയുണ്ട്. ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക.

ചിങ്ങം(ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം(ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ഇന്ന് വ്യാപാരികള്‍ക്ക് അല്‍പം കഠിനമാകും. പ്രത്യേകിച്ച് ഹോട്ടലുകളില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. സഹോദരങ്ങളുമായി അടുപ്പം വര്‍ധിക്കും. സര്‍ക്കാര്‍ ജോലികളുള്ളവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് സാധാരണമായിരിക്കും.

Most read: പുരുഷന്റെ ദീര്‍ഘായുസ്സ് പെണ്ണിന്റെ സീമന്തരേഖയില്‍

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

ഈ രാശിചക്രത്തിലെ സ്ത്രീകള്‍ ഇന്ന് അവരുടെ കോപം നിയന്ത്രിക്കണം. സാമ്പത്തികം ഇന്ന് സാധാരണമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ജോലി മാനേജുമെന്റുമായി ബന്ധപ്പെട്ടതാണെങ്കില്‍, നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് വ്യാപാരികള്‍ക്ക് ചില പുതിയ പദ്ധതികള്‍ തയ്യാറാക്കണം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

ഇന്ന് ജോലിക്കാര്‍ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. വ്യാപാരികള്‍ക്ക് ചെറിയ ലാഭം പ്രതീക്ഷിക്കാം. നിങ്ങള്‍ മരം, പാല്‍ ഉല്‍പന്നങ്ങള്‍ അല്ലെങ്കില്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഈ ദിവസം നിങ്ങള്‍ക്ക് പ്രയോജനകരമാകും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും, ശാരീരികമായി നിങ്ങള്‍ ആരോഗ്യവാനാകും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

ഇന്ന് നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം നേടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടതുണ്ട്. സാമ്പത്തിക ശ്രമങ്ങള്‍ ഇപ്പോള്‍ പരാജയപ്പെട്ടേക്കാം. വ്യാപാരികള്‍ ഇപ്പോള്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കരുത്. നിങ്ങളുടെ ജോലിയെക്കുറിച്ച് കൂടുതല്‍ ഗൗരവമായിരിക്കുക. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമായിരിക്കും. ഇന്ന്, ആരോഗ്യത്തിന്റെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. വയറുവേദന കാരണം നിങ്ങള്‍ അസ്വസ്ഥരാകാം.

Most read: ചൊവ്വയുടെ കുംഭരാശീ സംക്രമണം; നേട്ടം ഇവര്‍ക്ക്

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ദീര്‍ഘനാളായി മുടങ്ങിയ പണം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമാണ്. അതേസമയം, വ്യാപാരികള്‍ ഇന്ന് നിരാശാജനകമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചേക്കാം. ഇന്ന് നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. മാനസിക സമാധാനം അനുഭവപ്പെടും, ശാരീരികമായി ശക്തരാകും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ഇന്ന് നിങ്ങള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ഇന്ന് നിങ്ങളുടെ ചില സഹപ്രവര്‍ത്തകരുമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാപാരികള്‍ക്ക് ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍, നിങ്ങള്‍ പരസ്പരം നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തണം. ഇന്ന് പണം നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read: മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കും. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കും. വ്യാപാരികള്‍ക്ക് ഏത് പുതിയ സംരംഭവും എടുക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നതിനുള്ള ഒരു ഓഫര്‍ ലഭിച്ചേക്കാം. സാമ്പത്തിക രംഗത്ത്, ദിവസം പതിവിലും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍പ്പോലും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ജോലിക്കാര്‍ ഇപ്പോള്‍ ഒരു മാറ്റവും ഒഴിവാക്കേണ്ടിവരും. കുടുംബജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകും. വീട്ടില്‍ കലഹമുണ്ടാകാം. നിങ്ങളുടെ പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തുകയും നിങ്ങളുടെ സംസാരം നിയന്ത്രിക്കുകയും വേണം.

English summary

Daily Horoscope For 11th May 2020

Daily Horoscope For 11th May 2020
Story first published: Monday, May 11, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X