For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ച്ചയുടെ പട്ടിക നീളുന്നത് ഈ രാശിക്കാരില്‍

|

ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു ചിലര്‍ക്ക് രാശിപരമായി ദിവസം മികച്ചതല്ല. ധനു രാശിക്കാര്‍ക്ക് ഒരു വലിയ നിക്ഷേപത്തിന് ദിവസം ശുഭമാണ്. പണത്തെക്കുറിച്ച് അവര്‍ വളരെയധികം വിഷമിക്കേണ്ടതില്ല. ഇവരുടെ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ എല്ലാവരിലും കാണുന്നില്ല. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

മേടം രാശി

മേടം രാശി

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ആത്മവിശ്വാസം നിങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കും. ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാം. പ്രണയിതാക്കള്‍ ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കും. അവിവാഹിതര്‍ക്ക് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇടവം രാശി

ഇടവം രാശി

കുട്ടികളില്‍ നിന്ന് സന്തോഷം വരാം. ജോലിസ്ഥലത്ത് നല്ല ദിവസമായിരിക്കും. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. ബിസിനസ്സുകാരുടെ സര്‍ഗ്ഗാത്മകതയും കഠിനാധ്വാനവും നിങ്ങളുടെ ബിസിനസിനെ കൂടുതല്‍ മെച്ചപ്പെടുത്തും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കും. ഇന്ന പണത്തെക്കുറിച്ച് അമിതമായി വിഷമിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം നന്നായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തിക പരിമിതികള്‍ കാരണം ഇന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പണവുമായി ബന്ധപ്പെട്ട് ഒരു പദ്ധതി ദീര്‍ഘകാലത്തേക്ക് ആസൂത്രണം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ നിന്ന് പ്രയോജനം ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പിന്തുണ നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍ മികച്ചതാണെങ്കില്‍, നിങ്ങളുടെ ശാരീരിക ആരോഗ്യവും മികച്ചതായിരിക്കും.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ആവശ്യമില്ലാത്ത വാഗ്വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക. ഓഫീസിലെ നിങ്ങളുടെ ജോലി മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയും. അതുവഴി നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഏതെങ്കിലും പുതിയ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരും. ഇന്ന് സാമ്പത്തികം സമ്മിശ്രമായിരിക്കും. ചില വലിയ ചിലവുകള്‍ വഹിക്കേണ്ടിവരും.

ചിങ്ങം രാശി

ചിങ്ങം രാശി

ജോലിഭാരം വര്‍ധിക്കും, ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ജോലി ശാന്തതയോടെ ചെയ്യാന്‍ ശ്രമിച്ചാല്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സഹായം പ്രതീക്ഷിക്കാം. ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും. പ്രധാന ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള നല്ല ദിവസമല്ല. പണത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറയും. നിങ്ങള്‍ക്ക് ലഭിക്കാവുന്ന സാമ്പത്തിക ആനുകൂല്യം നീണ്ടുപോകും.

കന്നി രാശി

കന്നി രാശി

ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. ഇന്ന് നിങ്ങള്‍ക്ക് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കാം. ബിസിനസ്സുകാര്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് അത്തരം നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ജോലിക്കാര്‍ക്ക് ദിവസം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പുതിയ നിയമനം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ക്കായി വളരെയധികം സമയം ചെലവഴിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു പുതിയ പ്രോപ്പര്‍ട്ടി വാങ്ങുകയാണെങ്കില്‍, വരുംകാലത്ത് ആനുകൂല്യം ലഭിക്കും.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

തുലാം രാശി

തുലാം രാശി

പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കുന്നതിനുപകരം, സമാധാനത്തോടെയും സ്‌നേഹത്തോടെയും കാര്യങ്ങള്‍ വിശദീകരിക്കുക. ദമ്പതികള്‍ അനാവശ്യ കാര്യങ്ങളില്‍ പരസ്പരം പോരടിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജോലിയില്‍ കഴിയുന്നിടത്തോളം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. പഴയ നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഫീസ് പ്രശ്‌നങ്ങള്‍ മേലുദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹരിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ചെലവുകള്‍ ചുരുക്കുക. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശത്തില്‍ നിന്ന് നേട്ടം ലഭിക്കും. ബുദ്ധിമുട്ടുള്ള ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വലിയ പ്രവൃത്തി ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

ധനു രാശി

ധനു രാശി

ഒരു വലിയ നിക്ഷേപത്തിന് ദിവസം ശുഭമാണ്. പണത്തെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ടതില്ല. ചെറിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു പ്രധാന വ്യക്തിയുമായി സംസാരിക്കാം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പിക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പിതാവ് നിങ്ങളോട് വളരെ സന്തുഷ്ടനാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

സാഹചര്യം നിങ്ങളെ എത്രമാത്രം പ്രകോപിപ്പിച്ചാലും സംയമനം പാലിക്കുക. വീടിന്റെ സമാധാനത്തെ ബാധിക്കാതിരിക്കാന്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. മേലുദ്യോഗസ്ഥരുടെ മനോനില ശരിയായിരിക്കില്ല. ഇന്ന് ഓഫീസില്‍ ജോലിയില്‍ ശ്രദ്ധിക്കുക. വ്യാപാരികള്‍ക്ക് ഇന്ന് നല്ല അവസരമുണ്ടാകാം. ഇന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ആരോഗ്യം ശ്രദ്ധിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

കുംഭം രാശി

കുംഭം രാശി

ഇന്ന് നിങ്ങള്‍ നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ആരുമായും തര്‍ക്കത്തിന് നില്‍ക്കരുത്. സാമ്പത്തികം ഇന്ന് നന്നായിരിക്കും. പണവുമായി ബന്ധപ്പെട്ട ഏത് സുപ്രധാന ജോലിയും പൂര്‍ത്തിയാകും, അതിനാല്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പെട്ടെന്ന് കുടുംബ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടായേക്കാം. ഇന്ന് വീടിന്റെ അന്തരീക്ഷം പിരിമുറുക്കമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ഏകോപനം വഷളായേക്കാം. ജോലിസ്ഥലത്ത് ഇന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ സഹപ്രവര്‍ത്തകരെ അമിതമായി വിശ്വസിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

ബിസിനസ്സുകാര്‍ക്ക് ഇന്ന് വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ എതിരാളികള്‍ ശക്തരാണിന്ന്. ജോലികള്‍ കഠിനാധ്വാനത്തോടും സര്‍ഗ്ഗാത്മകതയോടും കൂടി ചെയ്യുന്നതാണ് നല്ലത്. ഇന്ന് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരും. അനിവാര്യ ചെലവുകള്‍ നിയന്ത്രിക്കുക. പ്രണയ ജീവിതം മികച്ചതായിരിക്കും.

English summary

Daily Horoscope For 11th March 2020

Read your daily horoscope for 11th March 2020 in Malayalam.
Story first published: Tuesday, March 10, 2020, 17:58 [IST]
X
Desktop Bottom Promotion