Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ നേട്ടങ്ങള്‍ ഈ രാശിക്കാരില്‍
ക്ഷമ, നീതി, കഠിനാധ്വാനം, പ്രയാസങ്ങള്‍, ഏകാഗ്രത, നിയന്ത്രണങ്ങള്‍, ശിക്ഷ, സേവനം, അശുഭാപ്തി വിശ്വാസം, കാലതാമസം, ഭയം, ജാഗ്രത, തടസ്സങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശനീശ്വരനെ ആരാധിക്കുന്നതിനു ഉത്തമ ദിവസമാണ് ശനിയാഴ്ച. ശനിയുടെ അപഹാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്നു കരകയറാനൊരു വഴിയാണ് ശനിയാഴ്ച വ്രതം. ഈ ദിവസത്തെ ഉപവാസം വളരെ പ്രയോജനകരവും മറ്റു പ്രതിവാര വ്രതങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും വിജയിക്കും. മേലുദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു മികച്ച അവസരം ലഭിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം സന്തോഷകരമായി തുടരും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ആരോഗ്യം നന്നായിരിക്കും.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ തിരക്കുള്ള ദിവസമായിരിക്കും. ജീവനക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൈവരും. ബിസിനസുകാര്‍ ഇന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. മാതാപിതാക്കളുടെ പിന്തുണയും അനുഗ്രഹങ്ങളും ലഭിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ അശ്രദ്ധരായിരിക്കരുത്.

മിഥുനം
ഇന്ന് നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയായാലും ബിസിനസ്സായാലും ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന പല കാര്യങ്ങളിലും ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടിവരും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ പെരുമാറ്റത്തില്‍ പങ്കാളിക്ക് അതൃപ്തിയുണ്ടാകും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ഇന്ന് വലിയ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യം സമ്മിശ്രമായിരിക്കും.

കര്‍ക്കിടകം
ഇന്ന് ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങളുടെ ഏതെങ്കിലും പുതിയ പ്രോജക്റ്റുകള്‍ കുടുങ്ങിയേക്കാം. ജോലിചെയ്യുന്ന ആളുകള്‍ക്ക് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വ്യക്തിഗത ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടയെും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവിറ്റി അനുഭവപ്പെടും. അവിവാഹിതര്‍ക്ക് ഇന്ന് സുപ്രധാനമായ ചില ചര്‍ച്ചകള്‍ നടത്താം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായിരിക്കും.

ചിങ്ങം
നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടായേക്കാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ നിങ്ങളെ പിന്തുണയ്ക്കും. ഇന്ന് ജോലികളില്‍ തിടുക്കപ്പെടരുത്. നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ ചിന്തിക്കാതെ നിക്ഷേപം നടത്തരുത്. ഇന്ന് നിങ്ങള്‍ ഏതെങ്കിലും ചര്‍മ്മപ്രശ്‌നങ്ങളാല്‍ അസ്വസ്ഥരാകും.

കന്നി
നിങ്ങളുടെ ജോലിയിലും വ്യക്തിപരമായ ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ജോലിയിലെ നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ബിസിനസ്സുകാര്‍ ലാഭത്തിനായി ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പണം ഇടപാട് ശ്രദ്ധാപൂര്‍വ്വം നടത്തുക. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

തുലാം
ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം വിജയത്തിനായി കാത്തിരിക്കേണ്ടതുണ്ട്. വ്യാപാരികള്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത്. നിങ്ങള്‍ തൊഴിലില്ലാത്തവരും വളരെക്കാലമായി ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിച്ചേക്കാം. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ ഇണയുടെ പരുഷമായ പെരുമാറ്റം നിങ്ങളെ അസ്വസ്ഥരാക്കും. ഇന്ന് ജോലിഭാരവും സമ്മര്‍ദ്ദവും നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

വൃശ്ചികം
നിങ്ങളുടെ സ്വഭാവത്തില്‍ ഇന്ന് വിനീതനായിരുന്നാല്‍ വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. ഓഫീസിലെ നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. വ്യാപാരികള്‍ക്ക് ഇന്നത്തെ ദിനം സാമ്പത്തികമായി ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള സ്‌നേഹം വര്‍ദ്ധിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചില പ്രധാന ചര്‍ച്ചകള്‍ നടത്താനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

ധനു
നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നവുമായി മല്ലിടുകയാണെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങളുടെ മനസ്സ് പങ്കിടുന്നത് നന്നായിരിക്കും. നിങ്ങളുടെ ഇണയെ അനാവശ്യമായി സംശയിക്കുന്നതിലൂടെ, നിങ്ങളുടെ ബന്ധം ദുര്‍ബലപ്പെടാം. മറ്റുള്ളവരുടെ വാക്കുകളെ അമിതമായി ചെവിക്കൊള്ളാതിരിക്കുക. സാമ്പത്തികമായി ഇന്നത്തെ ദിവസം വളരെ ചെലവേറിയതായിരിക്കും. പെട്ടെന്ന് ഒരു വലിയ ചെലവ് നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. ജോലി ചെയ്യുന്നവര്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. ഇപ്പോള്‍ ജോലിയോടൊപ്പം, നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

മകരം
ഇന്ന് ബിസിനസുകാര്‍ക്ക് ശുഭദിനമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങള്‍ നല്‍കും. മറുവശത്ത്, ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് ചില വലിയ ദൗത്യങ്ങള്‍ നിറവേറ്റേണ്ടിവരാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. പിതാവുമായുള്ള അകല്‍ച്ച അവസാനിക്കും. ആരോഗ്യത്തെക്കുറിച്ച്, ഇന്ന് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

കുംഭം
നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് അശ്രദ്ധരാകരുത്. കഠിനാധ്വാനത്തോടെ തുടരുക. പഴയ ബിസിനസ്സ് പ്രശ്‌നങ്ങള്‍ പരിഹരിക്കന്നതിലൂടെ ആശ്വാസം ലഭിക്കും. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിസ്സാരകാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ഇന്ന് സാമ്പത്തിക രംഗത്ത് ചെലവേറിയതായിരിക്കും. ഗാര്‍ഹിക ചെലവുകള്‍ വര്‍ദ്ധിക്കാം. ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കുക.

മീനം
ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. കുടുംബത്തില്‍ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും. പണവുമായി ബന്ധപ്പെട്ട ഉത്കണ്ഠ അവസാനിക്കും. ഇന്ന്, നിങ്ങളുടെ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ക്കായി പണം ക്രമീകരിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് മികച്ച ധാരണ നിലനിര്‍ത്തും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.



Click it and Unblock the Notifications











