For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വത്തുതര്‍ക്കങ്ങള്‍ പരിഹരിക്കും, നേട്ടം ലഭിക്കും; നിങ്ങളുടെ ഇന്ന്

|

ഇന്ന് പതിവിലും മികച്ച ദിവസമായിരിക്കും മിക്ക രാശിക്കാര്‍ക്കും. ഇടവം രാശിക്കാര്‍ക്ക് ദീര്‍ഘകാല പരിശ്രമങ്ങളില്‍ വിജയം കാണാനാകും. ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമായിരിക്കും. ഇത്തരം നല്ല നേട്ടങ്ങള്‍ മറ്റു രാശിക്കാര്‍ക്കും ഉണ്ടോ എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്രമായ ഫലങ്ങളായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ചെലവേറിയതായിരിക്കും. പെട്ടെന്ന് ഒരു വലിയ ചെലവ് ഉണ്ടായേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമാകും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. നിങ്ങളുടെ പങ്കാളിയുമായി നല്ലൊരു ദിവസം നിങ്ങള്‍ ചെലവഴിക്കും. ജോലിയില്‍ ഇ്‌ന് അശ്രദ്ധമായിരിക്കാതിരിക്കുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ക്ക് കഠിനാധ്വാനത്തിന് ശേഷം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് തലവേദ പ്രശ്‌നമായേക്കാം.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ദീര്‍ഘകാല പരിശ്രമങ്ങളില്‍ ഏതെങ്കിലും വിജയം കാണും. മനസ്സ് വളരെ സന്തോഷിക്കും. ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമായിരിക്കും.

Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

മിഥുനം

മിഥുനം

ഇന്ന് ദിവസത്തിന്റെ തുടക്കം ശരിയായിരിക്കില്ല. നിങ്ങളുടെ ജീവിതപങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ജോലിയില്‍, തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ന് നിങ്ങള്‍ പരമാവധി ശ്രമിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് വലിയ ആശ്വാസം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പണം നല്ല നിലയില്‍ തുടരും. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് ജോലിസ്ഥലത്ത് ഉയര്‍ച്ചതാഴ്ചകള്‍ നിറയും. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക പരിമിതികള്‍ നേരിടാം. നനിങ്ങളുടെ തെറ്റുകളില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളുകയും എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്. കുടുംബജീവിതം സന്തോഷകരമാകും. പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തും.

ചിങ്ങം

ചിങ്ങം

ബിസിനസ്സില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ രീതിയില്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ മികച്ച വിജയം നേടാനാകും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഒരു വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യം നന്നായിരിക്കും.

Most read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംMost read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

കന്നി

കന്നി

ജീവനക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ എല്ലാ ജോലികളും ജാഗ്രതയോടെ ചെയ്യും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഇന്ന് ചെറിയ ചിലവുകള്‍ ഉണ്ടാകാം. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. മാതാപിതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍, പങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും. ആരോഗ്യം പതിവുപോലെ തുടരും.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

വൃശ്ചികം

വൃശ്ചികം

ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. മത്സര പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് വിജയം പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും, ഇന്ന് നിങ്ങള്‍ക്ക് വളരെ ഉന്മേഷം തോന്നും.

ധനു

ധനു

നിങ്ങളുടെ മാനസിക സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ന് കോപം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചെറിയ കാര്യങ്ങളില്‍ പ്രകോപിപ്പിക്കുന്ന നിങ്ങളുടെ ശീലം ഒഴിവാക്കുക. പണം നല്ല നിലയിലായിരിക്കും. ഇന്ന് ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനും കഴിയും. ഇലക്ട്രോണിക് മീഡിയയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടും.

Most read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെMost read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

മകരം

മകരം

ബിസിനസ്സിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിചയസമ്പന്നനായ ആളുകളുടെ സഹായം തേടുക. ഇന്ന് മനസ്സ് ശാന്തമായിരിക്കുന്നതാണ് നല്ലത്. പണത്തിന്റെ കാര്യത്തില്‍, സമ്മിശ്ര ഫലങ്ങളായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും, പക്ഷേ പെട്ടെന്ന് വലിയ ചെലവുകളും വരാം. ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രമേഹ രോഗികള്‍ ഇന്ന് സ്വയം ശ്രദ്ധിക്കുക.

കുംഭം

കുംഭം

ജോലിയില്‍ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. തടി ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിറയും. പ്രതികൂല സാഹചര്യങ്ങളില്‍ അവരുടെ പിന്തുണ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും.

Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

മീനം

മീനം

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് ഇന്ന് മുക്തി നേടാനാകും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. ഇന്ന് ജോലിയില്‍ നല്ല ഫലങ്ങള്‍ നേടാനാകും. കഠിനാധ്വാനം ചെയ്യേണ്ടിവരുമെങ്കിലും നല്ല ഫലം ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. പണത്തിന്റെ കാര്യത്തില്‍, ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. ഇന്ന് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.

English summary

Daily Horoscope For 11th January 2021

Read your daily horoscope for 11th January 2021 in Malayalam.
Story first published: Sunday, January 10, 2021, 10:09 [IST]
X
Desktop Bottom Promotion