Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ ദിവസം പണനേട്ടം ഇവര്‍ക്ക്
ഇന്ന് നല്ല പല നേട്ടങ്ങളും മിക്ക രാശിക്കാര്‍ക്കും ലഭിക്കുന്നു. നല്ല ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ചില രാശിക്കാരിലെ തൊഴില്‍ രഹിതര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സുപരമായും ദാമ്പത്യപരമായുമെല്ലാം ഇന്ന് പലരിലും ഉയര്‍ച്ച കാണുന്നു. ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട ചില രാശിക്കാരുമുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി
ഇന്ന് നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക. ജോലിക്കാര്‍ അവരുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം നല്ല ദിവസം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക കാര്യത്തില്‍ ഇന്ന് ഭാഗ്യമുണ്ടാവും. സാമ്പത്തിക പദ്ധതികളില്‍ വിജയം കാണും. ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.

ഇടവം രാശി
വളരെ തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ബിസിനസുകാര്‍ പ്രധാനപ്പെട്ട ജോലി കൈകാര്യം ചെയ്യാന്‍ കഠിനമായി പരിശ്രമിക്കും. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്കും ഇന്ന് ഏറെ പ്രശംസ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ അംഗാകരിക്കപ്പെടും. സാമ്പത്തിക രംഗത്ത് ഇന്ന് ആശ്വാസമുണ്ടാവും. ഇന്ന് പെട്ടെന്ന് പണം കൈവരും. നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

മിഥുനം രാശി
പ്രണയ ജീവിതത്തില്‍ ചില വിചിത്രമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമെങ്കിലും കാര്യങ്ങള്‍ സാവധാനം നിങ്ങള്‍ക്ക് അനുകൂലമായി മാറിയേക്കാം. ദമ്പതികള്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മോശം പെരുമാറ്റം നിയന്ത്രിക്കുക. ഒരു ചെറിയ മാറ്റം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ ധനസ്ഥിതി നല്ല നിലയിലായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു സുപ്രധാന സാമ്പത്തിക തീരുമാനം എടുക്കാം. സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടാം. ആരോഗ്യം ശ്രദ്ധിക്കുക. ഉദര സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി
കരിയറിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. അത്തരം തീരുമാനങ്ങള്‍ നിങ്ങള്‍ ചിന്തിച്ച് എടുക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായത് എന്താണെന്ന് നിങ്ങള്‍ക്കറിയാം. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ പ്രധാനമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി പങ്കാളിയെ കാണാന്‍ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കും. ദാമ്പത്യജീവിതവും ഇന്ന് നന്നായിരിക്കും. ഇന്ന് നിങ്ങളുടെ ദിവസം പരമാവധി ആസ്വദിക്കും. സാമ്പത്തിക കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ബജറ്റ് അനുസരിച്ച് പ്രവര്‍ത്തിക്കും.

ചിങ്ങം രാശി
ഓഫീസില്‍ പെട്ടെന്ന് ഒരു പ്രശ്‌നമുണ്ടാകാം. പക്ഷേ എല്ലാ വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മനോഭാവം നന്നായിരിക്കും. ബിസിനസുകാരസ്#ക്ക് ഇന്ന് ജോലിയില്‍ ഒരു തടസ്സമുണ്ടാകാം. അത് നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെങ്കിലും ഉടന്‍ തന്നെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കും. നിങ്ങളുടെ സാമ്പത്തികം ശ്രദ്ധിക്കു. പ്രത്യേകിച്ചും നിങ്ങള്‍ വായ്പ എടുക്കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കന്നി രാശി
നല്ല മാനസികാവസ്ഥയിലായിരിക്കും. ഒരു പുതിയ സ്ഥലം സന്ദര്‍ശിക്കാനോ ഷോപ്പിംഗിനോ പോകാം. നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താനും നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ അടുത്തിടെ ഒരു ജോലി ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട യാത്ര ചെയ്യേണ്ടി വന്നേക്കാം. തൊഴില്‍രഹിതര്‍ക്ക് ഇന്ന് ഒരു നല്ല കമ്പനിയില്‍ നിന്ന് ജോലി ഓഫര്‍ ലഭിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ പിണക്കം അവസാനിപ്പിക്കാനാവും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. സ്വകാര്യ ജീവിതം സന്തോഷകരമാകും.

തുലാം രാശി
മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുക. സമയത്തെക്കുറിച്ച് ശ്രദ്ധാലുവാകുക. ജോലിസ്ഥലത്ത് നല്ല ദിവസമായിരിക്കും. ബിസിനസുകാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതുമൂലം നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം ലഭിക്കും. ജോലിചെയ്യുന്നവര്‍ക്ക് ഓഫീസിലെ ഒരു നല്ല ടീം ലീഡറായി പ്രവര്‍ത്തിക്കാനാകും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധത്തില്‍ നില്‍ക്കുക. സാമ്പത്തിക കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ വര്‍ദ്ധിച്ചേക്കാം.

വൃശ്ചികം രാശി
പ്രശ്നങ്ങളില്‍ നിന്ന് ഇന്ന് മുക്തരാകും. നഷ്ടപ്പെട്ട ആത്മവിശ്വാസം മടങ്ങിവരും. നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കും. സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് ശരിയായി ചിന്തിച്ച് എടുക്കു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ചില പുരോഗതി സാധ്യമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കാന്‍ കഴിയും. ജോലിപരമായി നിങ്ങള്‍ പൂര്‍ണ്ണ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരം ലഭിക്കും.

ധനു രാശി
വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. വളരെക്കാലത്തിനുശേഷം പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാം. നിങ്ങളുടെ സഹോദരങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും. ഇന്ന് പ്രണയജീവിതത്തില്‍ ആരെയെങ്കിലും കണ്ടുമുട്ടാം. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാം. തൊഴില്‍ ചെയ്യുന്നവര്‍ ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയില്‍ അസൂയാലുക്കളായ ചിലരുണ്ട്, അത്തരക്കാരെ തിരിച്ചറിയിക്കുക. രാത്രി വൈകി ഉറങ്ങുന്ന ശീലം അവസാനിപ്പിക്കണം. ഇതി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.

മകരം രാശി
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ മാറ്റം വരുത്തുക. ദിവസവും വ്യായാമം ചെയ്യുക. ജോലിക്കാര്‍ക്ക് ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. സ്വയം തൊഴില്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. പങ്കാളിയുടെ പിന്തുണയും ലഭിക്കും. പ്രണയ ജീവിതവും നന്നായിരിക്കും.

കുംഭം രാശി
പ്രതീക്ഷിച്ച ഫലങ്ങള്‍ നേടാന്‍ ബിസിനസ്സില്‍ സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുക. ജോലികള്‍ ശാന്തമായി പൂര്‍ത്തിയാക്കുക. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. പ്രശ്‌നം വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

മീനം രാശി
സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ചില ചങ്ങാതിമാരുമായി വളരെയധികം ആസ്വദിക്കുമെങ്കിലും ഒരാളുമായി നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. പങ്കാളി നിങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കും. നിങ്ങളുടെ ഓഫീസിലെ ചില പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. ധനസ്ഥിതി നല്ല നിലയിലായിരിക്കും. ആരോഗ്യപരമായി ഇന്ന് നന്നായിരിക്കും.



Click it and Unblock the Notifications











