Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
മാനസികമായി തളര്‍ച്ച, സാമ്പത്തിക നഷ്ടം: ഇന്നത്തെ രാശിഫലം
സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് മാനസികമായി ചില കുഴപ്പങ്ങള്‍ ഉണ്ടാകും. പലതരം ചിന്തകള്‍ ഓര്‍മ്മയില്‍ വരും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് സ്വയം അകന്നുനില്ക്കുക. നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെയധികം പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ നേടാനാകും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. വലിയ സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ല. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു സമ്മിശ്ര ഫലമായിരിക്കും. ബിസിനസ്സില്‍ ലാഭം ലഭിക്കാന്‍ പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇന്ന് ജോലിചെയ്യുന്ന ആളുകള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണം നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശാരീരിക ക്ഷീണം വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകും.

മിഥുനം
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ല മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. ബിസിനസ്സുകാര്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും കാണും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍, ഇന്ന് അത് തിരിച്ചടയ്ക്കാന്‍ കഴിയും. നിങ്ങളുടെ പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. മരുന്നുകള്‍ വ്യാപാരം നടത്തുന്നവര്ക്ക്് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.

ചിങ്ങം
നിങ്ങള്‍ ഇന്ന് ചെയ്യുന്നതെന്തും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. സാമ്പത്തിക തീരുമാനങ്ങളില്‍ തിടുക്കപ്പെടാതിരിക്കുക. കുടുംബ ജീവിതത്തിലെ അവസ്ഥകള്‍ സമ്മര്ദ്ദപൂരിതമായിരിക്കും. വീട്ടിലെ ചില അംഗങ്ങളുമായുള്ള ഏകോപനം മോശമാകാം. ഇന്ന് നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ ഇന്ന് അപൂര്‍ണ്ണമായിരിക്കും. വ്യാപാരികള്‍ക്ക് ന്യായമായ പ്രയോജനം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, തൊണ്ടയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഇന്ന് ഉണ്ടാകാം.

കന്നി
ഇന്ന് കന്നി രാശിക്കാര്‍ക്ക് ദിവസം ശുഭകരമാകും. മിക്കവാറും എല്ലാ ശ്രമങ്ങളും ഇന്ന് വിജയിക്കാന്‍ കഴിയും. വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതം മെച്ചപ്പെടും. ജോലിസ്ഥലത്തെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും ഒപ്പം കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാകും. പങ്കാളിയുടെ പെരുമാറ്റം ഇന്ന് മെച്ചപ്പെടും. ആരോഗ്യം നല്ലതായിരിക്കും.

തുലാം
ഇന്ന് ജോലിയായാലും ബിസിനസ്സ് ആയാലും നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വരും. ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. മാനസിക ആശയക്കുഴപ്പം വര്‍ദ്ധിക്കും. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. ബിസിനസ്സില്‍ വലിയ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം ഇതിന് അനുയോജ്യമല്ല. കുടുംബജീവിതത്തിലെ അവസ്ഥകള്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

വൃശ്ചികം
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ഗാര്‍ഹിക കലഹങ്ങള്‍ നിങ്ങളുടെ മാനസിക സമാധാനത്തെ ബാധിക്കും. വിവേകത്തോടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുക. അമ്മയുടെ ആരോഗ്യം കുറച്ച് ദുര്‍ബലമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, ദിവസം ചെലവേറിയതായിരിക്കും. നിങ്ങള്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അത് തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ജോലിയില്‍ ഇന്ന് ശാന്തമായ മനസ്സോടെ പതുക്കെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യാപാരികള്‍ക്ക് ലാഭം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല.

ധനു
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ തെറ്റുകള്‍ ഒഴിവാക്കുക. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ജീവിതപങ്കാളിയുടെ സ്നേഹപൂര്‍വമായ പെരുമാറ്റം നിങ്ങള്‍ക്ക് പ്രത്യേക അനുഭവം നല്‍കും. പണത്തിന്റെ അവസ്ഥ വീണ്ടെടുക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും.

മകരം
ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ഇണയില്‍ നിന്ന് നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്കായി ഒരു നല്ല വിവാഹാലോചന വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം കാണും. ജോലിയില്‍ ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം
ദിവസത്തിന്റെ ആരംഭം വളരെ മികച്ചതായിരിക്കും. രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിലൂടെ മനസ്സ് വളരെ സന്തോഷിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചേക്കാം. വ്യാപാരികള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ തീരുമാനം ശ്രദ്ധാപൂര്‍വ്വം എടുക്കുക. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആരോഗ്യകരമായി തുടരാന്‍ നിങ്ങളുടെ ദിനചര്യ ക്രമീകരിക്കുക.

മീനം
ഇന്ന് നിങ്ങളുടെ സംസാരത്തില്‍ വളരെയധികം നിയന്ത്രണം വേണം. ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നിരാശ തോന്നും. ഇന്ന് മാനസികമായി വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. നിങ്ങളുടെ ആത്മവിശ്വാസം ദുര്‍ബലമായേക്കാം. ഇന്ന് പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്രമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഉദരസംബന്ധ പ്രശ്നങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications